Image

ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്‍ സൂപ്പര്‍ താരങ്ങളുടെ സംഗമ വേദി ആയി മാറുന്നു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 20 June, 2018
ഫൊക്കാനാ ജനറല്‍   കണ്‍വന്‍ഷന്‍ സൂപ്പര്‍ താരങ്ങളുടെ  സംഗമ വേദി  ആയി മാറുന്നു.
2018 ജൂലൈ 5   മുതല്‍ 8   വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോയില്‍   വെച്ച്  നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്‌നുബന്ധിച്ച്ള്ള ഒരുക്കങ്ങള്‍  പൂര്‍ത്തിയാകുമ്പോള്‍  മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ  സംഗമ വേദി  ആയി മാറുന്നു  ഫൊക്കാനാകണ്‍വന്‍ഷന്‍ .

ഫൊക്കാനായുടെ പതിനെട്ടാമത്  നാഷണല്‍ കണ്‍വന്‍ഷന്റെ   വേദിയിലേക്ക് മലയാളത്തിന്റെ അഭിനയ പ്രതിഭ  നടി ഷീല, ജഗദീഷ്, ജയസൂര്യ, ദുല്‍ക്കര്‍ സല്‍മാന്‍,സുരഭി ലക്ഷ്മി, അനീഷ് രവി, അനു ജോസഫ് ,നര്‍ത്തകിയും നടിയുമായ സ്വാസ്വിക, വിനോദ് കോവൂര്‍, ഗായകരായ രഞ്ജിനി ജോസ് ,സുനില്‍ കുമാര്‍
തുടങ്ങി വളരെ അധികം കലാകാരന്‍മാര്‍ പങ്കെടുക്കുന്നു. ഇവെരല്ലാം നമ്മളോടൊപ്പം ആടിയും  പാടിയും കണ്‍വന്‍ഷനില്‍  ഉണ്ടാകും. 


അമേരിക്കന് മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാനയുടെ ദേശീയ ഉത്സവത്തിന് മലയാളത്തിന്റെ ഒരു പിടി താരങ്ങള്‍  എത്തുമ്പോള്‍  അവരെ താരമാക്കിയ നമുക്ക് അവരുമായി സംവദിക്കാനുള്ള  അവസരം കൂടിയാണിത്.  ചലച്ചിത്ര താരങ്ങള്‍ക്കു പുറമെ അമേരിക്കന്‍ മലയാളി യുവജനങ്ങളുടെ മാസ്മരിക കലാപരിപാടികളും ഫൊക്കാനയുടെ മാമങ്കത്തിന് പകിട്ടേകും.  

പൂര്‍വ്വകാല സുഹൃത്ത് സംഗമം,  കലാകാരന്‍മാരുടേയും, കലാകാരികളുടേയും തകര്‍പ്പന്‍ മത്സരങ്ങള്‍, മലയാളി മങ്ക , മിസ് ഫൊക്കാനാ തെരഞ്ഞെടുപ്പുകള്‍, ചലച്ചിത്ര അവാര്‍ഡ് ,ചിരിയരങ്ങ്, നേഴ്‌സ് സെമിനാര്‍ , സാഹിത്യ  സെമിനാര്‍, കലാസാമൂഹിക സാംസ്‌ക്കാരിക വേദികള്‍, നേതൃത്വമീറ്റിംങ്ങുകള്‍, പ്രൊഫഷണല്‍ മീറ്റിംങ്ങുകള്‍ എന്നിങ്ങനെ  സാംസ്‌കാരികനായകന്‍മാരും, സാമുദായിക രാഷ്ട്രീയ നേതാക്കളും, കലാപ്രതിഭകളും എല്ലാം ഒത്തുചേരുന്ന ഒരു മഹോത്സവം ആയിരിക്കും ഫൊക്കാനയുടെ ഫിലാഡല്‍ഫിയ നാഷണല്‍ കണ്‍വന്‍ഷന്‍.

നാലു ദിനങ്ങള്‍ മലയാളികള്‍ക്ക്ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു അനുഭവമായിരിക്കും സമ്മാനിക്കുക .കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകം അനുഭവിക്കുന്ന, നന്‍മയുടെ പൂക്കള്‍ വിരിയുന്ന സമയമായി ഈ ദിനങ്ങള്‍ രൂപാന്തരപ്പെടും എന്നതില്‍ തര്‍ക്കമില്ല. നാലു ദിവസങ്ങളിലും ഹോട്ടല്‍ സമുച്ചയത്തില്‍ തന്നെ ആഹാരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ  കണ്‍വെന്‍ഷന്‍ ഒരു കുറ്റമറ്റതായിരിക്കുമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് എന്നിവര്‍ അറിയിച്ചു.

 ഈ  കലാകാരന്മാര്‍  എല്ലാം കൂടി ഫൊക്കാനായുടെ  കണ്‍വന്‍ഷനില്‍ എത്തുമ്പോള്‍  അമേരിക്കന്‍  മലയാളികള്‍ക്ക്  ആ ധന്യ മുഹുര്ത്തം അവിസ്മരണീ യമായിരിക്കും എന്നതില്‍  യാതൊരു സംശയവുമില്ലന്ന്  പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍,  ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍,വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്, നാഷണല്‍ കോര്‍ഡിനേറ്റര്‍ സുധ കര്‍ത്ത, വൈസ് പ്രസിഡന്റ് ജോസ് കാനാട്ട്,  ജോയിന്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗീസ്, അസോ.ജോയിന്റ് സെക്രട്ടറി  എബ്രഹാം വര്‍ഗീസ്,  ജോയിന്റ് എബ്രഹാം കളത്തില്‍,, അസോ. ജോയിന്റ് ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ടെറന്‍സോണ്‍ തോമസ്, എന്നിവര്‍ അറിയിച്ചു.

ഫൊക്കാനാ ജനറല്‍   കണ്‍വന്‍ഷന്‍ സൂപ്പര്‍ താരങ്ങളുടെ  സംഗമ വേദി  ആയി മാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക