Image

വീണ്ടും 'വാര്‍' ഗോള്‍; ദക്ഷിണ കൊറിയക്കെതിരെ സ്വീഡന് ജയം

Published on 18 June, 2018
വീണ്ടും 'വാര്‍' ഗോള്‍; ദക്ഷിണ കൊറിയക്കെതിരെ സ്വീഡന് ജയം
ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സ്വീഡന് ലോകകപ്പില്‍ വിജയത്തുടക്കം. 65-ാം മിനിറ്റില്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആര്‍) സംവിധാനത്തിന്റെ സഹായത്തോടെ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സ്വീഡിഷ് നായകന്‍ ആന്‍ഡ്രിയാസ് ഗ്രാന്‍ക്വിസ്റ്റാണ് ടീമിന് വിജയം സമ്മാനിച്ചത്. ഈ ലോകകപ്പില്‍ ഇത്തരത്തില്‍ പിറന്ന രണ്ടാമത്തെ ഗോളാണിത്.

ഇതോടെ ജര്‍മനി ഉള്‍പ്പെടുന്ന ഗ്രൂപ്പ് എഫില്‍ സ്വീഡന് നിര്‍ണായകമായ മൂന്നു പോയിന്റും സ്വന്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക