ഫിലഡല്‍ ഫിയ: പതിനെട്ടാം ഫൊക്കാനാ അന്തര്‍ദേശീയ കണ്വെന്ഷന് 'സൗഹൃദ നഗറില്‍' (ഫിലഡല്‍ ഫിയാ വാലീ ഫോര്‍ജ് കണ് വെന്ഷന് സെന്റര്‍) തിരി തെളിഞ്ഞു. കേരള സാമൂഹ്യ ക്ഷേമ മന്ത്രി ഷൈലജാ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ , കേരള വിനോദസഞ്ചാര വകുപ്പു മന്ത്രി കടകമ്പള്ളി സുരേന്ദ്രന്, രാജൂ ഏബ്രാഹം എം എല്‍ ഏ , മോന്‍സ് ജോസഫ് എം എല്‍ ഏ , ചിറ്റയം ഗോപകുമര്‍ എം എല്‍ ഏ , വി പി സജീന്ദ്രന് എം എല്‍ ഏ , ജോസഫ് വാഴയ്ക്കന് എക്സ് എം എല്‍ ഏ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, നോവലിസ്റ്റ് കെ പി രാമനുണ്ണി, വനിതാ കമ്മീഷണ് ചെയര്‍ പേഴ്സണ്‍ ഷഹീദാ കമല്‍, നോര്‍ക്കാ എക്സിക്യൂട്ടിവ് വൈസ് ചെയര്മാന് കെ വരദരാജന് നായര്‍, ജോര്‍ജ് മാമ്മന്‍ കോണ്ടൂര് ( ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) എന്നിവര്‍ ഭദ്രദീപ നാളങ്ങള്‍ തെളിച്ച് പ്രസംഗിച്ചു. ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ് ആമുഖ പ്രസംഗവും കണ്വെന്ഷന് ചെയര്മാന് മാധവന് നായര്‍ സ്വാഗതവും, ഫൊക്കാനാ റീജിയണല്‍ വൈസ് പ്രസിഡന്റ് ദാസ് കണ്ണങ്കുഴി നന്ദിയും പ്രകാശിപ്പിച്ചു.