Image

പിതൃദിനാശംസകള്‍ (കവിത: ചാക്കോ ഇട്ടിച്ചെറിയ)

Published on 17 June, 2018
പിതൃദിനാശംസകള്‍ (കവിത: ചാക്കോ ഇട്ടിച്ചെറിയ)
അപ്പനല്ലാതെയിപ്പാരിലില്ലഹോ
ആരുമെന്നിലെയെന്നേയറിയുവാന്‍
മല്‍പ്പിതാവേ മമജീവന്റെ ജീവനേ
അപ്പ! നീയെന്റെ സര്‍വസ്വമൂഴിയില്‍ !.

നീതിന്നൊരാപ്പിളും,മാങ്ങയും,തേങ്ങയും
നിന്‍വിയര്പ്പിന്‍ ഗന്ധമൊക്കെയുമെന്നിലെ
ജീവനായിപ്പരിണമിച്ചില്ലയോ
നീയറിയാതെ യാരുമറിയാതെ

ഒറ്റനോട്ടത്തിലന്നു ഞാനാദ്യമായ്
പറ്റിയമ്മയ്ക്കരികിലായച്ചനെ
കണ്ടുകണ്കള്‍കുളിര്‍ത്തുപോയെത്രയോ ?
അച്ഛനാണെന്നറിഞ്ഞു പറയാതെ !!!,

പിച്ചവച്ചുനടന്നുതുടങ്ങിനാന്‍
വച്ചപാദമുറപ്പിച്ചുനിര്‍ത്തിടാന്‍
അച്ഛ,യെന്‍കരം നിന്‍കരത്താല്‍പിടി
ച്ചിച്ഛപോലെനടത്തിയതോര്‍പ്പു്ഞ്ഞാന്‍

സൃഷ്ടികര്‍ത്തനാം ദൈവപിതാവിന്റ
യിഷ്ടനായെന്റെ ജീവിതംത്തീര്‍ന്നിടാന്‍
നിഷ്ഠയെന്നില്‍ നിറച്ചുദിനംദിനം
ശിഷ്ടനായ്തീര്‍ത്ത സദ്ഗുരോ ശിഷ്ടനേ!

അച്ഛനെയച്ഛനായ്ക്കാണുവാന്‍ ഞാനിനി
എത്രജന്മങ്ങള്‍ വീണ്ടും ജനിക്കണം !?
അച്ഛനെന്നേ മകനായിക്കാണുവാന്‍
ഒറ്റജന്മം മതിയാകുമീശ്വരാ!

തന്നിടട്ടെയെന്‍ ഉള്ളിന്റെയുള്ളിലെ
നന്ദി നിസ്വാര്‍ത്ഥചുംബനം സ്‌നേഹമേ !
മാറ്റമില്ലാത്ത നിന്‍സ്‌നേഹവായ്പ്പിനാല്‍
മാറിടട്ടെഞാന്‍ മുറ്റുംകൃതാര്‍ഥനായ്!!!.

അമ്മയ്‌ക്കൊരുദിനം, അച്ഛനൊരുദിനം
കാമുകിയായൊരു പെണ്ണിനൊരുദിനം
ജന്മമെനിയ്ങ്കിഹേതന്നാനൊരുദിനം
നന്മ കുരിശില്‍ കുരുങ്ങിയൊരുദിനം!.

ദാനമായീശ്വരന്‍ നമ്മള്‍ക്കുനല്‍കിയ
വാനഭൂമിയിവകളിന്‍ സല്‍ഫലം
നാമറിയാതെപോകിലോ ജീവിതം
കേമമെന്നു നടിക്കുകില്‍ കിംഫലം !.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക