Image

കനേഡിയന്‍ ഡെലിഗേറ്റ്‌സ് എന്തുകൊണ്ട് ലീലാമാരാട്ട് പാനലിനെ സപ്പോര്‍ട്ടു ചെയ്യുന്നു

ബൈജു പകോലമറ്റം Published on 21 June, 2018
കനേഡിയന്‍ ഡെലിഗേറ്റ്‌സ് എന്തുകൊണ്ട് ലീലാമാരാട്ട് പാനലിനെ സപ്പോര്‍ട്ടു ചെയ്യുന്നു
കാനഡാ: ഈ വരുന്ന ജൂലൈ 6-ാം തീയ്യതി നടക്കുന്ന ഫൊക്കാന ഇലക്ഷനില്‍ കാനഡായെ പ്രതിനിധീകരിച്ച് സെക്രട്ടറിയായി മത്സരിക്കുന്ന ടോമി കോക്കാടിന്റെ വിജയം കാനഡായിലെ അംഗസംഘടനകളുടെ അംഗീകാരമായി ഞങ്ങള്‍ കാണുന്നു. ഒന്‍പത് അംഗ എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കുവാന്‍ താത്പര്യം കാണിച്ച ഏക വ്യക്തിയായ ടോമി കോനാട്ട് ഒരു പാനലിന്റെയും വക്താവായല്ല മത്സരത്തേക്ക് വന്നത്. എന്നാല്‍ ലീലാ മാരാട്ട് പ്രതിനിധാനം ചെയ്യുന്ന പാനല്‍ ടോമി കോക്കാടിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു എതിര്‍ പാനല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള ഞങ്ങളുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പ്രഖ്യാപനത്തില്‍ രണ്ടാഴ്ച മുമ്പ് വേറൊരു സ്ഥാനര്‍ത്ഥിയെ രംഗത്തു കൊണ്ടുവരുകയും ചെയ്തു. അതില്‍ നിന്നും ഞങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുവാന്‍ ആ പാനലിന് താത്പര്യമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുകയും ഞങ്ങള്‍ എല്ലാവരും ടോമി കോക്കാടിന്റെ കീഴില്‍ ലീലാ മാരാട്ടിന്റെ പാനലില്‍ മത്സരിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.
2006-ല്‍ സംഘടന പിളര്‍ന്നപ്പോള്‍ കാനഡായിലെ അംഗസംഘടനകളെയെല്ലാം ഫൊക്കാനയെന്ന സംഘനയുടെ കീഴില്‍ പ്രവര്‍ത്തിക്കുവാന്‍ വഴിയൊരുക്കിയ ടോമി കോക്കാട് സംഘടനയ്ക്ക് ഒരു മതുല്‍ക്കൂട്ടാണ്. കാനഡായില്‍ ഫൊക്കാനയുടെ വളര്‍ച്ചക്ക് എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ കാനഡയുടെ പ്രാതിനിധ്യം അനിവാര്യമാണ്. ഇതുവഴി ഫൊക്കാനയിലേക്ക് കൂടുതല്‍ അംഗസംഘടനകളെയും അംഗങ്ങളെയും ആകര്‍ഷിക്കുവാനും ജനകീയമാക്കുവാനും നമുക്ക് സാധിക്കും.

ഈ ഇലക്ഷനില്‍ കാനഡായെ പ്രതിനിധീകരിച്ച് സെക്രട്ടറിയായി മത്സരിക്കുന്ന ടോമി കോക്കാടിനെ വിജയിപ്പിക്കുന്നത് ഫൊക്കാനയെന്ന സംഘടനയെ സ്്‌നേഹിക്കുന്ന എല്ലാവരുടെയും ആവശ്യമാണ്. അദ്ദേഹത്തിന്റെ വിജയത്ിതനായി കാനഡായിലെ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും അദ്ദേഹത്തിനെ അംഗീകരിച്ച ലീലാമാരാട്ട് പാനലിന് പൂര്‍ണ്ണപിന്തുണ നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ ഓരോരുത്തരും കാനഡായുടെ ഈ എളിയ ആവശ്യം അംഗീകരിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കട്ടെ.

കനേഡിയന്‍ ഡെലിഗേറ്റ്‌സ് എന്തുകൊണ്ട് ലീലാമാരാട്ട് പാനലിനെ സപ്പോര്‍ട്ടു ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക