Image

സര്‍ക്കസ് തുടങ്ങി, കഥ: ഭീകര ജഡ്ജി, സംവിധാനം: ഡി.എന്‍.സി (ബി ജോണ്‍ കുന്തറ)

Published on 10 July, 2018
സര്‍ക്കസ് തുടങ്ങി, കഥ: ഭീകര ജഡ്ജി, സംവിധാനം: ഡി.എന്‍.സി (ബി ജോണ്‍ കുന്തറ)
ജസ്റ്റിസ് ആന്തണി കെന്നഡി ഒഴിവാകുന്ന സുപ്രീം കോര്‍ട്ട് കസേരയിലേയ്ക്ക് ബ്രെറ്റ് കാവനോവ് എന്ന ഒരു കത്തോലിക്കനെ പ്രസിഡന്റ്റ് ട്രമ്പ്നിര്‍ദ്ദേശിച്ചിരിക്കുന്നു . അടുത്ത നടപടിക്രമംസെനറ്റിലേയ്ക്കാണ്. ഇവിടെയാണ് സര്‍ക്കസ് തുടങ്ങുന്നത്. ഡെമോക്രാറ്റ്സ് നേരത്തെതന്നെ പ്രസ്താവിച്ചിട്ടുണ്ട് ട്രമ്പ് ആരെ നിര്‍ദ്ദേശിച്ചാലും ഡെമോക്രാറ്റ്സ് അതു കലക്കുമെന്ന് . ഇവിടെ തീവ്ര ഇടതുപക്ഷത്തിന്റെയും ഡെമോക്രാറ്റ്‌സിന്റെയും വിരോധി ജഡ്ജ് കാവനോവ് അല്ല പ്രസിഡന്റ് ട്രംപാണ്. ഡൊണാള്‍ഡ് ട്രമ്പ് ജീസസ് ക്രൈസ്റ്റിനെ നോമിനേറ്റ് ചെയ്താലും എതിര്‍പ്പ് ശക്തമായിരിക്കും.

എന്നാല്‍ ഈ നോമിനിയെ എല്ലാ റിപ്പബ്ലിക്കന്‍ സെനറ്റേഴ്സും തുണച്ചാല്‍ കാവനോവ് സ്ഥിരീകരിക്കപ്പെടും. കേവല ഭൂരിപക്ഷമെന്ന വ്യവസ്ഥ റിപ്പബ്ലിക്കന്‍ സെനറ്റ് നേതാവ് കൊണ്ടുവരും. ഈ നോമിനി സുപ്രീം കോടതിയിലെത്തും.

ഹില്ലരി തോറ്റതിലുള്ള നിരാശയില്‍ മുങ്ങി സ്വബോധം നശിച്ചു കറങ്ങി നടക്കുന്ന ഒരു പറ്റം ലിബറല്‍സും അവരെ തുണക്കുന്ന മാധ്യമങ്ങളും നിരത്തുകളില്‍ മുറവിളിയുമായി നടക്കുന്നതു കാണാം.

ജസ്റ്റിസ് കെന്നഡി രാജി സമര്‍പ്പിച്ച ഉടന്‍തന്നെ ലെഫ്റ്റ് തിരക്കഥ എഴുതി, എങ്ങിനെ ഡൊണാള്‍ഡ് ട്രംപിനെ നേരിടണം, പുതിയ ന്യായാധിപനെ നോമിനേറ്റ് ചെയ്യുമ്പോള്‍. മലയാളം സീരിയല്‍ ഷോകളില്‍ കാണുന്നതുപോലുള്ള യുക്തിക്കു നിരക്കാത്ത പ്രകടനങ്ങളാണ് ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും തെരുവിലും മാധ്യമങ്ങളിലും കാണുന്നത്.

അണിയറയില്‍ വിശ്രമമില്ലാതെ പുതിയ നാമനിര്‍ദേശിയെപ്പറ്റി എന്തെങ്കിലുമൊക്കെ അഴുക്കു വാര്‍ത്തകള്‍ കണ്ടുപിടിക്കുവാന്‍ പറ്റുമോ എന്നുള്ള തിരച്ചിലിലാണ്. കണ്ടുപിടിക്കുവാന്‍ പറ്റുന്നില്ലെങ്കില്‍ നിര്‍മ്മാണ ദിശയിലേയ്ക്ക് നീങ്ങും. ഇപ്പോള്‍ പ്രവചിക്കാം, സ്ത്രീകള്‍ മുന്നോട്ടു വരും ലൈംഗിക ആരോപണങ്ങളുമായി നടികള്‍ രംഗത്തുവരും. അവര്‍ക്കല്ലെ ഇന്നത്തെ മാര്‍ക്കറ്റില്‍ വിലയുള്ളൂ. ഒന്നും തെളിയിക്കണമെന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇയാള്‍ എന്നോട് അനാവശ്യം പറഞ്ഞു. ഇയാള്‍ പലതവണ എലിവേറ്ററില്‍ വച്ചു സ്പര്‍ശിച്ചു, ഇയാളുടെ ജോലിക്കാരന്‍ എന്നെത്തല്ലി അത് ഇയാള്‍ അറിഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ല. ഇതെല്ലാം തിരക്കഥയിലെ എതാനും സംഭാഷണങ്ങള്‍.

ഇതെല്ലാം കേള്‍ക്കുമ്പോള്‍ സി.എന്‍.എന്നിലെആന്‍ഡേഴ്സണ്‍ കുപ്പറോ, വുള്‍ഫ് ബ്ലിറ്റ്സറോ ഉടനെ ഇവരുമായി അഭിമുഖ സംഭാഷണം നടത്തും. മാറ്റു പലേ മാധ്യമങ്ങളും അതാവര്‍ത്തിക്കും.കോണ്‍ഗ്രസ്സില്‍ മാക്സീന്‍ വാട്ടേഴ്സിന്റെ നേതൃത്വത്തില്‍ ആഹ്വാനങ്ങള്‍ വരും ട്രമ്പ് നോമിനിയെ തിരിയെ വിളിക്കണം സെനറ്റ് ഇയാളെ സ്ഥിതീകരിക്കരുത്.

ട്രമ്പ് നടത്തിയ ആദ്യ നോമിനി, നീല്‍ ഗോര്‍ഷും ഈകടമ്പകള്‍ കഴിഞ്ഞ വര്‍ഷം ചാടിക്കടക്കുന്നത് നാമെല്ലാം കണ്ടു. ഇത് ഡെമോക്രാറ്റ്സും ഏതാനും മാധ്യമങ്ങളും കൂടി നടത്തുന്ന ഒരു ഹാസ്യ നാടകം അഥവാ ബഫൂണ്‍ ഷോ. അല്ലാതെ മറ്റൊരു പേരും ഇതിനു നല്‍കുവാന്‍ പറ്റില്ല.

പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന കുറെയൊക്കെ അഭിനയം അവരുടെ പ്രധാന, അടിസ്ഥാന പിന്‍താങ്ങികളെയും, ദായകരെയും സന്തോഷിപ്പിക്കുന്നതിന്. ഇതുപോലുള്ള നാടകങ്ങള്‍ എത്ര അടുത്ത കാലങ്ങളില്‍ നാം കണ്ടു. ഇനിയും എത്ര കാണുവാനിരിക്കുന്നു.

ഒന്നോ രണ്ടോ മാസങ്ങള്‍ ഈ കോലാഹലങ്ങല്‍ നാം കാണും. ബ്രെറ്റ് കാവനോവ്, ഏതാനും ഡെമോക്രാറ്റ് സെനറ്റേര്‍മാരുടെയുംവോട്ടോടു കൂടി ജഡ്ജ് സ്ഥാനം സ്ഥിരീകരിക്കപ്പെടും. എല്ലാവരും തല്‍ക്കാലം അടങ്ങും മറ്റൊരു പോരാട്ടത്തിനു ഒരുക്കം തുടങ്ങും.
Join WhatsApp News
Boby Varghese 2018-07-10 10:05:27
A judge should not try to make laws. Congress should make laws and Judge should interpret the existing laws. 
But the left wing judges, four of the nine, always will try to make laws. The Travel Ban Case shows the typical difference between the left wing and conservatives. Federal Law absolutely explicitly gives the President the right to restrict individuals or groups from entering the country. Four conservative judges plus Kennedy voted that the law meant what it said. Four left wing judges voted to screw the law because they personally didn't like it.
107 white men judges. 2018-07-11 05:51:41

Since the Supreme Court first convened in 1790, 113 justices have served on the bench.

Of those, 107 have been white men.

*-Brett Kavanaugh to the Supreme Court. Anti-abortion. Anti-healthcare. Thinks Trump is above the law. If Kavanaugh is confirmed to the Supreme Court, five men will be empowered to strip American women of their fundamental right to control their reproductive choices. They must be stopped. Some Malayalee men support the choice. Hope their wife and daughters are aware of it.

*-White House does not dispute report that Trump struck a secret, corrupt deal with Justice Kennedy- his son gave huge loan to trump. No other bank was willing to give him loan. Now Kennedy resigned to give trump opportunity to appoint a judge who pre-ruled trump should not be questioned.

*-Trump pardons two ranchers who were involved in a dispute with federal authorities over federal land usage that sparked the 2016 takeover of a wildlife refuge in Oregon

*-Rudy Giuliani is working with foreign clients as he continues to advise  Trump on the Russia investigation, which raises conflict of interest and federal ethics issues, 

*-Republican Sen. Ron Johnson, back from the congressional trip to Moscow, is suggesting that Congress went too far in punishing Russia for meddling in the 2016 election.

Few malayalees are spreading fake news like Fox via articles and comments and have no clue what republicans stand for. Do not believe a word they say. Register to vote, vote and kick the traitors out.

Boby Varghese 2018-07-11 11:26:47
The Democrats are not fearful of Kavanaugh or even Trump. They are fearful of the constitution. The constitution does not guaranty abortion or gay rights. Abortion or gay rights can be made into laws by the congress or the state legislatures. 
Democrats now want to abolish ICE. Then abolish FBI. Then abolish the USA.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക