Image

ടെക്‌സസില്‍ നിന്ന് പിന്തുണയേറുന്നു; വിജയം ഉറപ്പാക്കി മാധവന്‍ ബി നായര്‍ പാനല്‍

ഫ്രാന്‍സിസ് തടത്തില്‍ Published on 02 July, 2018
ടെക്‌സസില്‍ നിന്ന് പിന്തുണയേറുന്നു; വിജയം ഉറപ്പാക്കി മാധവന്‍ ബി നായര്‍ പാനല്‍
ടെക്‌സാസ് : ഫൊക്കാന തെരെഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ എങ്ങും മാധവന്‍ നായര്‍ തരംഗം. ഫൊക്കാനയുടെ ടെക്‌സാസ് റീജിയണില്‍ നിന്ന് അവസാന നിമിഷം ഊറ്റമായ പിന്തുണയാണ് മാധവന്‍ നായര്‍ പാനലിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ അവസാനഘട്ടത്തിരിക്കെ ഫൊക്കാനയുടെ മുതിര്‍ന്ന നേതാക്കളും മാഗിന്റെ നേതൃത്വവും മാധവന്‍ നായര്‍ ടീമിന് ഉറച്ച പിന്തുണ നല്‍കി. ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി ആയി മത്സരിക്കുന്ന എബ്രഹാം ഈപ്പന്‍ ( പൊന്നച്ചന്‍), റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ഡോ. രഞ്ജിത്ത് പിള്ള എന്നിവരാണ് മാധവന്‍ ബി നായര്‍ നയിക്കുന്ന പാനിലില്‍ നിന്ന് മത്സരിക്കുന്നവര്‍.

ഫൊക്കാനയില്‍ പ്രസിഡന്റ് ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍ മാധവന്‍ നായര്‍ ആണെന്ന് ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും മുന്‍ പ്രസിഡന്റുമായ ജി.കെ. പിള്ള പറഞ്ഞു. നല്ല കഴിവും ചുറുചുറുക്കുമുള്ള ചെറുപ്പക്കാരുടെ സാന്നിധ്യമാണ് ഈ പാനലിന്റെ ശക്തി. കൂടാതെ വനിതകളുടെ സാന്നിധ്യവും നല്ല അനുഭവസമ്പത്തുള്ള നേതാക്കളുടെ സാന്നിധ്യവും കൊണ്ട് ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണസമിതിയായിരിക്കും മാധവന്‍ നായരിന്റേതെന്നും ജി. കെ. പിള്ള അസന്നിഗ്ദ്ധമായി പ്രസ്താവിച്ചു.

മാഗിനെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്ന് അഭിപ്രായപ്പെട്ട മാഗ് പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് മാഗിന്റെ പ്രതിനിധിയായ ഏബ്രഹാം ഈപ്പന്‍ ( പൊന്നച്ചന്‍) ഫൊക്കാന ജനറല്‍ സെക്രെട്ടറി ആയി മത്സരിക്കുന്നത് ഒരു അഭിമാനകരമായകാര്യമാണെന്നും അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ വളരെ ശക്തനായ നേതാവായ പൊന്നച്ചനൊപ്പം മാഗ് ഉറച്ചുനില്‍ക്കുമെന്നും ടെക്‌സാസ് റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. രഞ്ജിത്ത് പിള്ളക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും അറിയിച്ചു.

ടെക്‌സാസിന്റെ അനിഷേധ്യ നേതാവായ പൊന്നച്ചന്റെ വിജയം ഫൊക്കാനക്കു അനിവാര്യമാണെന്നും അദ്ദേഹത്തെ വന്‍ ഭൂരിപക്ഷത്തോടെ ജയിപ്പിക്കുക എന്നത് ടെക്‌സസിലെ എല്ലാ ഫൊക്കാന അനുഭാവികളുടെയും കടമയാണെന്നും ഫോക്കന നേതാക്കന്മാരായ തോമസ് മാത്യു ആന്‍ഡ്രൂ ജേക്കബ് എന്നിവര്‍ സംയുക്തമായി അഭിപ്രായപ്പെട്ടു. ടെക്‌സസ്സിന്റെ സാമൂഹികസാംസ്കാരികസാമുദായികരാഷ്ട്രീയ രംഗങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്ന പൊന്നച്ചന്‍ ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ നേതാവാണെന്നും അവര്‍ പറഞ്ഞു. ടെക്‌സാസിലെ മുഴുവന്‍ മലയാളികളുടെയും ഹൃദയവികാരങ്ങളും നാഡിമിടിപ്പുകളും അറിയുന്ന ഫൊക്കാനയുടെ ടെക്‌സസ് റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ഡോ.രഞ്ജിത്ത് പിള്ളയുടെ വിജയം സുനിശ്ചിതമാണെന്നു പറഞ്ഞ അവര്‍ മാധവന്‍ ബി നായര്‍ നയിക്കുന്ന മുഴുവന്‍ പാനല്‍ അംഗങ്ങളും ജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പ്രസ്താവിച്ചു.

മാധവന്‍ ബി നായര്‍ നയിക്കുന്ന മുഴുവന്‍ പാനല്‍ അംഗംങ്ങള്‍ക്കും മാഗിന്റെ മുഴുവന്‍ പിന്തുണയുമുണ്ടന്ന് മാര്‍ട്ടിന്‍ ജോണ്‍ പറഞ്ഞു എബ്രഹാം ഈപ്പന്റെയും ഡോ.രഞ്ജിത് പിള്ളയുടെയും വിജയം ഉറപ്പാക്കുകയാണ് മാഗിന്റെ ലക്ഷ്യമെന്ന് അദ്ദഹം വ്യക്തമാക്കി. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന പൊന്നച്ചനും റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ഡോ.രഞ്ജിത്ത് പിള്ളക്കും മാഗിന്റെ എല്ലാ പിന്തുണയുമുണ്ടെന്നും ഇരുവരും ഉള്‍പ്പെട്ട മാധവന്‍ ബി നായര്‍ നയിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കാന്‍ തങ്ങള്‍ പ്രതിഞ്ജാബദ്ധരാണെന്നും ഫൊക്കാന മുന്‍ ടെക്‌സാസ് റീജിയണല്‍ വൈസ് പ്രസിഡന്റ് റെനി കവലയില്‍. ഫൊക്കാനയുടെ ടെക്‌സാസ് റീജിയണല്‍ വൈസ് പ്രസിഡന്റും മാഗിന്റെ മുന്‍ പ്രസിഡന്റുമായ പൊന്നു പിള്ള, മാഗ് മുന്‍ പ്രസിഡന്റ് തോമസ് ചെറുകര എന്നിവരും സംയുക്തമായി പ്രസ്താവിച്ചു.

ടെക്‌സസില്‍ നിന്നുള്ള ഉറച്ച പിന്തുണ തങ്ങളുടെ ടീമിനെ ആവേശഭരിതരാക്കിയതായി പാനലിന്റെ അമരക്കാരനും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ മാധവന്‍ ബി നായരും ഇലക്ഷന്‍ കോര്‍ഡിനേറ്റര്‍ സജിമോന്‍ ആന്റണിയും പറഞ്ഞു. എല്ലാ മേഖലകളില്‍ നിന്നും ലഭിക്കുന്ന പിന്തുണ വിജയ പ്രതീക്ഷകള്‍ക്ക് മാറ്റു കൂട്ടുന്നതായും അവര്‍ പറഞ്ഞു.
ടെക്‌സസില്‍ നിന്ന് പിന്തുണയേറുന്നു; വിജയം ഉറപ്പാക്കി മാധവന്‍ ബി നായര്‍ പാനല്‍
Join WhatsApp News
യാഥാർഥ്യം 2018-07-02 12:22:26
ഫൊക്കാന ജനഹൃദയങ്ങളിലുണ്ടോ അതോ മരിച്ചോ എന്ന് ഈ തിരഞ്ഞെടുപ്പോടെ അറിയാം.

സംഘടനയെ സ്നേഹിക്കുന്നവരുടെ, മുൻ കൂട്ടി കാണാൻ പറ്റാത്ത ശക്തമായ അടിയൊഴുക്കിന് സാധ്യതയുണ്ട്. സ്വയം വന്മരമെന്ന് വിശേഷിപ്പിക്കുന്ന ഒരാൾ തറപറ്റും 
Samuel 2018-07-02 14:39:09
Good candidate. He speaks well and is a very sharp and creative  guy, Defanitely Fokana or Organisations needs young guys like Renjith. 
Tressa Varghese 2018-07-02 14:43:44
Correct , He is very different in doing interviews and shows on American jalakam.  Best of luck Ranjith
color blind 2018-07-02 17:03:39
I totally agree with the comments below and give full support to this panel as against the other.
Reji 2018-07-02 17:17:30
Enthavum ennu kandariyam. Foma pole adi ozukkinu sadyata undu. Puthiuya talamurakalil kazhivullavar valarnnu varatte. 
Election Watcher 2018-07-03 03:43:13
The above news is not based on facts. You see some pictures and names up there. Ask them who they support?. 80% are going to say Leela Maret team and they are committed to Leela Maret team. The other day I saw some thing like this from as if 3 New Jersey Association supporting Madavan Nair team. That is also false. I contacted them they said 70 percent of them going to vote for Leela team.  Leela team is not perfect but better than the corrupted team lead by Madavan Nair. His candidacy is questinable based on his "Namam" religious association and all of his political Chanakkya Thanthram. What ever we write it must be verified and we do not want too much service from Coolie writers. We saw the movie of 'Stanarthi Saramma": There the Adur Bhasi Role we know it. Jus tlike that some coolie writers work for for both teams. Foakna elections and nominations lost all the principles. The good people are not going to participate elections and they are staying away from conventions. The trust has lost. On all stages the politicians, cine stars, bishops swayeys all are going to occupy your time by speeches after speeches. Are they our role models. No. Now a days from religious, church,temple fields, cinema fields what we hear. Boycot them.. Why we have to give receptions to these people in conventions and all cities like  in philadelphia, chicago, dallas, houston, New York. Myself the election watcher minimised the attendence for such conventions or reseptions.
Independent 2018-07-03 07:39:47
Talk about coolie writers! I read much more coolie write-ups gloriffying Leela Maret with empty words than the other candidate and still going on. It started from there. We are not morons.
Kumbanalil 2018-07-03 13:40:51
നന്നായി ലീലിയോ മാധവനോ ആരാണേലും കണക്കാ  രണ്ടിൽ മെച്ചം മാധവനാ അത്യാവശ്യം സംസ്കാരം ഉണ്ട് . എനിക്ക് പറയാനുള്ളത് യി മൈക്ക് ദാഹികളൊക്കെ കടക്കു പുറത്തു എന്നിട്ടു പുതിയ തലമുറ വരട്ടെ . രഞ്ജിതിക്കെ കഴിവുള്ള പിള്ളാരാന്നെ അങ്ങനെയുള്ള തലമുറകൾ വരട്ടെ . നമുക്കൊക്കെ ഇനി മാറി നിന്ന് കൊടുക്കേണ്ട സമയമായി 
Prediction 2018-07-03 13:42:43
Madavettan team will win and they deserve it
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക