Image

പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള ആപ്പിന്റെ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു; പിന്തുണയുമായി സി.പി.എം

Published on 17 June, 2018
പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള ആപ്പിന്റെ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു; പിന്തുണയുമായി സി.പി.എം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു. സന്‍സദ് മാര്‍ഗില്‍ വച്ചാണ് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതെന്ന് ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു.

പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചിനുള്ള അനുമതി വാങ്ങിയിരുന്നില്ലെന്നും അവരെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ തടഞ്ഞതായും ന്യൂ ഡല്‍ഹി ഡി സി പി പറഞ്ഞു. പ്രതിഷേധക്കാരോട് ജന്തര്‍ മന്തറിലേക്ക് നീങ്ങാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആയിരക്കണക്കിന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. സി പി എമ്മും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആപ്പിനൊപ്പം പ്രതിഷേധ മാര്‍ച്ചില്‍ ചേര്‍ന്നിട്ടുണ്ട്. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക