Image

ജോര്‍ജ് കുട്ടി ജോസഫിന് ഓസ്‌ട്രേലിയന്‍ മോര്‍ഗേജ് അവാര്‍ഡ് നോമിനേഷന്‍

Published on 05 July, 2018
ജോര്‍ജ് കുട്ടി ജോസഫിന് ഓസ്‌ട്രേലിയന്‍ മോര്‍ഗേജ് അവാര്‍ഡ് നോമിനേഷന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മോര്‍ഗേജ് അവാര്‍ഡ് നോമിനേഷന് മലയാളിയായ ജോര്‍ജുകുട്ടി ജോസഫ് അര്‍ഹനായി. കഴിഞ്ഞ 12 വര്‍ഷമായി മെല്‍ബണിലെ ഫ്രാക്സ്റ്റന്‍ ഹോസ്പിറ്റലില്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സായി ജോലി ചെയ്തുവരികയാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോര്‍ജ്കുട്ടി. 

നഴ്‌സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിനൊപ്പം കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഓസ്‌ട്രേലിയായിലെ വിവിധ സ്ഥലങ്ങളിലും പ്രത്യേകിച്ച് മെല്‍ബണിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തും മോര്‍ഗേജ് ബ്രോക്കര്‍ എന്ന നിലയിലും മികവു പുലര്‍ത്തിയതിനാണ് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. ഈ നോമിനേഷന്‍ ലഭിക്കുന്ന മെല്‍ബണിലെ ആദ്യമലയാളി കൂടിയാണ് ജോര്‍ജുകുട്ടി. മലയാളികള്‍ക്ക് പുറമെ തദ്ദേശവാസികളും ജോര്‍ജുകുട്ടിയുടെ സ്വന്തം സ്ഥാപനമായ ആഠ്യരീീി ങീൃരേമഴല മിറ ഠൃമ്‌ലഹ െന്റെ സേവനം ലഭിച്ചവരാണ്. 

വിവിധ ബാങ്കുകളിലെ ബ്രോക്കര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്‌പോള്‍ കൂടുതല്‍ ബാങ്ക് ലോണ്‍ ലഭിക്കുവാനും ജോര്‍ജ് കുട്ടി ജോസഫിന് കഴിയുന്നു. അതുകൊണ്ടാണ് രണ്ടു വര്‍ഷം കൊണ്ട് ഈ വലിയ നേട്ടം കൈവരിക്കാന്‍ ജോര്‍ജുകുട്ടിക്ക് കഴിഞ്ഞത്. കഠിന പ്രയത്‌നവും ആത്മാര്‍ഥതയും ഈശ്വരാ നുഗ്രഹവും ആണ് ഈ പദവി ലഭിക്കാന്‍ സാധിച്ചതെന്ന് ജോര്‍ജ് കുട്ടി പറഞ്ഞു.

ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ജോര്‍ജുകുട്ടിയുടെ കുടുംബം മെല്‍ബണിലാണ് താമസം. മെല്‍ബണ്‍ അതിരൂപതയുടെ കീഴിലുള്ള ഘമിഴ ീ ംമൃൃലി പള്ളിയിലെ വികാരി ഫാ. മാര്‍ട്ടിന്‍ അടിച്ചിലമാക്കില്‍ സഹോദരനാണ്. പുതിയ വീട് വാങ്ങിക്കുവാനോ റീമോര്‍ഗേജ് ചെയ്യുവാനോ താത്പര്യമുള്ളവര്‍ 040 374 2675 എന്ന നന്പറില്‍ വിളിച്ചാല്‍ വീട്ടില്‍ വന്ന് ബാങ്കിംഗ് സംബന്ധമായ എല്ലാ സേവനങ്ങളും ലഭിക്കുന്നതാണെന്ന് ജോര്‍ജുകുട്ടി അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക