Image

ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് ഗണേശ് കുമാര്‍ ചെയ്തത്: വിമര്‍ശനവുമായി സി.പി.ഐ

Published on 18 June, 2018
ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് ഗണേശ് കുമാര്‍ ചെയ്തത്: വിമര്‍ശനവുമായി സി.പി.ഐ
കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ അമ്മയുടെ മുന്നിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. ചെയ്യാന്‍ പാടില്ലാത്തതാണ് ഗണേശ് ചെയ്തതെന്നും ഇക്കാര്യത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ ജനപ്രതിനിധിയായ ഗണേശിന് ബാധ്യതയുണ്ടെന്നും കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍ പറഞ്ഞു. ഗണേശിനെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിമര്‍ശനവുമായി സി.പി.ഐ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് അഞ്ചല്‍ ശബരിഗിരി സ്‌കൂളിന് സമീപം ബന്ധുവിന്റെ മരണവീട്ടില്‍ നിന്ന് മാതാവുമൊത്ത് കാറില്‍ മടങ്ങുകയായിരുന്നു അനന്തകൃഷ്ണനെ ഗണേശ് കുമാര്‍ മര്‍ദ്ദിച്ചത്. എം.എല്‍.എയുടെ കാര്‍ എതിരെ വരുമ്‌ബോള്‍ രണ്ട് വാഹനത്തിന് കടന്നുപോകാവുന്ന വീതി റോഡിനുണ്ടായിരുന്നില്ല. ഈ സമയം അനന്തകൃഷ്ണന്‍ കാര്‍ പിന്നോട്ടെടുത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടിലേക്ക് ഒതുക്കിയെങ്കിലും എം.എല്‍.എയുടെ വാഹനത്തിന് കടന്നുപോകാനായില്ല. തന്റെ കാര്‍ ഏറെ ദൂരം പിന്നോട്ടെടുക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ എം.എല്‍.എയുടെ വാഹനം അല്പം പിന്നോട്ടെടുത്തെങ്കില്‍ ഇരുവാഹനങ്ങള്‍ക്കും സുഗമമായി പോകാമായിരുന്നു എന്ന് യുവാവ് പറഞ്ഞു 

അതിന് തയ്യാറാകാതെ പ്രകോപിതനായ എം.എല്‍.എ കാറില്‍നിന്നിറങ്ങി വന്ന് ' നീ എടുത്ത് മാറ്റില്ലേടാ' എന്ന് ആക്രോശിച്ച് കാറിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് തന്നെ കാറില്‍ നിന്ന് വലിച്ചു പുറത്തിറക്കി എം.എല്‍.എ മര്‍ദ്ദിക്കുകയായിരുന്നുവെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു. മകനെ മര്‍ദ്ദിക്കുന്നത് കണ്ട് ചോദ്യം ചെയ്ത ഷീനയെ എം.എല്‍.എ അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. ഇതിന് പിന്നാലെയാണ് െ്രെഡവറെത്തി അനന്തകൃഷ്ണനെ മര്‍ദ്ദിച്ചത്. മാതാവ് തടയാന്‍ ശ്രമിച്ചെങ്കിലും െ്രെഡവറും മര്‍ദ്ദനം തുടര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക