Image

ഫൊക്കാന സാഹിത്യസമ്മേളനത്തിന് യവനിക ഉയരുന്നു

അബ്ദുള്‍ പുന്നയൂര്‍ക്കുളം Published on 05 July, 2018
ഫൊക്കാന സാഹിത്യസമ്മേളനത്തിന് യവനിക ഉയരുന്നു
ഫിഡല്‍ഫിയായിലെ വാലിഫോര്‍ജ് കസിനോയില്‍ 2018 ജൂലൈ 5 മുതല്‍ 7 വരെ അരങ്ങേറുന്ന 18-മത് ഫൊക്കാന കണ്‍വന്‍ഷനില്‍ സാഹിത്യം മുഖ്യവിഷയമായിരിക്കും. വിഖ്യാത എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി മുഖ്യാതിഥിയുമായിരിക്കും. കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള പ്രശസ്ത എഴുത്തുകാരും പങ്കെടുക്കും.
ഭാഷയേയും ഭാഷാസ്‌നേഹികളേയും പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യം ലക്ഷ്യംവെച്ചു, ജൂലൈ 6 വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ ആരംഭിക്കുന്ന സാഹിത്യസെമിനാര്‍ വൈകീട്ട് അഞ്ച് മണി വരെ തുടരും. നോവല്‍, കഥ, കവിത, ലേഖനം എന്നീ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചയും എഴുത്തുകാരുടെ അനുഭവങ്ങളും പങ്കുവെയ്ക്കുന്നതായിരിക്കും.

ജൂലൈ 7 ശനിയാഴ്ച നടക്കുന്ന സാഹിത്യവേദിയിലെ എം.സി.ശ്രീ.സാംസി കൊടുമണ്‍ ആയിരിക്കും. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ തന്റെ ഉപക്രമ പ്രസംഗത്തിലൂടെ സദസിനെ സ്വാഗതം ചെയ്ത് വേദി ഉദ്ഘാടനത്തിനു അതിഥിയെ ക്ഷണിക്കും.
ചെയര്‍മാന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം വിശിഷ്ട അതിഥികളെയും സദസ്യരേയും സ്വാഗതം ചെയ്ത് മുഖ്യാഥിതിയായ ശ്രീ. രാമനുണ്ണിയെ പരിചയപ്പെടുത്തും. രാമനുണ്ണി 'കഥ വരുന്ന വഴി', 'നോവല്‍ അവതരണത്തിലെ പുതിയ പ്രവണതകള്‍', ഡോ.ശശിധരന്‍ 'സാഹിത്യവും സാമൂഹ്യപരിവര്‍ത്തനം', പ്രൊഫസര്‍ കോശി തലക്കല്‍ 'അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കവിതകള്‍ അന്നും ഇന്നും', 'അമേരിക്കയില്‍ മലയാള കവിതകളുടെ പുരോഗതി' എന്നീ വിഷയങ്ങളെക്കുറിച്ച് ചെറു പ്രബന്ധം അവതരിപ്പിക്കും.
നോവല്‍, കഥ, കവിത, ലേഖനം എന്നീ വിഷയങ്ങള്‍ക്ക് ഓരോ മോഡറേറ്ററും അധ്യക്ഷനുണ്ടായിരിക്കും. നോവലിന്റെ മോഡറേറ്റര്‍ ജോണ്‍ഡ ഇളമത, അധ്യക്ഷന്‍ മുരളീ ജെ നായര്‍, ലേഖനത്തിനു ജോര്‍ജ് നടവയല്‍, കെ.കെ.ജോണ്‍സണ്‍, ചെറുകഥയ്ക്ക് മനോഹര്‍ തോമസ്, പി.ടി.പൗലോസ്, കവിതയ്ക്ക് അശോകന്‍ വേങ്ങശേരി, ജോസ് ചെരിപുറം, എന്നിവരായിരിക്കും.

നീന പനക്കല്‍, ജോസ് കാടാപുറം, സതീഷ് പയ്യന്നൂര്‍, ജോര്‍ജ് ജോസഫ്(ഇമലയാളി), പ്രിന്‍സ് മാര്‍ക്കോസ്, സണ്ണി പൗലോസ്(Janany), ഡോ.നന്ദകുമാര്‍, ഷീലാടീച്ചര്‍, അനിതാ നായര്‍, ബാബു പാറക്കല്‍, സന്തോഷ് പാല, ഷീലാമോന്‍സി മുരിക്കന്‍, ജയിംസ് കൂരിക്കാട്, ജോണ്‍വേറ്റം, മോന്‍സി കൊടുമണ്‍, ജയന്ത് കാമച്ചേരി, ഡോ.ലോക്കോസ്, രാജു തോമസ്, സുധാ കര്‍ത്ത, ബെനി കുരിയന്‍ എന്നിവര്‍ അവരവരുടെ അമേരിക്കന്‍ രചനാനുഭവങ്ങളും കഥ വന്ന വഴികളെപ്പറ്റിയും സംസാരിക്കും.

സമ്മേളനത്തോടനുബന്ധിച്ച് അമേരിക്കന്‍ മലയാളികലുടെ പുസ്്തകപ്രദര്‍ശനവും അന്നാ മുട്ടത്ത് വര്‍ക്കിയുടേയും ജോണ്‍ ഇളമതയുടേയും പുസ്തക പ്രകാശനവും പുരസ്‌കാര സമര്‍പ്പണവും ഉണ്ടായിരിക്കും. കേരളത്തിലെ ഫൊക്കാന അവാര്‍ഡ് ജേതാക്കളുടെ പുരസ്‌കാര സമര്‍പ്പണം നാട്ടിലെ വേദിയില്‍ വെച്ച് നിര്‍വ്വഹിക്കുന്നതായിരിക്കും.
സമയനിയന്ത്രണം ജയിംസ് കൂരിക്കാട്ട്  ആയിരിക്കും.

ഫൊക്കാന പ്രോത്സാഹിപ്പിക്കുന്ന ഈ സാഹിത്യവിരുന്നില്‍ പങ്കെടുക്കാന്‍ എല്ലാ ഭാഷാ സ്‌നേഹികളെയും സാദരം ക്ഷണിക്കുന്നു.

വിവരങ്ങള്‍ക്ക് അബ്ദുള്‍ പുന്നയൂര്‍ക്കുളം, ചെയര്‍പേഴ്‌സണ്‍: 586 994 1805

ഫൊക്കാന സാഹിത്യസമ്മേളനത്തിന് യവനിക ഉയരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക