Image

സീറോ മലങ്കര കത്തോലിക്കാ സഭാ വാത്സിംഗ്ഹാം തീര്‍ഥാടനം സെപ്റ്റംബര്‍ 29 ന്

Published on 06 July, 2018
സീറോ മലങ്കര കത്തോലിക്കാ സഭാ വാത്സിംഗ്ഹാം തീര്‍ഥാടനം സെപ്റ്റംബര്‍ 29 ന്

ലണ്ടന്‍: ഇംഗ്ലണ്ടിലെ നസ്രത്തായ വാത്സിംഗ്ഹാം മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭാ കുടുംബാംഗങ്ങളുടെ വാര്‍ഷിക തീര്‍ഥാടനവും 88ാമത് പുനരൈക്യ വാര്‍ഷികവും സെപ്റ്റംബര്‍ 19ന് (ശനി) നടക്കും. 

രാവിലെ 11ന് മംഗളവാര്‍ത്താ ദേവാലയത്തില്‍ പ്രാരംഭപ്രാര്‍ഥനയോടും ധ്യാന ചിന്തയോടുംകൂടി തീര്‍ഥാടനത്തിന് തുടക്കം കുറിക്കും. തുടര്‍ന്നു പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപവും വഹിച്ചുള്ള തീര്‍ഥാടന യാത്ര, 2.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം, മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും. 

മലങ്കര കത്തോലിക്കാ സഭയുടെ യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് നേതൃത്വം നല്‍കുന്ന തീര്‍ഥാടനത്തിന് യുകെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, ചാപ്ലയിന്മാരായ ഫാ. രഞ്ജിത് മഠത്തിറന്പില്‍, ഫാ. ജോണ്‍ അലക്‌സ്, ഫാ. ജോണ്‍സന്‍ മനയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും

സീറോ മലങ്കര സഭയുടെ ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, സൗത്താംപ്ടണ്‍, ഗ്ലാസ്‌ഗോ, കവന്‍ട്രി, ലൂട്ടന്‍, ആഷ്‌ഫോര്‍ഡ്, നോട്ടിംഗ്ഹാം, ഷെഫീല്‍ഡ്, ക്രോയിഡോണ്‍, ലിവര്‍പൂള്‍, ഗ്ലോസ്റ്റര്‍, ബ്രിസ്‌റ്റോള്‍ എന്നീ മിഷനുകളിലെ കുടുംബങ്ങളായിരിക്കും തീര്‍ഥാടനത്തില്‍ പങ്കുചേരുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക