Image

അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ലീലാ മാരേട്ട് (ജോര്‍ജ് ഏബ്രഹാം)

Published on 28 June, 2018
അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ലീലാ മാരേട്ട് (ജോര്‍ജ് ഏബ്രഹാം)
ലീലാ മാരേട്ട് അമേരിക്കന്‍ മലയാളികളുടെ ഇടയിലും മലയാളി സംഘടനാ രംഗത്തും സ്തുത്യര്‍ഹമായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിത്വം ആണ്. സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനരംഗത്ത് ശോഭിക്കുന്ന നന്മയുടെ വിശേഷണംകൂടിയാണ് ലീലാ മാരേട്ട്. തന്റെ കര്‍മ്മപഥങ്ങളിലൂടെ സത്യസന്ധമായ സേവനം നടത്തുന്നതില്‍ എല്ലാ അമേരിക്കന്‍ മലയാളികളുടേയും പ്രശംസ പിടിച്ചുപറ്റാന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലും ജീവകാരുണ്യ പ്രര്‍ത്തനമേഖലകളിലും സദാ താത്പര്യം പ്രകടിപ്പിച്ച് മുഖ്യധാരയിലേക്ക് ആളുകളെ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ എന്നും ക്രിയാത്മകമായ പ്രവര്‍ത്തനം ലീലാ മാരേട്ട് കാഴ്ചവെച്ചിട്ടുണ്ട്.

അനേക വര്‍ഷങ്ങളായി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ വനിതാഫോറം ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചപ്പോള്‍ നേതൃത്വപാടവത്തിലൂടെ തന്റേതായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ലീല മാരേട്ടിന് കഴിഞ്ഞിട്ടുണ്ട്. തന്റേതായ ബൗദ്ധിക ശക്തിയിലൂടെ അഹോരാത്ര രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മികവ് തെളിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കന്മാരേയും ആവേശഭരിതരാക്കാന്‍ ലീലാ മാരേട്ടിന്റെ ഉയര്‍ന്ന വ്യക്തിത്വം നിര്‍ണ്ണായകമായിട്ടുണ്ട്. എല്ലാവരേയും യോജിച്ച് നിര്‍ത്തുന്നതിനും കോണ്‍ഗ്രസിന്റെ ഉന്നതിക്കുംവേണ്ടി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ചിട്ടുള്ള പരിപാടികളില്ലെല്ലാം ഒരു നിറസാന്നിധ്യം ആയിരുന്നു ലീല മാരേട്ട്.

ലീലാ മാരേട്ടിനെക്കുറിച്ച് പറയുമ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഒരു ചരിത്രംകൂടി പറയേണ്ടതുണ്ട്. കേരളാ വിദ്യാര്‍ത്ഥി യൂണിയന്റെ സമാരാധ്യ നേതാക്കന്മാരായി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്ന വയലാര്‍ രവി, എ.കെ. ആന്റണി എന്നിവരുടെയൊക്കെ വിദ്യാഭ്യാസകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് വിവരണാതീതമായ പിന്തുണ നല്‍കിയ പിതാവായ തോമസ് സാറിന്റെ മകള്‍കൂടിയാണ് ലീലാ മാരേട്ട് എന്നു പറയുമ്പോള്‍ അത്യന്തം അഭിമാനകരമാണ്.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും അമേരിക്കന്‍ മലയാളികളുടെ കലാ-സാംസ്കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുമ്പോഴും അമേരിക്കന്‍ രാഷ്ട്രീയ മണ്ഡലങ്ങളിലും ജീവസ്സുറ്റ പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ ലീലാ മാരേട്ടിന് സാധിക്കുന്നു എന്നുള്ളത് ഈ നാടിനെ സ്‌നേഹിക്കുന്ന ഓരോരുത്തരിലും ആകാംക്ഷയും അത്യന്തം ആഹ്ലാദം പകരുന്ന കാര്യവുമാണ്.

ഏതു മേഖലിയില്‍ പ്രവര്‍ത്തിച്ചാലും ആത്മാര്‍ത്ഥമായ തന്റെ പ്രവര്‍ത്തനശൈലിയിലൂടെ എല്ലാവരുടേയും ആദരവും സ്‌നേഹവും പിടിച്ചുപറ്റാന്‍ മാരേട്ടിന് സാധിച്ചിട്ടുണ്ട്. ഈ അത്ഭുതാവഹമായ കഴിവാണ് അവരെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയാക്കുന്നത്. ഇനിയുള്ള ജീവിതയാത്രയിലും ലീലാ മാരേട്ടിന് ഇന്ത്യന്‍ സംസ്കാരത്തിന്റെ മഹത്വവും അമേരിക്കയുടെ അഭിമാനപൂര്‍വമായ ഉന്നതമായ പദവികളിലേക്കും വീണ്ടും ഉയര്‍ന്നുപോകുന്നതിനും വേണ്ട എല്ലാ ഐശ്വര്യങ്ങളും നന്മകളും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

- ജോര്‍ജ് ഏബ്രഹാം
വൈസ് ചെയര്‍മാന്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്.
Join WhatsApp News
Simon 2018-06-28 13:14:23

 ലീലാ മാരേട്ട് ഒരു സംഘടനയുടെ നേതാവായിട്ടാണ് മത്സരിക്കുന്നത്. ആ സംഘടനയിൽ കോൺഗ്രസുകാരും, കമ്മ്യുണിസ്റ്റുകാരും ബിജെപി ക്കാരും ഓർത്തൊഡോക്‌സും കത്തോലിക്കരും വെന്തിക്കൊസും നായരും ഈഴവരും എല്ലാവരുമാകാം! ശ്രീ മാധവൻ നായരെ ചിലർ പ്രകീർത്തിക്കുന്നത് ഹിന്ദു സംഘടനകളുടെ വക്താവായിട്ടാണ്. അതുപോലെ ശ്രീ മതി ലീലാ മാരേട്ട് ഫൊക്കൊന സംഘടനാ നേതാവായി മത്സരിക്കുന്നത് കോൺഗ്രസിനെ ബലപ്പെടുത്തുവാനാണോ? എങ്കിൽ അമേരിക്കയിലും ഉമ്മൻ ചാണ്ടി, സുധീരൻ, രമേശ്, ആന്റണി ഗ്രുപ്പുകൾക്കും സംഘടനകളുണ്ടാക്കിയാൽ നന്നായിരിക്കും.

'അമേരിക്കൻ മലയാളികളുടെ അഭിമാനമായി' ലീലാ മാരാട്ടിനെ ജോർജ് എബ്രാഹം വർണ്ണിച്ചിരിക്കുന്നു. അതിനുള്ള കാരണങ്ങൾ തേടി ലേഖനം മുഴുവൻ വായിച്ചിട്ടും അഭിമാനിക്കത്തക്ക ഒന്നും തന്നെ കണ്ടില്ല. അവർ ഒരു പഴയകാല കോൺഗ്രസ് നേതാവായ തോമസ് സാറിന്റെ മകളെന്നു മനസിലായി. ചില സംഘടനാ നേതാക്കളിൽനിന്നും അവാർഡുകൾ നേടിയിരിക്കാം. അമേരിക്കയിൽ വനിതാ കോൺഗ്രസിന്റെ നേതാവാണെന്നും അറിഞ്ഞു. ഒരാൾ അമേരിക്കൻ മലയാളികളുടെ മുഴുവൻ അഭിമാനമാകാൻ ഇത്രയുമൊക്കെ യോഗ്യത മതിയോ?

എന്ത് സാമൂഹിക സേവനമാണ് ലീലാ മാരേട്ട് ചെയ്തത്? കോൺഗ്രസ്സ് പ്രവർത്തകരെ മാത്രം ആവേശഭരിതരാക്കിയാൽ ഒരാൾ സകല അമേരിക്കൻ മലയാളികളുടെയും പ്രിയ പാത്രമാകുമോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഈ ലേഖനം വായിച്ചതിലൂടെ മനസ്സിൽ കടന്നു കൂടുന്നു. വയലാർ രവിയും ആന്റണിയും കേന്ദ്ര മന്ത്രിമാരായതല്ലാതെ അമേരിക്കൻ മലയാളികൾക്ക് എന്ത് പ്രയോജനമുണ്ടായി? അതുപോലെ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ് അമേരിക്കൻ മണ്ണിൽ ആവശ്യമുണ്ടോ? അറുപതു വർഷം നാടിനെ മുടിച്ച ഒരു രാഷ്ട്രീയ പാരമ്പര്യം കോൺഗ്രസിനുണ്ടെന്നും മറക്കരുത്.

leela supporter 2018-06-28 15:03:51
അമേരിക്കയില്‍ മാധവന്‍ നായര്‍ മലയാളികളുടെ അഭിമാനം എന്നു ആരും എഴുതുമെന്നു തോന്നുന്നില്ല. ഒരാളെപറ്റി അങ്ങനെ എഴുതണമെങ്കില്‍ എന്തെങ്കിലും യോഗ്യതകളുണ്ടാവുമല്ലോ.
സൈമണ്‍ വന്നിട്ട് അധികം നാളായി കാണില്ല എന്നു കരുതുന്നു. അപ്പോള്‍ പിന്നെ ലീലയെ പോലെ ദീര്‍ഘകാല സേവന ചരിത്രമുള്ളവരെപറ്റി അറിയണമെന്നില്ല. അതു കൊണ്ട് അവര്‍ക്ക് സേവന ചരിത്രമില്ലെന്നു പറയാമോ?
മുപ്പതു വര്‍ഷ്മായി ലീല വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു. ഫൊക്കാനയിലും നേത്രു സ്ഥാനത്തു തന്നെ. അതൊക്കെ ആരും നിഷേധിക്കില്ല. അത് പോലെയുള്ള എന്തു ചരിത്രമാണ് മാധവന്‍ നായര്‍ക്കുള്ളത്? നാമം എന്ന പേഴ്‌സണല്‍ സംഘടന സ്ഥാപിച്ച് പൂജയും സപ്താഹവും നടത്തി. ആ പേരു കൊണ്ട് ഫൊക്കാനയില്‍ കയറി പറ്റാന്‍ കഴിയാത്തതിനാല്‍ ഒരു പേരു കൂടി സ്വീകരിച്ചു. അതല്ലേ സത്യം.
ലീല ഓരോ തരം സഹായം ചെയ്ത എത്രയോ പേര്‍ ഉണ്ട്. 

NO Vote- FOKKANA Delegate. 2018-06-28 16:29:12
Those who gave a NAIR club membership should also resign. You guys be ready to resign. we are demanding your resignation- those who gave membership- before the election itself. It will be a sit down demand- we won't let to conduct election before that. Resign-
RESIGN, RESIGN 
DO NOT SPLIT FOKKANA.
mollakkante vappa 2018-06-28 16:45:33
Abraham sare , ingalu FOMA yalle? ividenthu karyam? groupism? para pani? kashtam.
True Color 2018-06-28 19:25:35
George Abraham, speak for yourself, don't involve all others in you partisan comments. Leela Maret's community service is self-service for herself to gain name and fame just like the political culture in Kerala. She doesn't give a hoot about other people, I know this from personal knowlrdge. Those who vote for her should have their head examined. Do we need such a character to represent our community? Madhavan Nair is atleast working hard for the success of the convention. Religion should not be a standard to assess a person. For that matter, everybody belongs to some religion.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക