Image

ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് വാരാന്ത്യ സെമിനാര്‍ നടത്തി

ജോര്‍ജ് ജോണ്‍ Published on 12 July, 2018
ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് വാരാന്ത്യ സെമിനാര്‍ നടത്തി
ഫ്രാങ്ക്ഫര്‍ട്ട്:  ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് ഈ വര്‍ഷത്തെ വാരാന്ത്യ സെമിനാര്‍ ബാഡന്‍വ്യൂട്ടന്‍ബെര്‍ഗ് സംസ്ഥാനത്തെ കാള്‍സ്‌റൂവിലെ തോമസ്‌ഹോഫില്‍ വച്ച് നടത്തി. ജൂലായ് 06 മുതല്‍ 08 വരെയാണ് ഈ സെമിനാര്‍ നടത്തിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം ഒത്തുകൂടിയ കുടുംബാംഗങ്ങളെ മൈക്കിള്‍ പാലക്കാട്ട്  സ്വാഗതം ചെയ്തു. ഒന്നിച്ച്‌ചേര്‍ന്ന നടപ്പിനും അത്താഴത്തിനും ശേഷം സെമിനാര്‍ ഹാളില്‍ ഒത്തുകൂടി പരസ്പരം യാത്രാ വിശേഷം പങ്ക്‌വച്ച് കുശലം പറച്ചിലും, ലഘുവായ ഗാനാലാപോങ്ങളുമായി ആദ്യ സായാന്ദം ചിലവഴിച്ചു. 

ശനിയാഴ്ച്ച രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഫാ. ഷാജന്‍ മാണിക്കത്താന്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് ക്രിസ്തീയ കുടുംബജീവിതത്തിന്റെ മാഹാത്മ്യവും അത് നന്നായി എങ്ങിനെ നയിക്കാമെന്നതിനേക്കുറിച്ചും സംസാരിച്ചു. മാത്യു കൂട്ടക്കര ഇന്ത്യയിലെ മത സ്വാതന്ത്യത്തിന് കുറേശെ ഇളക്കം തട്ടുന്നോ എന്ന ആശങ്കയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു. ഉച്ചഭക്ഷണത്തിനും, പ്രസിദ്ധമായ ബ്ലാക്ക് ഫോറസ്റ്റിലൂടെ നടത്തിയ നടത്തത്തിനും ശേഷം ബാര്‍ബെക്യു പാര്‍ട്ടി നടത്തി. വൈകിട്ട് നടത്തിയ എന്നിവര്‍ വളരെയേറെ വിജ്ഞാനപ്രദമായ ചര്‍ച്ചകളില്‍ എല്ലാവരും പങ്കെടുത്തത്തിന് ശേഷം വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വീക്ഷിച്ചു.  

ഞായറാഴ്ച്ച രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ആരോഗ്യകരമായ ജീവിതത്തെക്കുറിച്ച് ഡോ.സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത് വിശദമയ ഒരു പ്രഭാഷണം നടത്തി. തുടര്‍ന്ന് സെമിനാറിന്റെ വിലയിരുത്തല്‍ നടത്തി. അടുത്ത വര്‍ഷത്തെ സെമിനാര്‍ സമ്മര്‍ വെക്കേഷന്‍ സമയത്ത് തന്നെ നടത്താന്‍ തീരുമാനമെടുത്തു. അതുപോലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും നൂറ് കിലോമീറ്ററില്‍ കൂടാത്ത ദൂരമുള്ള സ്ഥലങ്ങളിലായിരിക്കണം അടുത്ത സെമിനാറുകള്‍ എന്നും തീരുമാനിച്ചു.  വാരാന്ത്യ സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് സേവ്യര്‍ ഇലഞ്ഞിമറ്റം നന്ദിപറഞ്ഞു. ആന്റണി തേവര്‍പാടം സെമിനാര്‍ ആദ്യവസാനം മോഡറേറ്റ് ചെയ്തു. 


ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് വാരാന്ത്യ സെമിനാര്‍ നടത്തിഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് വാരാന്ത്യ സെമിനാര്‍ നടത്തിഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് വാരാന്ത്യ സെമിനാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക