Image

ഫൊക്കാനാ മതസൗഹാര്‍ദ്ദ സ്‌നേഹ സന്ദേശ സെമിനാര്‍ ജൂലൈ ആറാം തിയതി വെള്ളിയാഴ്ച

ടി.എസ്. ചാക്കോ Published on 29 June, 2018
ഫൊക്കാനാ മതസൗഹാര്‍ദ്ദ സ്‌നേഹ സന്ദേശ സെമിനാര്‍ ജൂലൈ ആറാം തിയതി വെള്ളിയാഴ്ച
ഫൊക്കാന കണ്‍വെന്‍ഷനോടനുബന്ധിച്ചു ഇരുപത് വര്‍ഷം മുന്‍പ് രൂപം കൊടുത്ത സ്‌നേഹ സന്ദേശമണ് മതസൗഹാര്‍ദ്ദം. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മതങ്ങള്‍ തമ്മിലും, വ്യക്തികള്‍ തമ്മിലും നടത്തപ്പെടുമെന്ന കലഹം ഭീകര പ്രവര്‍ത്തനത്തിലേക്കും ഒട്ടനവധി നിരപരാധികളായ മനുഷ്യരുടെ നാശത്തിലേക്കും വഴിതെളിക്കുന്നതിന് എതിരായി ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ഈ സെമിനാറിന്റെ ലക്ഷ്യം. "ആന്‍മിയത ഒരു ചുണ്ട് പാലകയോ, അതോ യാഥാര്‍ത്ഥിക്കാമോ" ഇതാണ് പ്രബന്ധ വിഷയം.

2013 ജനുവരി 4, 5 തീയതികളില്‍ ഫൊക്കാന തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കില്‍ തുടങ്ങി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ അവസാനിച്ച സ്‌നേഹ സന്ദേശ റാലിക്കു വഴിനീളെ ലഭിച്ച സ്വികരണം ഒന്ന് മാത്രം മതി കേരളാ ജനത ഫൊക്കാനയുടെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായികഴിഞ്ഞു എന്നുള്ളത്. ഫൊക്കാന കണ്‍വെന്‍ഷനില്‍ ആറാം തിയതി വെള്ളിയാഴ്ച ഒരു മണിമുതല്‍ 2.30 വരെ നടക്കുന്ന സെമിനാറിന്റെ കോര്‍ഡിനേറ്റര്‍ ആയി ടി.എസ്. ചാക്കോയും കണ്‍വീനര്‍ ആയി കോശി തലക്കല്‍, സെക്രട്ടറി ആയി അബ്ദുള്‍ പുണ്ണിയൂര്‍കുളം എന്നിവരും പ്രവര്‍ത്തിച്ചു വരുന്നു. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പിനെ കൂടാതെ മത പണ്ഡിതന്മാരായ ജ്ഞാനതപസി , ഫാ. മോഡയില്‍ , മുന്‍ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ .കുര്യന്‍, കേരളാ മന്ത്രിമാര്‍, എം .എല്‍ .എ മാര്‍ സാമുഖ്യ പ്രവര്‍ത്തകരായ തോമസ് നിലാല്‍ മഠം, മൊയ്തീന്‍ പുത്തന്‍ചിറ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ടി.എസ്. ചാക്കോ, ഫാ. മോഡയില്‍ , പ്രഫ. കോശി തലക്കല്‍, അബ്ദുല്‍ പുന്നയൂര്‍ക്കുളം ,ഫ്രാന്‍സിസ് കരക്കാട്ട്, കോശി കുരുവിള,ടി.എം . സാമുല്‍, വര്‍ഗീസ് ഉലഹന്നാന്‍ എന്നിവരില്‍ നിന്നും ലഭിക്കുന്നതാണ്.
Join WhatsApp News
Amerikkan Mollaakka 2018-06-29 18:22:26
ഞമ്മള് അമേരിക്കൻ മലയാളികള് സൗഹാർദ്ദത്തിലാണ്
നിങ്ങൾ പ്രസംഗിക്കാൻ ഉപയോഗിക്കുന്ന
സമയം വേറെ വല്ലതിനും  നീക്കി വയ്ക്കുക.
അവസരങ്ങളുടെ നാടായ അമേരിക്കയെ
വിദ്യാസമ്പന്നനായ മലയാളിക്ക്
എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം.  ഗീതയും ഖുർആനും
ബൈബിളും പറഞ്ഞിട്ട് സൗഹാർദ്ധം കൂടാൻ
പോകുന്നില്ല, കുറയാനും.അപ്പോൾ പിന്നെ
ഭൗതിക നേട്ടങ്ങളിലേക്ക് ഫോക്കസ് ചെയ്തൂടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക