Image

സജിമോന്‍ ആന്റണി ട്രഷറര്‍; ലൈസി അലക്‌സ് വനിതാ ഫോറം ചെയര്‍; ലീലാ മാരേട്ടിന്റെ പാനലില്‍ നിന്ന് 3 പേര്‍ വിജയിച്ചു

Published on 07 July, 2018
സജിമോന്‍ ആന്റണി ട്രഷറര്‍; ലൈസി അലക്‌സ് വനിതാ ഫോറം ചെയര്‍; ലീലാ മാരേട്ടിന്റെ പാനലില്‍ നിന്ന് 3 പേര്‍ വിജയിച്ചു
ഫിലഡല്ഫിയ: ഫൊക്കാന ഇലക്ഷനില്‍ മാധവന്‍ ബി. നായര്‍ നേത്രുത്വം നല്കിയ പാനല്‍ മൂന്ന് സീറ്റ് ഒഴികെ ബാക്കി എല്ലാം നേടി. സെക്രട്ടറിയായി ടോമി കോക്കാട്, വൈസ് പ്രസിഡന്റായി ഏബ്രഹാം കളത്തില്‍, ജോ. സെക്രട്ടറിയായി ഡൊ. സുജ ജോസ് എന്നിവരാണു ലീലാ മാരേട്ടിന്റെ പാനലില്‍ നിന്നു ജയിച്ചത്
ട്രഷററായി ന്യു ജെഴ്‌സിയില്‍ നിന്നുള്ള സജിമോന്‍ ആന്റണി വിജയിച്ചു. ലീലാ മാരേട്ട് പാനലിലെ ഷാജു സാമിനെ മൂന്നു വോട്ടിനാണു തോല്പ്പിച്ചത്. സജിമോന്‍ ആന്റണിക്ക് ആദ്യ വോട്ടെണ്ണലില്‍ 5 വോട്ട് ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍ 277 ബാലട്ടുകള്‍ക്ക് പകരം 288 എണ്ണം വന്നതിനാല്‍ വീണ്ടും വോട്ട് എണ്ണണമെന്നു മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ വിനോദ് കെയാര്‍കെ ആവശ്യപ്പെടുകയായിരുന്നു. വീണ്ടും എണ്ണിയപ്പോള്‍ ഭൂരിപക്ഷം മൂന്നായി കുറഞ്ഞു.
അഡീഷണല്‍ അസോ. സെക്രട്ടറിയായി വിജി നായര്‍ പ്രസാദ് വി. ജോണിനെ തോല്പ്പിച്ചു.
അസോ. ട്രഷററായിപ്രവീണ്‍ തോമസ് വിജയിച്ചു.ഇപ്പോഴത്തെ പ്രസിഡന്റ് തമ്പി ചാക്കോയുടെ പുത്രഭാര്യ ജൂലി ജേക്കബിനെയാനു തോല്പ്പിച്ചത്.
അഡീ. അസോ. ട്രഷററായി ഷീല ജോസഫ് വിജയിച്ചു.
വനിതാ ഫോറം ചെയര്‍പേഴ്‌സന്‍ ആയി ലൈസ് അലക്‌സ് വിജയിച്ചു. എതിര്‍ത്തത് കലാ ഷാഹി (വാഷിങ്ങ്ടണ്‍)
ബൊര്‍ഡ് ഓഫ് ട്രസ്റ്റിയിലെ മൂന്നു ഒഴിവിലേക്കു അഞ്ചു പേര്‍ മല്‍സരിച്ചു. അവരില്‍ ഡോ. മാമ്മന്‍ സി, ജേക്കബ്, ബെന്‍ പോള്‍ എന്നിവര്‍ക്ക് 140 വൊട്ട് വീതം കിട്ടി. മൂന്നാം സ്ഥാനത്തു വന്ന ഡോ. മാത്യു വര്‍ഗീസിനും സുധാ കര്‍ത്താക്കും 132 വീതം. ഇതേത്തുടര്‍ന്ന്കോയിന്‍ ടോസ് ചെയ്തപ്പോള്‍ ഡോ മാത്യു വര്‍ഗീസിനു അനുകൂലനായി.
യൂഠ് ട്രസ്റ്റി ആയി അലോഷ് അലക്‌സ് വിജയിച്ചു. വനിതാ ഫൊറം പ്രസിഡന്റ് ലൈസി അലക്‌സിന്റെയും അലക്‌സ് തോമസിന്റെയും പുത്രനാണ്‍്. ന്യു യോര്‍ക്ക് റോക്ക് ലാണ്ടില്‍ നിന്നു തന്നെയുള്ള അജിന്‍ ആന്റണി പരാജയപ്പെട്ടു.
റീജിയന്‍ 3 ആര്‍.വി.പി ആയി ജോണ്‍ കല്ലോലിക്കലും റീജിയയ്ന്‍ 5-ല്‍ നിന്നു എല്‍ദോ പോളും വിജയിച്ചു.
ഒട്ടേറെ പേര്‍ ഇലക്ഷനില്ലാതെയും വിജയിച്ചിരുന്നു.

പുതിയ ട്രഷറര്‍ സജിമോന്‍ ആന്റണി ഫൊക്കാനയുടെ ഭാവി വാഗ്ദാനമാണ്. ഒരു മികച്ച മാനേജ്മന്റ് വിദഗ്ദ്ധനും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ സജിമോന്‍ ന്യൂജേഴ്സിയിലെ പ്രമുഖ ബില്‍ഡറുംറിയല്‍ട്ടര്‍ കൂടിയാണ്. ചുരുങ്ങിയ കാലം കൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി(മഞ്ച്) എന്ന സംഘടനയെ ന്യൂജേഴ്സിയിലെ ഒരു വലിയ സംഘടനയാക്കി മാറ്റാന്‍ കഴിഞ്ഞത് സജിമോന്‍ ആന്റണി പ്രസിഡന്റ്ആയിരുന്ന കാലത്താണ്. അഞ്ചു വര്‍ഷം മുമ്പ് മാത്രം രൂപം കൊണ്ട മഞ്ചിന്റെ സ്ഥാപക അംഗവും വൈസ് പ്രസിഡന്റുമായിരുന്ന സജിമോന്‍ പിന്നീട് പ്രസിഡന്റ് ആയി ചുമതല ഏല്‍ക്കുമ്പോള്‍ ന്യൂജേഴ്സിയിലെ സാംസകാരിക മേഖലയില്‍ അറിയപ്പെട്ടു തുടങ്ങിയ ഒരു സംഘടനയായിമഞ്ച് മാറിയിരുന്നു. അവിടെ നിന്ന് മഞ്ചിനെ ദേശീയ തലത്തില്‍ വരെ അറിയപ്പെടുന്ന ഒരു വലിയ സംഘടനയാക്കി മാറ്റുന്നതില്‍ അദ്ദേഹം നടത്തിയ പ്രയത്നം അസൂയവാഹകമായിരുന്നു .

ജോയിന്റ് ട്രഷറര്‍ചിക്കാഗോയില്‍ നിന്നുള്ള പ്രവീണ്‍ തോമസ് ഇല്ലൊനോയ്സ് മലയാളി അസോസിയേഷ(ഐ.എം.എ.) ന്റെ നെടുതൂണായി പ്രവര്‍ത്തിച്ചു വരുന്ന യുവ നേതാവാണ്. ഐ. എം. എയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു 2014 ഇല്‍ ചിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നു.

നാഷണല്‍ കമ്മിറ്റി അംഗമായ ചിക്കാഗോയില്‍ നിന്നുള്ളപ്രമുഖ സംഘടനാ പ്രവര്‍ത്തക വിജി നായരാണ്അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി . നിലവില്‍ നാഷണല്‍ കമ്മിറ്റി അംഗമായ വിജിയുടെ മികച്ച സംഘടനാ നേതൃ പാടവമാണ് അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഒരു അങ്കം കൂടി കുറിക്കാന്‍ വിജിക്കു അവസരം ലഭിച്ചത്. മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ചെയര്‍മാനായ ആയ വിജിഅസോസിയേഷാന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ,കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അസോസിയേറ്റ് ജോയിന്റ് ട്രഷറര്‍ന്യൂയോര്‍ക്കില്‍ നിന്നുമുള്ള പ്രമുഖ വനിതാ നേതാവ്ഷീല ജോസഫ്
മിഡ് ഹഡ്സണ്‍ മലയാളീ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്. കഴിഞ്ഞ രണ്ടു വര്‍ഷമായി മിഡ് ഹഡ്സണ്‍മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഷീല മികച്ച പ്രകടനമാണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്.

അമേരിക്കയിലെ കലാ സാംസകാരിക മേഖലകളിലെ നിറസാന്നിധ്യമായ ലൈസി അലക്സാണ് വിമന്‍സ് ഫോറം ചെയര്‍ പേഴ്സണ്‍.

ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം, വിമന്‍സ് ഫോറം (ന്യൂയോര്‍ക്) സെക്രട്ടറി , സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഡയറക്റ്റര്‍ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ആയുംനാഷണല്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്., ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ കോപ്രസിഡന്റുകൂടിയായ ലൈസിമുന്‍ സെക്രട്ടറി, മുന്‍ വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് വൈസ് പ്രസിഡന്റ്തുടങ്ങിയ നിലകളിലുംപ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ ബ്യൂട്ടി പേജന്റ് മത്സരത്തിന്റെ ചെയര്‍പേഴ്സണ്‍കൂടിയാണ്. ഫൊക്കാനയുടെ നിരവധി കണ്‍വെന്‍ഷനുകളില്‍ ടാലെന്റ്റ് ഷോ, ബുട്ടിപേജന്റ് തുടങ്ങിയ മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുള്ള ലൈസി ഒരു മികച്ച സംഘാടക കൂടിയാണ്.

ഫൊക്കാനയുടെ അടുത്ത ഓഡിറ്റര്‍ ആയി ഒര്‍ലാന്‍ഡോയില്‍ നിന്നുള്ളപ്രമുഖ സംഘടന പ്രവര്‍ത്തകനും വ്യവസായിയുമായ ചാക്കോ കുര്യന്‍ . ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്‍ (ഓര്‍മാമുന്‍ പ്രസിഡന്റുമായ ചാക്കോ നിലവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമാണ്.
സജിമോന്‍ ആന്റണി ട്രഷറര്‍; ലൈസി അലക്‌സ് വനിതാ ഫോറം ചെയര്‍; ലീലാ മാരേട്ടിന്റെ പാനലില്‍ നിന്ന് 3 പേര്‍ വിജയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക