Image

ചില കാഴ്ചകള്‍(കവിത : ആയിഷ ഹസീന)

ആയിഷ ഹസീന Published on 04 July, 2018
ചില കാഴ്ചകള്‍(കവിത :  ആയിഷ ഹസീന)
പശതൂകിയ മനസ്സില്‍
പറ്റിപ്പിടിച്ച അഴുക്കുകളെ
വര്‍ഗ്ഗീയത എന്ന് വിളിക്കാം.''

ഓരോ മനസ്സിലും പശതേയ്ക്കൂ
വാന്‍ നിയോഗിക്കപ്പെട്ടവരെ
ഹറാമികള്‍ എന്നും വിളിക്കാം....

അനര്‍ഹര്‍ അകത്തളങ്ങളില്‍
ഇറച്ചി കട്ടകള്‍ക്ക് സ്ഥാന
മിടുന്നത് കണ്ടില്ലെന്ന്
നടിക്കാന്‍ ഇടനിലക്കാരന്‍
പാടുപെടുന്നു.

ജീവനും, ജീവിതോം ഒന്നാണ്
ക്യാമ്പസ്സും, രാഷ്ട്രീയവും പോലെ ...
വര്‍ഗ്ഗീയക്കാടുകള്‍ പൂക്കുന്നത്
നിശ്ചല ചിത്രങ്ങള്‍ ഒരുക്കാനാണ് ....

മാതാവിന്‍ ഗര്‍ഭക്കടം
നിരന്തര വിരഹത്തിന്നുറവിടം
രക്തച്ചാല്‍ നീന്തും
കപോലങ്ങള്‍
നിലച്ചുപോയാര്‍ത്തവ കുരുക്കുകള്‍....

കണ്ണൂം പൊന്നും മിന്നും മിഴിയും
അന്തരീക്ഷ ലയനത്തില്‍
പൂകമറയായ് ....
രക്തനക്ഷത്രക്കാവ് പൂക്കും
ആകാശചരിവുകള്‍ ....

നീയൊരിക്കല്‍ , ഞാനും
പ്രതിരോധത്തിന്റെ ചക്ര 
വ്യൂഹങ്ങളില്‍ പ്പെടും ...
അന്തമില്ലാത്ത ചോദ്യാവലിക്കുള്ളില്‍
വേര്‍പെട്ടൊരു ചോദ്യമായ് .....

ചില കാഴ്ചകള്‍(കവിത :  ആയിഷ ഹസീന)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക