Image

കാലിക പ്രാധാന്യമുള്ള ഞാന്‍ മേരിക്കുട്ടി

പി. സിസിലി Published on 17 June, 2018
കാലിക പ്രാധാന്യമുള്ള ഞാന്‍ മേരിക്കുട്ടി
കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തിന്......... .........ശക്തമായ തിരക്കഥ ഒരുക്കി ......അഭിനമികവിന്റെ അഴകോടെ അഭ്രപാളികളില്‍....... ഇതാ വേണ്ടും ഒരു സിനിമ 'ഞാന്‍ മേരിക്കുട്ടി ''...ട്രാന്‍സ്‌ജെന്‍ഡേഴ്സ് സമൂഹത്തില്‍ നേരിടുന്ന രൂക്ഷമായ അവഹേളനം........ പൊടിപ്പും തൊങ്ങലും കൂടാതെ അതേപടി ചിത്രീകരിച്ചരിക്കുന്നു...... തങ്ങളുടേതായ കുറ്റം കൊണ്ടല്ലാതെയുള്ള ജന്മത്തെ....... ജന്മം കൊടുത്തവര്‍ പോലും ശപിക്കുന്ന കാഴ്ച....... പ്രേക്ഷകരെപോലും അസ്വാസ്ഥരാ ക്കുന്നു....... .എന്നിട്ടും തോല്‍ക്കാന്‍ മനസ്സില്ലാതെ മത്സരിച്ച്.......
ഉറ്റവരിലും മറ്റുള്ളവരിലും ഒരു സ്ഥാനം നേടിയെടുക്കുമ്പോള്‍ ......അച്ഛന്‍ പറയുന്ന ഒരു വാചകം അത് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതാണ് '' ഇഷ്ടമില്ലാഞ്ഞിട്ടല്ല ഇഷ്ടമാണ്ന്ന് പറയാന്‍ അച്ഛന് ധൈര്യമുണ്ടായില്ല മോളെ''
സാംസ്‌കാരിക നായകരുടെ സാരോപദേശത്തെക്കാളും..... മതനേതാക്കളുടെ ഗിരിപ്രഭാഷണത്തെക്കാളും....... സര്‍ക്കാരിന്റെ നിയമനിര്‍മ്മാണത്തെക്കാളും .......നീതിപീഠങ്ങള്‍ വിധിക്കുന്ന ശിക്ഷയെക്കാളും ......പതിന്മടങ്ങ് ഫലചെയ്യുന്ന സന്ദേശം 'ഞാന്‍ മേരിക്കുട്ടി' കാഴ്ച വയ്ക്കുന്നു .....തന്മയത്തത്തോടെ അഭിനയിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ജോലി ......അതിനാല്‍ .''മോശം കഥാപാത്രം സ്വീകരിക്കുകയും മോശo ഡയലോഗു പറയുകയും ചെയ്യും'' ...... എന്നരീതിയിലുള്ള പ്രസ്താവനാ യുദ്ധം അഭിനയ സാമ്പ്രറാട്ടുകള്‍ തിരുത്തിയാല്‍ ......സിനിമ വരും തലമുറകളെ നല്ലരീതിയില്‍ സ്വാധീനിക്കും എന്നതിന് രണ്ടുപക്ഷമില്ല ....... ആശയങ്ങള്‍ സംവേദിക്കുന്നതില്‍ സിനിമയ്ക്കുള്ള സ്ഥാനം കുറച്ചു കാണാനാവില്ല....... ......അവാര്‍ഡ് കമ്മറ്റിയുടെ അളവ് കോളിന് വളവുണ്ടായില്ലെങ്കില്‍..... ''ഞാന്‍ മേരികുട്ടി''യെ വെള്ളിത്തിരയില്‍ ജീവസ്സുറ്റതാക്കിയ ജയസൂര്യക്ക് പുരസ്‌കാരം പ്രതീക്ഷിക്കാം ....... തരാതരം മാറിഉടുക്കുന്ന സ്‌റ്റൈലന്‍ സാരിയിലുള്ള .ഗെറ്റപ്പ് ആരെയും വിസ്മയിപ്പിക്കും.......മനം മടുപ്പിക്കുന്ന പോലീസിന്റെ പൊതു സ്വഭാവം അല്പംപോലും മടുപ്പില്ലാതെ രണ്ടു പോലീസ്സുകാര്‍ ചേര്‍ന്ന് ഭംഗിയായി അവതരിപ്പിച്ചു .......അതിനും ഒരു കയ്യടി കൊടുക്കാം ........പ്രേക്ഷകരുടെ മാനസികവ്യാപാരം ഒരുമുഴം മുമ്പേ പോകുന്ന ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്... .....അതിന്റെ ഒരംശംപോലും ചിത്രീകരിക്കാത്തതാണ് ചിത്രത്തെ കുടുംബചിത്രത്തിന്റെ നിലവാരത്തിലേക്ക് കയ്യി പിടിച്ചു കയറ്റിയത് ...കച്ചവടക്കണ്ണില്‍ സംവിധായകന്റെ കണ്ണ് തീരെ പതിഞ്ഞില്ലാ എന്നത് എടുത്തുപറയട്ടെ .... മലയാള സിനിമാ വിനോദവ്യവസായത്തില്‍ നിന്നും മെല്ലെ സാമൂഹ്യ പ്രതിബദ്ധതയുള്ള കലാപ്രവര്‍ത്തനങ്ങളിലേക്കു കാലെടുത്തു വയ്ക്കാന്‍ തുടങ്ങിയതിന്റെ ക്രെഡിറ്റ് നവാഗതര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് ...സാഹിത്യംപോലെ മറ്റു കലാ സാംസ്‌കാരിക പ്രവര്‍ത്തനംപോലെ സിനിമയും വരും തലമുറയെ നേര്‍വഴിക്കു നടത്താന്‍ പോന്ന..... സാമൂഹ്യ പ്രതിബദ്ധതതയുള്ള സിനിമകള്‍ ഇനിയും ഉണ്ടാവട്ടെ .......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക