Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-14: ഏബ്രഹാം തെക്കേമുറി)

Published on 29 June, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-14: ഏബ്രഹാം തെക്കേമുറി)
“ജനാധിപത്യ വിശ്വാസികളായ നാട്ടുകാരെ!” യെന്ന സംബോധനയോടു് ഇലക്ഷന്‍ വിജ്ഞാപനം പുറത്തു വന്നു. സ്വതന്ത്ര രാഷ്ട്രത്തിന്റെ ഭാവിനിര്‍ണ്ണയിതാക്കളായ രാഷ്ട്രീയ സേവകര്‍ ഭാവി ഭൂത വര്‍ത്തമാനത്തിന്‍ മാറ്റുരച്ചു് അധികാരത്തിലേറാന്‍ തയ്യാറായിരിക്കുന്നു.
1948 ഓഗസ്റ്റു് 15ന്് അര്‍ദ്ധരാത്രി 12മണിക്കു് സ്വതന്ത്രമായ ഇന്‍ഡ്യ. ആയുധമില്ലാതെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഗാന്ധിയിലൂടെ ഒരു പുത്തന്‍ വിപ്‌ളവാശയം ഉടലെടുത്തു. സത്യാഗ്രഹം. സ്വാതന്ത്ര്യം നേടിയിട്ടു് അന്‍പതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ മഹാത്മാവിന് പേരുദോഷം വരുത്തുംവിധം ഇന്നും സമരവും, സത്യാഗ്രഹവും സ്ഥാനത്തും അസ്ഥാനത്തും ഒരു തുടര്‍ക്കഥപോലെ രംഗത്തു വാഴുകയാണു്. ഗാന്ധിയിസത്തെ ഇന്ത്യന്‍ ജനത പിന്തുടരുന്നതു് സമരത്തിലും സത്യാഗ്രഹത്തിലും മാത്രം. എന്നിട്ടെന്തു നേടി?
നേട്ടങ്ങളെപ്പറ്റി പറഞ്ഞാല്‍ കോട്ടങ്ങള്‍ മാത്രം. അനീതി, അക്രമം, കോഴ, പെണ്‍വാണി‘ം ഇതല്ലേ ഈ രാഷ്ട്രത്തിന്റെ മുഖമുദ്ര. വിദേശരാജ്യങ്ങളില്‍ പോയി അടിമവേല ചെയ്തു് ഉപജീവനം കഴിക്കുന്നവരിലൂടെ കുറെ വിദേശപ്പണം ഇക്കഴിഞ്ഞ രണ്ടു് പതിറ്റാണ്ടിലൂടെ ഇന്നാട്ടിലേയ്ക്കു് ഒഴുകിയതു കാരണം എന്തൊക്കെയോ ഒരു ചായം പൂശല്‍ ഇവിടെ ഉണ്ടായിട്ടുണ്ടെന്നതിലപ്പുറം എന്തു നേടി?
അറുന്ൂറിലധികം രാഷ്ട്രീയ പാര്‍ട്ടികളും, രണ്ടായിരത്തിലധികം ജാതികളും, മുപ്പത്തിമുക്കോടി ദൈവങ്ങളും പിന്നെ വര്‍ക്ഷങ്ങളും കൂടാതെ മതത്തിന്ള്ളിലെ ചേരിതിരിവുകളും. ഇങ്ങനെ സര്‍വ്വത്ര പൊല്ലാപ്പിലൂടെ നാള്‍ക്കുനാള്‍ അധോഗതിയിലേക്കു് ഗമിക്കയല്ലേ?.
‘എടീ മോളേ ലിസി, എന്തായാലും ഈ പുനലൂരാന്‍ ഇപ്രാവശ്യം കേരളനിയമ സഭയ്ക്കകം കാണുമെടീ കൊച്ചേ.’
മത്തായി പുനലൂരാന്റെ ആഗ്രഹം കേട്ട മകള്‍ പറഞ്ഞു.
‘പപ്പാ നിയമസഭയിലേക്കാണെങ്കില്‍ ഞാന്‍ ജില്ലാ പഞ്ചായത്തിലേക്കാ. മന്ഷ്യര്‍ ഇടംവലം വിടുകേല. “ലിസിച്ചേച്ചി നിന്നാല്‍ മതി ബാക്കിക്കാര്യം ഞങ്ങളേറ്റെന്ന” പൊതുജനം പറയുന്നതു്.’
‘മോളേ വന്നു കയറുന്ന അന്ഗ്രഹമൊന്നും തട്ടിത്തെറിപ്പിക്കരുതു്. ഇടതു പക്ഷത്തോടു് ഒട്ടി നിന്നോണം. നിലനില്‍പ്പു് അവിടെയാ. കോണ്‍ഗ്രസു് പൊളിഞ്ഞു. കാരണം ‘കണ്ണും തിരിയാ ശരീരം വിറക്കുന്നു, ദണ്ഡം പലതുണ്ടു് പൊയ്യല്ല മാന്ഷാ’ എന്ന നിലയിലുള്ള നേതാക്കന്മാരല്ലേ. പിന്നെ ബി. ജെ. പി. ഭയപ്പെടാനൊന്നുമില്ല. വിവരദോഷികളായ പിള്ളേര്‍ പാത്തിരുന്നു കുറച്ചു തല വെട്ടുമെന്നതൊഴിച്ചാല്‍ മറ്റൊന്നും അവരെക്കൊണ്ടാവില്ല. കാരണം അവര്‍ണ്ണരും സവര്‍ണ്ണരുമെന്ന ചേരിപ്പോരു് ഒരുകാലത്തും അവസാനിക്കയില്ല ആ പാര്‍ട്ടിയില്‍. ‘ശൂദ്രന്ു് അക്ഷരസം യുക്തം’ എന്നല്ലേ പഴമൊഴി. അതുകൊണ്ടാണു് ഈ കുതിരേം തേരുമൊക്കെ രംഗത്തിറക്കുന്നതു്. നമുക്കറിയരുതോ കാണം വിറ്റും ഓണം ഉണ്ടവനൊക്കെ ഇന്നു വഴിയാധാരമല്ലിയോ?.’പുനലൂരാന്റെ രാഷ്ട്രീയ ബോധം ജ്വലിച്ചു.
‘ഈ ഇടതുപക്ഷമെന്നു പറഞ്ഞാല്‍ ഒരു വിപ്‌ളവാശയമല്ലേ പപ്പാ? എനിക്കതിനോടു് ഭയമാ.’ ലിസി പറഞ്ഞു.
‘നിനക്കു തെറ്റി. റഷ്യന്‍ വിപ്‌ളവത്തിലൂടെ കമ്യൂണിസ്റ്റു് എന്ന പാര്‍ട്ടി നിലവില്‍ വന്നതുകൊണ്ടു് ഉണ്ടായ പേരുദോഷമാണതു്. ഇടതുപക്ഷത്തിന്റെ ശരിയായ അര്‍ത്ഥം സവര്‍ണ്ണരായ നേതാക്കന്മാരാല്‍ ഭരിക്കപ്പെടുന്നതും, സമൂഹത്തിലെ അധഃകൃതരായ തൊഴിലാളികളാല്‍ നിലനില്‍ക്കുന്നതുമായ ‘മുതലാളിത്വഭരണം’ എന്നതാണു്. പിന്നെ ‘ഈക്വിലാബു്’ എന്നൊരു പദം ഉള്ളതു കൊണ്ടു് കത്തി കൈയ്യിലില്ലാത്തവന്‍ പോലും കുത്തുമെന്നൊരു ഭയം എല്ലാവര്‍ക്കുമുണ്ടു്. അതു നല്ലതല്ലേ?’ പുനലൂരാനില്‍ നിന്നും രാഷ്ട്രീയത്തിന്റെ ബാലപാഠം മകള്‍ പഠിച്ചു.
‘നിങ്ങളു് അപ്പന്ം മകളും കൂടി എന്തൊക്കെപ്പറഞ്ഞാലും എനിക്കു പാര്‍ട്ടിയില്ല. മുഖലക്ഷണം നോക്കി വോട്ടു കുത്തണമെന്നാ ഞാന്‍ പറയുന്നതു്. മതമേതായാലും മന്ഷ്യന്‍ നന്നായാല്‍ മതിയെന്നു് ശ്രീനാരായണഗുരു പറഞ്ഞതു പോലെ പാര്‍ട്ടി ഏതായാലും ഉറച്ച ഭരണം ഇവിടെ ഉണ്ടാകേണം. അതുകൊണ്ടു് വിവരമുള്ളവര്‍ക്കു് വോട്ടു നല്‍കണം.’ റാഹേലമ്മ വനിതാവിമോചനത്തിന്റെ വ്യക്താവായി നിലകൊണ്ടു
‘എടീ റാഹേലേ, ലക്ഷണമൊത്ത മുഖങ്ങളെല്ലാം കൂടി ചെന്നാല്‍ ഭരണം നടക്കില്ല കേട്ടോ. ഏതെങ്കിലും ഒരു പാര്‍ട്ടിക്കു് ഭൂരിപക്ഷം ഉണ്ടാകണം. പിന്നെ ഇന്നത്തെ അവസ്ഥയില്‍ ഉറച്ച ഭരണം ഇവിടെ ഉണ്ടായാല്‍ അതിന്റെ പേരു്’അടിയന്തിരാവസ്ഥ’ എന്നായിരിക്കും. അധോഗതിയാണു റാഹേലേ. സര്‍വമതസാരം ഏകവുമല്ല. . .മതമേതായാലും മന്ഷ്യന്‍ നന്നാകത്തുമില്ല. സോദരന്‍ അയ്യപ്പനോടു് ശ്രീനാരായണഗുരു അങ്ങനെ ഉപദേശിച്ചതിന്റെ പിന്നില്‍ കാരണമുണ്ടായിരുന്നു. ആ ഉപദേശത്തിന് ഇന്നത്തെ രാഷ്ട്രീയത്തില്‍ എന്തു പ്രസക്തി?’ പുനലൂരാന്റെ മുഖം തുടുത്തു.
‘അപ്പോള്‍ പിന്നെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മന്ഷ്യനോ?’ റാഹേലമ്മ വിട്ടില്ല.
‘എടീ ഇതൊക്കെ അറിയണമെങ്കില്‍ എന്നോടു് ചോദിക്കു്. ഒരു ദൈവം മതിയെന്നു പറഞ്ഞതിന്റെ പേരില്‍ ആ മഹാനെ പിടിച്ചു് മറ്റൊരു ദൈവമാക്കി മാറ്റിയിരിക്കയാണു് ഇന്നത്തെ മന്ഷ്യന്‍. എല്ലാ മതഗ്രന്ഥങ്ങളും ഒരു ദൈവത്തെപ്പറ്റി മാത്രമേ പറയുന്നുള്ളു. വിവരദോഷിയായ മന്ഷ്യര്‍ ദൈവങ്ങളെ സൃഷ്ടിച്ചതിന്ു് ദൈവം പിഴച്ചുവോ, ശ്രീനാരായണഗുരു പിഴച്ചുവോ? ക്രിസ്തു എന്താണു് പറഞ്ഞതു്? “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന പുത്രനേയും വിശ്വസിക്കുന്നതു തന്നേ നിത്യജീവന്‍ ആകുന്നു” എന്നല്ലേ.’ പുനലൂരാന്റെ ആത്മീയജ്ഞാനം വര്‍ദ്ധിച്ചു.
‘ആത്മീയം വിട്ടിട്ടു് രാഷ്ട്രീയം പറഞ്ഞാട്ടെ. ഒന്നുമല്ലെങ്കില്‍ കേള്‍ക്കാനൊരു രസം.’ കേഴ്‌വിക്കാരിലൊരാളായ വേലക്കാരി സരോജിനി പറഞ്ഞു.
‘അപ്പോള്‍ നീയും രാഷ്ട്രീയത്തിലേയ്ക്കാ? ലിസി ചോദിച്ചു.
‘മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിന്മുണ്ടാം. . . .’സരോജിനി വാക്കുകള്‍ പൂര്‍ത്തീകരിക്കും മുമ്പേ റാഹേലമ്മ ചൊടിച്ചു.
വേണ്ട. . വേണ്ട സൗര‘്യമൊന്നും. അകത്തോട്ടു പോയി നാരങ്ങാ അച്ചാറിടാന്ള്ള വെളുത്തുള്ളി അരിഞ്ഞാട്ടെ.’
സരോജിനി വിട പറഞ്ഞു.
നിശബ്ദതയെ ‘േദിച്ചുകൊണ്ടു് മാരുതിക്കാര്‍ ഇരമ്പി. ഡോ. റ്റൈറ്റസു് എറണാകുളം യാത്രയും കഴിഞ്ഞു് മടങ്ങിയെത്തിയിരിക്കുന്നു.
‘നീ എപ്പോഴാടീ വന്നതു്?’ ലിസിയോടായി റ്റൈറ്റസു് ചോദിച്ചു. ‘ആളങ്ങു് കതിനാക്കുറ്റി പോലായല്ലോ’ കൂട്ടത്തിലൊരു അഭിപ്രായവും.
നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം സഹോദരങ്ങള്‍ തമ്മില്‍ കാണുകയാണു്. ഒരു സമ്മിശ്ര വികാരങ്ങളുടെ രൂപമില്ലാത്ത അവസ്ഥ. ഒരു ജാള്യത സ്വാ‘ാവികം മാത്രം.
ചോദ്യങ്ങള്‍ക്കൊന്നും ലിസി ഉത്തരം പറഞ്ഞില്ല. ആങ്ങളക്കെതിരേ മുഖം തിരിച്ചു് നാത്തൂന്റെ കൂടെ കൂടി. കുട്ടികള്‍ ആന്റിയുടെ കൈവണ്ണയില്‍ തൂങ്ങി. സ്വകാര്യങ്ങളുടെ കലവറയില്‍ പൊട്ടിച്ചിരികളുടെ കുപ്പിവള കിലുങ്ങി. സമയം ഇഴഞ്ഞു നീങ്ങി.
അത്താഴമൂണിന് സമയമായി. അപ്‌സ്റ്റെയറിലെ ബാല്‍ക്കണിയില്‍ ഡ്രൈവര്‍ ബാബു നിലാവിനെ നോക്കി നിശ്ചലനായി നില്‍ക്കുമ്പോള്‍ ലിസിയാണു് ഊണിന്് വിളിച്ചതു്. വീണു കിട്ടിയ ഇടവേള. സ്വകാര്യം പറയാന്‍ അല്‍പം സമയം. നിലാവേ നീ സാക്ഷി. അയാള്‍ അവളെ മാറോണടച്ചു. തടിച്ച ചുണ്ടില്‍ അമര്‍ത്തി ചുബിച്ചു. കരാംഗുലികള്‍ സ്ഥലകാലബോധം വെടിഞ്ഞു് കരാളനൃത്തം വച്ചു. മാറിടത്തിലൂടെ പാവാട കെട്ടിനിടയിലൂടെ ആഴങ്ങളിലേക്കു് അതു് ഊളിയിട്ടു. ഇരുവരുടെയും രക്തധമനിയില്‍ ചൂടുപിടിച്ചു.
‘ബാബു എവിടാ ഉറങ്ങുന്നതു്. ഇവിടാണോ, അതോ വീട്ടില്‍ പോകുമോ?’ ലിസിയുടെ പതറിയ സ്വരം.
‘ഞാന്‍ എവിടെ ഉറങ്ങിയാലും എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ നിന്റെ മുറിയില്‍ ഉണ്ടാകും. കതകിന് കൊളുത്തിടരുതു്.’
ലക്ഷ്യപ്രാപ്തിക്കു് സമയം കണ്ടെത്തിയതോടെ ഇരുവരിലും സ്ഥലകാലബോധം ഉണ്ടായി.. ലിസി താഴേക്കു് മടങ്ങി. ഏകാന്തതയില്‍ നിന്നുകൊണ്ടു് പൊല്ലാപ്പിനൊരു പോംവഴി മെനയുകയായിരുന്നു ബാബു. നാലു് ദിവസമായി എറണാകുളത്തായിരുന്നു. സരോജിനി തീര്‍ത്തും ഈ രാവിനെ പങ്കിടാന്ള്ള ആവേശത്തിലാണു്. ഇവിടെ കിടന്നു ഉറങ്ങാമെന്നു വച്ചാല്‍ ഒരു പക്‌ഷേ അര്‍ദ്ധരാത്രിയില്‍ യുവമിഥുനങ്ങള്‍ തമ്മില്‍ ഇരുട്ടില്‍ കൂട്ടിമുട്ടി അത്യാഹിതം സം‘വിക്കാന്‍ സാദ്ധ്യതയേറും. വേണ്ടാ .
കിണറ്റിന്‍ കരയിലെത്തി മുഖവും കാലും കഴുകാന്‍ തുടങ്ങവേ സരോജിനി കുറെ കുപ്പികളുമായി അവിടെത്തി. ഫ്രിഡ്ജില്‍ വയ്ക്കാന്‍ വെള്ളം നിറയ്ക്കാന്‍.
‘ബാബുവേട്ടാ ഇവിടല്ലേ കിടക്കുന്നതു്?’ ദയനീയമായി അടക്കിപ്പിടിച്ച സ്വരം.
‘അല്ല. ഞാന്‍ നാലുദിവസമായില്ലേ സരോജിനി അമ്മയെ കണ്ടിട്ടു്. അതുകൊണ്ടു് വീട്ടില്‍ പോകയാ. ’
‘ വയറു വിശന്നാല്‍ കിടന്നുറങ്ങാം ബാബുവേട്ടാ, പക്‌ഷേ . സരോജിനി ദീര്‍ഘശ്വാസം വിട്ടു.
‘പറന്നു പോയ കിളിയെ പക്‌ഷേ വീണ്ടും പിടിച്ചിടാം
കാലമോ, പോയ്‌പ്പോകില്‍ കരുതി വേല ചെയ്ക നീ.’ ആ വേലയെപ്പറ്റി ബാബു മനസ്സില്‍ ധ്യാനിച്ചു് സരോജിനിയോടൊന്നും പറയാതെ അത്താഴമൂണിനിരുന്നു.
നാളത്തെ പരിപാടികളെന്തൊക്കെയാണെന്നു് ബാബുവിനെ ബോദ്ധ്യപ്പെടുത്തി റ്റൈറ്റസു് അപ്‌സ്റ്റെയറിലേക്കു് ഉറക്കത്തിനായി പോയി. എല്ലാവരും അവരവരുടെ കിടക്കയിലേക്കു് അ‘യം തേടുന്നതോടൊപ്പം ബാബു വെളിയിലിറങ്ങി.
അപ്പോഴും വേലക്കാരി സരോജിനി കുളി കഴിഞ്ഞു് ഈറന്‍ മാറുന്നതേയുള്ളു കിണറ്റിന്‍ കരയില്‍. ഇരുട്ടും വെളിച്ചവും തമ്മില്‍ ഒരു അയഞ്ഞ ആശ്ലേഷത്തില്‍. നിലാവിനെ കാര്‍മേഘങ്ങള്‍ പുല്‍കുന്നു. പുണരാതെ, തഴുകാതെ ഇവിടെ വികാരങ്ങള്‍ ഉണരുന്നു. ചന്ദ്രികാ സോപ്പിന്റെ ഗന്ധം എങ്ങും നിറഞ്ഞു നില്‍ക്കുന്നു.
ബാബുവിനെ കണ്ട മാത്രയില്‍ ഇരുളിന്റെ മറവില്‍ കിണറിന്റെ കെട്ടിനോടു് ചേര്‍ന്നവള്‍ നിന്നു. കാര്‍മേഘക്കീറിനാല്‍ അമ്പിളി മുഖം മറെച്ചു. ഒന്നുമൊന്നും എങ്ങും കാണ്‍മാനില്ല. നിമിഷങ്ങളുടെ നിശബ്ദത. ദീര്‍ഘനിശ്വാസങ്ങള്‍ ഉതിരവേ കുളിച്ച സരോജിനിയെ വിയര്‍ത്തു. ലജ്ജാവതിയായി അമ്പിളി എത്തി നോക്കി. പ്രസന്നവദനരായി ഇരുവരും അവരവരുടെ വഴിക്കു പോയി.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക