Image

ചന്ദ്രമതിയുടെ നോവല്‍

Published on 09 July, 2018
ചന്ദ്രമതിയുടെ നോവല്‍
മാതൃഭാഷയായ മലയാളത്തില്‍ ഇരുപതോളം പുസ്തകങ്ങളും, (ഇതില്‍ രണ്ടെണ്ണം ചലച്ചിത്രമാക്കപ്പെട്ടു) ഇംഗളീഷില്‍ നാല് നിരൂപണ ഗ്രന്‍ഥങ്ങളും, മുപ്പത്തിയാറോളം ഗവേഷണ പ്രബന്ധങ്ങളും, മലയാളത്തില്‍ നിന്ന് ഇംഗ്‌ളീഷിലേക്കും, ഇംഗളീഷില്‍ നിന്ന് മലയാളത്തിലേക്ക് ധാരാളം പരിഭാഷകളും ചെയ്തതിട്ടുള്ള ചന്ദ്രമതി "അപര്‍ണ്ണയുടെ തടവറകള്‍' എന്ന അവരുടെ പുസ്തകം " ഇന്‍വിസിബിള്‍ വാള്‍സ് " എന്ന ശീര്‍ഷകത്തില്‍ ഇംഗളീഷിലേക്ക് വിവര്‍ത്തനം ചെയ്തു.

ഇംഗ്ലീഷില്‍ അവര്‍ നേരത്തെ ആര്യാ ആന്‍ഡ് അദര്‍ സ്റ്റോറീസ് എന്ന പേരില്‍ ഒരു ചെറുകഥ സമാഹാരം ഇറക്കിയിട്ടുണ്ട്. അപര്‍ണ്ണയും കമലയും എന്ന,  പരസ്പരം അറിയാത്ത രണ്ടു നഗരയുവതികളുടെ ജീവിതമാണ് ഇന്‍വിസിബിള്‍ വോള്‍സ്  എന്ന നോവലിന്റെ കഥ. തങ്ങള്‍ക്കു ചുറ്റുമുള്ള അദൃശ്യമായ മതിലുകളോട് യുദ്ധം ചെയ്യുന്ന രണ്ടു യുവതികള്‍. അപര്‍ണയുടെ ജീവിതം ചിത്രീകരിക്കുന്ന ഇന്‍വിസിബിള്‍ വോള്‍സ് എന്ന നോവല്‍ ഒരു ട്രെയിന്‍ യാത്രയില്‍ കമല വായിക്കുന്നതിലൂടെ ചുരുളഴിയുന്ന  കഥ , കഥക്കുള്ളിലെ കഥ, മിറര്‍ എഫക്ട്  തുടങ്ങിയ രചനാതന്ത്രങ്ങളെ ശക്തമായി ആവിഷ്കരിക്കുന്നു.

ഇന്‍ഡോഏഷ്യന്‍ ന്യൂസ് സെര്‍വീസിനു കൊടുത്ത അഭിമുഖത്തില്‍ ചന്ദ്രമതി പ്രാദേശികഭാഷകളില്‍ എഴുതപ്പെടുന്ന സാഹിത്യമാണ് യഥാര്‍ത്ഥ ഇന്ത്യന്‍ ജീവിതത്തെ ആവിഷ്കരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. നല്ല വിവര്‍ത്തനങ്ങളിലൂടെ  ഈ സാഹിത്യത്തെ ലോകഭാഷകളിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തേണ്ടതുണ്ട്. സാഹിത്യ അക്കാദമിയും യൂണിവേഴ്‌സിറ്റികളും  ഇപ്പോള്‍ വിവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് നല്ല കാര്യമാണ് എന്നും അവര്‍ പറഞ്ഞു.

ഇന്‍വിസിബിള്‍ വോള്‍സ്  എന്ന നോവല്‍ പ്രസിദ്ധീകരിച്ചത് ന്യൂ ഡല്‍ഹിയിലെ നിയോഗി ബുക്ക്‌സ് ആണ്. കോപ്പികള്‍ക്ക്  ബന്ധപ്പെടുക https://www.amazon.in/Invisible-Walls-Chandrika-Balan/dp/9386906325
Join WhatsApp News
Jyothylakshmy Nambiar 2018-07-10 01:07:12

ശ്രീമതി ചന്ദ്രമതി ടീച്ചർക്ക് അഭിനന്ദനങ്ങൾ

എസ്.സരോജം 2018-07-11 01:07:31
Dear Teacher,  you are great. Wish you all success 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക