Image

യുവജനതക്കു വേണ്ടത് ന്യൂ യോര്‍ക്ക് കണ്വന്‍ഷന്‍: ഫോമാ മുന്‍ യൂത്ത് പ്രതിനിധി ടോബിന്‍ മഠത്തില്‍

Published on 20 June, 2018
യുവജനതക്കു വേണ്ടത് ന്യൂ യോര്‍ക്ക് കണ്വന്‍ഷന്‍: ഫോമാ മുന്‍ യൂത്ത് പ്രതിനിധി ടോബിന്‍ മഠത്തില്‍
ന്യു യോര്‍ക്ക്: അടുത്ത ഫോമാ കണ്‍ വന്‍ഷന്‍ ന്യു യോര്‍ക്കില്‍ നടത്തിയാല്‍ യുവജനതയുടെ വലിയ പങ്കാളിത്തം ലഭിക്കുമെന്ന് രണ്ട് തവണ യൂത്ത് റെപ്രസെന്റേറ്റിവ് ആയിരുന്ന ടോബി മഠത്തില്‍.
ന്യു യോര്‍ക്കില്‍ വരാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് യുവജനതക്ക്. ഇവിടെയുള്ളത്ര വിനോദ സഞ്ചാര അവസരങ്ങള്‍ മറ്റെങ്ങുമില്ല. ന്യു യോര്‍ക്കില്‍ കണ്‍ വന്‍ഷന്‍ നടത്തിയാല്‍ വലിയ യുവജന പങ്കാളിത്തം ഉറപ്പു തരാന്‍ തനിക്കാവും.
യൂത്ത് പ്രതിനിധി എന്ന നിലയിലുള്ള പ്രവര്‍ത്തനം വളരെ ഉപകാരപ്രദവും മികച്ചതുമായിരുന്നു. അതു പോലെ പല കാര്യങ്ങള്‍ ചെയ്യാനുമായി. മിസ് ഫോമാ പാജന്റ്, മീറ്റ് ആന്‍ഡ് ഗ്രീറ്റ് ബാങ്ക്വറ്റ്, ബാസ്‌കറ്റ് ബോള്‍-വോളി ബോള്‍ ടൂര്‍ണമെന്റുകള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.
ഒരു ഡലിഗേറ്റ് എന്ന നിലയില്‍ ന്യു യോര്‍ക്ക് ടീമിനു തന്റെ പൂര്‍ണ പിതുണ. അവര്‍ വിജയിക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക