Image

ആയുധീകരിച്ച മാധ്യമങ്ങള്‍(ജോണ്‍ കുന്തറ )

ജോണ്‍ കുന്തറ Published on 09 July, 2018
ആയുധീകരിച്ച മാധ്യമങ്ങള്‍(ജോണ്‍ കുന്തറ )
നടന്‍ ഡെന്‍സല്‍ വാഷിംഗ്ടണ്‍ അടുത്തകാലത്തു പറഞ്ഞു.'നിങ്ങള്‍ ന്യൂസ് വായിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അറിവില്ലാത്തവര്‍ ഇനി വായിച്ചാലോ നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടും.' ഈ കാഴ്ച്ചപ്പാട്, നിരൂപണം അര്‍ത്ഥവത്തായതെന്ന്, ഇന്നത്തെ മാധ്യമങ്ങളുടെ പ്രവര്‍ത്തനരീതികള്‍ കാണുമ്പോള്‍ സമ്മതിക്കേണ്ടിവരും.

മനുഷ്യന്‍ തന്റെ ചിന്തകള്‍ എഴുത്തു രൂപത്തില്‍ രേഖപ്പെടുത്തുവാന്‍ തുടങ്ങിയ കാലംമുതല്‍ തൂലിക ഒരു കൗശല, കൃത്രിമ ഉപകരണമായി എല്ലാകാലങ്ങളിലും പലേ ചിന്തകരും ഉപയോഗിച്ചിട്ടുണ്ട്. എല്ലാ മത ഗ്രന്ഥങ്ങളും ദൈവത്തിന്റെ നാമമുദ്ധരിച്ചു, മനുഷ്യനെ നിയന്ധ്രിക്കുന്നതിന് എഴുതപ്പെട്ടവ.

ഫ്രഞ്ചു വിപ്ലവം, കമ്മ്യൂണിസം ഇതെല്ലാം തൂലികകളില്‍നിന്നും സാമൂഹിക മാറ്റങ്ങള്‍ക്കുവേണ്ടി ഉടലെടുത്ത സംഭവങ്ങള്‍. എഴുത്തുകളും, എഴുത്തുകാരും കാലാകാലങ്ങളായി അനേക പരിണാമദിശയില്‍, പാതയില്‍ സഞ്ചരിച്ചു, ഇന്നും യാത്രതുടരുന്നു. നല്ലതും, മോശവുമായ അനേകം ഫലങ്ങള്‍ സമ്മാനിച്ചുകൊണ്ട്. ലിപികള്‍ കൂടാതെ ദൃശ്യരൂപങ്ങളും വാര്‍ത്താവിനിമയത്തില്‍ സ്ഥാനംപിടിച്ചു.

സത്യസന്തയില്ലാത്ത എഴുത്തുകാരും,അസത്യമായ രചനകളും എല്ലാ കാലങ്ങളിലും നമ്മോടൊപ്പം നിലനിന്നിരുന്നു. മുന്‍കാലങ്ങളും, ഇന്നും തമ്മിലുള്ള വ്യത്യാസം ഇന്നത്തെ മാധ്യമങ്ങളുടെ അതിപ്രസരവും, ഇലക്ട്രാണിക് മാധ്യമങ്ങളുടെ രംഗപ്രവേശനാവും. വാര്‍ത്തകള്‍ക്കും അവയുടെ പ്രകാശനത്തിനും മാധ്യമങ്ങള്‍ നടത്തുന്ന മത്സരഓട്ടം, കൂടാതെ സോഷ്യല്‍ മീഡിയ ജനമധ്യത്തില്‍ ഒരു കോലാഹലം സൃഷ്ട്ടിച്ചിരിക്കുന്നു . യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും വളച്ചൊടിക്കപ്പെടുന്നു മൂടിവയ്ക്കപ്പെടുന്നു.

മാധ്യമങ്ങളുടെ എണ്ണത്തിലും വാര്‍ത്തകളുടെ പ്രചാരണത്തിലും മുന്നില്‍ നില്‍ക്കുന്ന രണ്ടു ജനാതിപത്യ രാജ്യങ്ങളാണ് അമേരിക്കയും ഇന്ത്യയും. ഒരുവ്യത്യാസം ഇന്ത്യയില്‍ മാദ്യമങ്ങള്‍ക്ക് ഒരുപരിപൂര്‍ണ്ണ സ്വാതന്ദ്ര്യമില്ല എന്നതാണ്. പലപ്പോഴും കോടതികള്‍ക്കും, ഭരണകൂടങ്ങള്‍ വരുത്തുന്ന നിയമങ്ങള്‍ക്കും വാര്‍ത്തകളെ നിയന്ധ്രിക്കുന്നതിനു പറ്റും. അമേരിക്കയില്‍, തീയേറ്ററില്‍ തീ എന്നുപറഞ്ഞു പൊതുജനത്തെ പ്രകോപിപ്പിക്കുന്നതു മാത്രമേ തെറ്റായ വാര്‍ത്തയുള്ളു.

എല്ലാ നൂതന മാധ്യമങ്ങളും ഉടലെടുക്കുന്നത് അമേരിക്കയില്‍. ഫേസ് ബുക്ക്, ട്വിറ്റെര്‍,യുട്യൂബ് ഇവയെല്ലാം ശീഘ്രവാര്‍ത്താ വാഹിനികള്‍. ഈ മാധ്യമങ്ങള്‍ അടുത്ത കാലങ്ങളില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. പലപ്പോഴും ഒരു വിഭാഗത്തെ അനുകൂലിക്കുന്ന വാര്‍ത്തകള്‍ക്ക് മുന്ഗണനനല്‍കി പലരുടേയും പോസ്റ്റുകള്‍ നിരോധിച്ചു. ഫേസ്  ബുക്ക് സി ഇ ഓ മാര്‍ക്ക് സുക്കര്‍ ഇതില്‍ പരസ്യമായി ക്ഷമയും ചോദിച്ചു.

എല്ലാക്കാലങ്ങളിലും അമേരിക്കയില്‍ മാധ്യമങ്ങള്‍ക്ക് രണ്ടു വിഷേതകള്‍ നിനിലനിന്നിരുന്നു യാഥാസ്ഥിതികചുവ ഒന്ന് രണ്ടാമത് നവീകരണവാദം. എന്നിരുന്നാല്‍ത്തന്നെയും അന്നത്തെ മാധ്യപ്രവര്‍ത്തകര്‍ തികഞ്ഞ ആത്മാര്‍ഥത തങ്ങളുടെ വാര്‍ത്തകള്‍ക്കും അവലോകനങ്ങള്‍ക്കും നല്‍കിയിരുന്നു.

ഇന്ത്യയില്‍ രാഷ്ട്രീയവും, മതവും മാധ്യമങ്ങളെ സ്വാധീനിക്കുന്നു. അമേരിക്കയില്‍ ലിബറല്‍, കോണ്‍സെര്‍വറ്റീവ് എന്നീ ചിന്തകളും, ഇതില്‍ ഏതെങ്കലിനോടും ചായ്‌വോ താല്പര്യമോഉള്ള മാധ്യമങ്ങളും, പ്രവര്‍ത്തകരും ആജോലി ഏറ്റെടുത്തിരിക്കുന്നു. എല്ലാവരും നിഷ്പക്ഷത പ്രഘ്യാപിക്കും അതൊരുപേരിനുമാത്രം . 

കമ്മ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും അവസാന ശ്വാസം വലി തുടങ്ങിയപ്പോള്‍ പുരോഗമനചിന്തകര്‍ക്കു അമേരിക്കക്കു പുറത്തുള്ള അനുഭാവികര്‍ ഇല്ലാതാകുന്നൊരു സവിശേഷത പൊന്തിവന്നു.  അവിടാണ് അമേരിക്കന്‍ പുരോഗമനവാദത്തിനും മാറ്റങ്ങള്‍ വന്നുതുടങ്ങുന്നത്.

അമേരിക്കന്‍ സര്‍വകലാശാല മതില്‍ക്കെട്ടുകള്‍ നവീനചിന്താഗതിയുടെ ഒളികേന്ദ്രമായിത്തീര്‍ന്നു. യുവതലമുറയുടെ തുറന്ന വിശാല മനസ്‌ക്കത നവീനചിന്താഗതികളുടെ വിളനിലമായി, അനവധി ലിബറല്‍ അധ്യാപകര്‍ മുന്നില്‍ക്കണ്ടു അവരത് തികച്ചും മുതലെടുത്തു. അമേരിക്കയില്‍ ഇന്ന് ഒട്ടനവധി കോളേജ് കാമ്പസ്സുകളിലും യാഥാസ്ഥിതിക ചിന്തകര്‍ക്ക് ഒരു സ്ഥാനവും ഇല്ലാതായിരിക്കുന്നു. അതിനുദാഹരണം അഭിപ്രായ സ്വാതന്ത്യ്രംവരെ വിലക്കപ്പെട്ടിരിക്കുന്നു.

എന്നാല്‍, ഡൊണാള്‍ഡ് ട്രംപ്  തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇവര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുക മാത്രമല്ല എന്തോ മാനസികരോഗം പിടിപെട്ടവര്‍ മാതിരിയായി മാറിയിരിക്കുന്നു. ഒട്ടനവധി മാധ്യമപ്രേവര്‍ത്തകരും ഈ സംഘത്തിലുണ്ട്.

ഇന്നത്തെ തീവ്ര ഇടതര്‍ അമേരിക്കയെ നോക്കുന്നത് , കാണുന്നത്.ലോകത്തിലെ ഏറ്റവും മോശം രാഷ്ട്രമായിട്ടാണ്. എല്ലാ ദുരിതങ്ങളും, ഭൂചലനം മുതല്‍ മറ്റെല്ലാ പ്രകര്‍തി ഷോഭങ്ങളെല്ലാം അമേരിക്കയുടെ മുതലാളിത്ത വ്യവസ്ഥ വരുത്തി വയ്ക്കുന്നതാണ്. ഇതിനെല്ലാം പരിഹാരമായി  ഇവര്‍ ആവശ്യപ്പെടുന്നത് അമേരിക്ക തെക്കന്‍ അതിര്‍ത്തി തുറന്നിടണം കൂടാതെ ഇന്നുള്ള ഇമ്മിഗ്രേഷന്‍, കസ്റ്റംസ് ഏജന്‍സിയെ പിരിച്ചുവിടണം. ഈഅവകാശങ്ങളെ മുന്‍നിറുത്തി മത്സരിച്ച സ്ഥാനാര്‍ത്തി, ഈ അടുത്ത കാലത്ത്  ന്യൂ യോര്‍ക്കില്‍ ഡെമോക്രസ്റ്റിക് പാര്‍ട്ടിയില്‍ നടന്ന െ്രെപമറിയില്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഇല്ലംചുട്ടും എലിയെ തുരത്തണം എന്ന ചിന്ധാഗതിയാണ് പലേ ലിബറല്‍ പക്ഷക്കാര്‍ക്കും അവരെ തുണയ്ക്കുന്ന മാധ്യമങ്ങള്‍ക്കും. ഈ സംഘത്തില്‍ ഏതാനും ഡെമോക്രാറ്റ് ലീഡേഴ്‌സും ചേര്‍ന്നിട്ടുണ്ട്. ഉദേശസാധിക്ക് ഏതടവും എടുക്കുക എന്നതാണ് ഇവരെ നയിക്കുന്നത്.ജോര്‍ജ് സൊരോസ് പോലുള്ള ധനവാന്‍മ്മാരും ഇവരുടെ ചെലവ് വഹിക്കുന്നവരായി മുന്നിലുണ്ട്.

രണ്ടു രാജ്യങ്ങളിലും പൊതുജനത്തില്‍ കാണുവാന്‍ തുടങ്ങിയിട്ടുള്ള നല്ലൊരു പ്രവണത മാദ്യമങ്ങളെ നൂറുശതമാനവും ആരും വിശ്വസിക്കുന്നില്ല. പലേ സംസാരങ്ങളില്‍നിന്നും ഇതുവ്യക്തമാകുന്നുണ്ട് . രാത്രികളില്‍ ദൃശ്യ മാധ്യമങ്ങള്‍ തുറന്നുവിടുന്ന വാതപ്രതിപാദങ്ങള്‍ കാണുക ഒരു തമാശുമാത്രം. 

ബി ജോണ്‍ കുന്തറ 




  

ആയുധീകരിച്ച മാധ്യമങ്ങള്‍(ജോണ്‍ കുന്തറ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക