Image

ഗോപിനാഥകുറുപ്പ് ഫോമ എംപയര്‍ റീജന്‍ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു.

ഷോളി കുമ്പിളുവേലി Published on 10 July, 2018
ഗോപിനാഥകുറുപ്പ് ഫോമ എംപയര്‍ റീജന്‍ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു.
ന്യൂയോര്‍ക്ക്: ഫോമാ എംപയര്‍ റീജന്റെ 2018-2020 വര്‍ഷത്തെ വൈസ് പ്രസിഡന്റായി ഗോപിനാഥ കുറുപ്പ് സ്ഥാനമേറ്റു. ജൂലൈ നാലാം തീയതി ബുധനാഴ്ച വൈകുന്നേരം യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്റ്റോറന്റില്‍ കൂടിയ യോഗത്തില്‍ നിലവില്‍ വൈസ് പ്രസിഡന്റായിരുന്ന പ്രദീപ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് നായരുടെ നേതൃത്വത്തില്‍ 2016-2018 കാലയളവില്‍, എംപയര്‍ റീജണില്‍ ഫോമക്ക് വലിയ മുന്നേറ്റമാണ് ഉണ്ടായതെന്ന് വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. 
പുതിയ ആര്‍.വി.പി. ഗോപിനാഥകുറുപ്പിന് ഫോമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിക്കട്ടെ എന്നും യോഗത്തില്‍ സംസാരിച്ചവര്‍ ആശംസിച്ചു.

ഫോമ ട്രഷറര്‍ ഷിനു ജോസഫ്, നാഷ്ണല്‍ കമ്മിറ്റി അംഗങ്ങളായ ഷോളി കുമ്പിളുവേലി, ആഷിഷ് ജോസഫ്, ഷോബി ഐസക്, മാത്യു തോമസ്, യോങ്കേഴ്‌സ് അനിയന്‍, നിഷാദ് ജോയി, ബെന്‍ കൊച്ചിക്കാരന്‍, ജോഫ്രിന്‍ ജോസ്, മാത്യു മാണി, എന്‍.കെ.സോമന്‍, വിജയ് കുറുപ്പ്, സഞ്ചു കുറുപ്പ്, ജി.കെ. നായര്‍, ഗോപാലകൃഷ്ണ പണിക്കര്‍, യെദു, എബ്രഹാം തോമസ്, സണ്ണി പൗലോസ്, സുരേഷ് ബാബു, രാജു സകറിയ തുടങ്ങിയവര്‍ വിവിധ അംഗ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു.


ഗോപിനാഥകുറുപ്പ് ഫോമ എംപയര്‍ റീജന്‍ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക