Image

ജെസ്‌നയെ കുറിച്ചുള്ള ചില പ്രധാന വിവരങ്ങള്‍ വീടിന്‌ സമീപത്തെ പെട്ടിയില്‍ നിന്നും ലഭിച്ചു

Published on 18 June, 2018
ജെസ്‌നയെ കുറിച്ചുള്ള ചില പ്രധാന വിവരങ്ങള്‍ വീടിന്‌ സമീപത്തെ പെട്ടിയില്‍ നിന്നും ലഭിച്ചു

പത്തനംതിട്ട : ദുരൂഹസാഹചര്യത്തില്‍ കാണാമറയത്തേയ്‌ക്ക്‌ മറഞ്ഞ ജെസ്‌നയെ കുറിച്ച്‌ പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചുവെന്ന്‌ പൊലീസ്‌ അറിയിച്ചു. കാണാതായ ജെസ്‌നയെക്കുറിച്ചു വിവരങ്ങള്‍ ഏതുവഴിയും കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ വിജയിച്ചതായാണ്‌ സൂചന. ജെസ്‌നയുടെ വിവരങ്ങള്‍ തേടി പൊലീസ്‌ പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍ പൊലീസിന്‌ പ്രതീക്ഷ നല്‍കുന്ന ചില വിവരങ്ങള്‍ കിട്ടിയെന്നാണറിയുന്നത്‌.

12 സ്ഥലങ്ങളിലായി 12 പെട്ടികളാണു പൊലീസ്‌ സ്ഥാപിച്ചത്‌. ഇവയില്‍ നിന്ന്‌ അന്‍പതോളം കത്തുകള്‍ ലഭിച്ചു. ഇതില്‍ ജെസ്‌നയുടെ വീടിന്റെ സമീപ കവലകളിലും വെച്ചുച്ചിറ ഭാഗത്തും വച്ച പെട്ടികളിലാണു കൂടുതല്‍ പേര്‍ വിവരങ്ങള്‍ എഴുതിയിട്ടത്‌. ഇതില്‍ പലതിലും സംശയങ്ങളും സംശയത്തിന്റെ കഥകളും ജെസ്‌നയെ അടുത്ത പരിചയമുണ്ടെന്നു തോന്നുന്നവര്‍ എഴുതിയ ചില സംഭവങ്ങളും കിട്ടിയതായി പൊലീസ്‌ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക