Image

തൂത്തുക്കുടി വെടിവയ്‌പ്പ്‌ കേസ്‌ സിബിഐ അന്വേഷിക്കുന്നതല്ലെ ഉചിതമെന്ന്‌ മദ്രാസ്‌ ഹൈക്കോടതി

Published on 18 June, 2018
തൂത്തുക്കുടി വെടിവയ്‌പ്പ്‌ കേസ്‌ സിബിഐ അന്വേഷിക്കുന്നതല്ലെ ഉചിതമെന്ന്‌ മദ്രാസ്‌ ഹൈക്കോടതി

ചെന്നൈ: തൂത്തുക്കുടി വെടിവയ്‌പ്പ്‌ കേസ്‌ സിബിഐ അന്വേഷിക്കുന്നതല്ലെ ഉചിതമെന്ന്‌ മദ്രാസ്‌ ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്‌പോഴായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യം. ചീഫ്‌ ജസ്റ്റീസ്‌ ഇന്ദിര ബാനര്‍ജി ഉള്‍പ്പെട്ട ബെഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്‌.

തൂത്തുക്കുടിയില്‍ പ്രതിഷേധക്കാര്‍ക്ക്‌ നേരെ വെടിയുതിര്‍ക്കാന്‍ ആരാണ്‌ ഉത്തരവിട്ടത്‌, സംഭവത്തിനിടയില്‍ എന്തൊക്കെ അതിക്രമങ്ങളാണ്‌ നടന്നത്‌ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ മദ്രാസ്‌ ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്‌. നിലവില്‍ സിബിസിഐടിയാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ്‌ കമ്‌ബനി പൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രദേശവാസികള്‍ നടത്തിയ സമരത്തിനെതിരേ പോലീസ്‌ നടത്തിയ വെടിവയ്‌പ്പില്‍ പത്തിലധികം ആളുകള്‍ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക