Image

ക്രിസ്മസ് ഷോപ്പിങ് മാറ്റി വച്ചാല്‍ സാധനങ്ങള്‍ക്ക് കൂടുതല്‍ വില

ഏബ്രഹാം തോമസ് Published on 13 July, 2018
ക്രിസ്മസ് ഷോപ്പിങ് മാറ്റി വച്ചാല്‍ സാധനങ്ങള്‍ക്ക് കൂടുതല്‍ വില
ക്രിസ്മസ് ഷോപ്പിങ് ജൂണിലും ജൂലൈയിലും നടത്താന്‍ വ്യവസായ സ്ഥാപനങ്ങള്‍ അമേരിക്കന്‍ ഉപഭോക്താക്കളെ പ്രലോഭിപ്പിക്കാറുണ്ട്. ഈ വര്‍ഷം ഈ പ്രലോഭനത്തിന് വഴങ്ങാതെ ക്രിസ്മസ് ഷോപ്പിങ് നവംബര്‍ - ഡിസംബര്‍ മാസങ്ങളിലേയ്ക്ക് മാറ്റി വച്ചാല്‍ സാധനങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധന്‍ മുന്നറിയിപ്പു നല്‍കുന്നു. കാരണം ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് പുതിയ ടാരീ ഫുകള്‍ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതാണ്. തീരുവകള്‍ സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം. ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന്റെ പുതിയ അധ്യായമാണ് ഈ നടപടി എന്ന വിദഗ്ധര്‍ വിശേഷിപ്പിച്ചു.

ഉപഭോക്തൃ സാധനങ്ങള്‍ക്ക് താരിഫുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് ഇതുവരെ അമേരിക്ക വിട്ടു നില്‍ക്കുകയായിരുന്നു. വിലക്കയറ്റം ഉപഭോക്താക്കള്‍ നേരിട്ട് അനുഭവിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇത്. എന്നാല്‍ പുതിയ ഉത്തരവനുസരിച്ച് 6,000 ഉല്പന്നങ്ങളി( വില 200 ബില്യണ്‍ ഡോളര്‍) ല്‍ 10% തീരുവകള്‍ ചുമത്തും. ബേസ്ബാള്‍ ഗ്ലൗസ് മുതല്‍ മത്സ്യവിഭവങ്ങള്‍, വാക്വം ക്ലീനറുകള്‍, ടോയ്‌ലറ്റ് പേപ്പര്‍, ബര്‍ഗളര്‍ അലാറം തുടങ്ങിയവയ്ക്കാണ് 10% ഇറക്കുമതി തീരുവ ഉണ്ടാവുക.

തീരുവകള്‍ ചുമത്തുന്നതിന് മുമ്പ് ഒരു ഹിയറിങ് ഉണ്ടാവുമെങ്കിലും തീരുമാനത്തിന് മാറ്റം ഉണ്ടാവാന്‍ സാധ്യത വിരളമാണ്. 34 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ സാധനങ്ങളുടെ മേല്‍ ചൈന ചുമത്തിയ താരീഫുകള്‍ക്ക് മറുപടി ആയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ റ്റാരീഫുകള്‍ പ്രഖ്യാപിച്ചത്. ചൈന നയം തിരുത്തിയാല്‍ ട്രംപും പിന്മാറിയേക്കും.

ഉപഭോക്താക്കള്‍ക്ക് ക്രിസ്മസ് ഷോപ്പിങ്ങില്‍ തന്നെ താരീഫുകളുടെ ഭാരം അനുഭവപ്പെട്ട് തുടങ്ങും. സൈറ ക്യൂസ് യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക്‌സ് പ്രൊഫസര്‍ മേരി ലൗലി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ച 34 ബില്യണ്‍ ചൈനീസ് സാധനങ്ങളുടെ മേല്‍ ചുമത്തുന്ന 25% തീരുവകളില്‍ ഉപഭോക്തൃസാധനങ്ങള്‍ 1% മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നാല്‍ ചൊവ്വാഴ്ചത്തെ പ്രഖ്യാപനത്തില്‍ ഭക്ഷ്യ, കൃഷി ഉല്‍പന്നങ്ങള്‍, ഹാന്‍ഡ് ബാഗുകള്‍, ഹാറ്റുകള്‍, ഫര്‍ണിച്ചര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവ 200 ബില്യണ്‍ ഡോളര്‍ ചൈനീസ് സാധനങ്ങളുടെ 25% ത്തോളം വരും എന്ന് ഡേറ്റ സമാഹരിക്കുന്ന സ്ഥാപനം പാന്‍ജിവ പറഞ്ഞു.

ജനാലയില്‍ സ്ഥാപിക്കുന്ന എയര്‍കണ്ടീഷണര്‍, ക്രിസ്മസ് ലൈറ്റുകള്‍, കാര്‍ പാര്‍ട്ടുകള്‍, റഫ്രിജേറ്ററുകള്‍, ഏതാണ്ട് 350 മില്യന്‍ ഡോളര്‍ വില വരുന്ന ടിലാപിയ മത്സ്യം എന്നിവയ്ക്കും തീരുവകള്‍ ഉണ്ടാകും. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇറക്കുമതി ചെയ്യുന്ന ഫ്രോസണ്‍ ടിലാപിയ മത്സ്യത്തിന്റെ 83% വും വരുന്നത് ചൈനയില്‍ നിന്നാണ്.

ട്രംപിന്റെ പ്രചരണത്തില്‍ തിളങ്ങി നിന്ന മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ (മാഗ) തൊപ്പികളും ചൈനയില്‍ നിന്നാണ് വരുന്നത്. ഈ തൊപ്പികള്‍ക്ക് ഇപ്പോഴും പ്രിയമുണ്ട്. കലിഫോര്‍ണിയയിലെ ഇന്‍ക്രെഡിബിള്‍ ഗിഫ്റ്റാണ് തൊപ്പികളില്‍ എംബ്രോയിഡറി ചെയ്തു 16 ഡോളര്‍ 99 സെന്റിന് അമേരിക്കയില്‍ വില്ക്കുന്നത്. സ്ഥാപനത്തിന്റെ ഉടമ ഡേവിഡ് ലാസോഫ് പറയുന്നത്. അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ കൂടുതല്‍ വിലയ്ക്കാണ് തൊപ്പികള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തയാറായത്. കൂടുതല്‍ വില നല്‍കാന്‍ വാങ്ങുന്നവര്‍ തയാറാവുന്നില്ല എന്നാണ്. തൊപ്പികള്‍ ആമസോണിലൂടെയാണ് വില്‍ക്കുന്നത്. തൊപ്പികളുടെ മേലുള്ള തീരുവകള്‍ കുറയ്ക്കാന്‍ നടത്തുന്ന ലോബിയിംഗ് വിജയിച്ചില്ലെങ്കില്‍ വിലകുറച്ച് നല്‍കാന്‍ തയാറുള്ള വിയറ്റ്‌നാം പോലെയുള്ള രാജ്യങ്ങളില്‍ നിന്ന് തൊപ്പികള്‍ വാങ്ങുമെന്ന് ലാസോഫ് പറയുന്നു.

ഇതുവരെ അമേരിക്കക്കാര്‍ ശക്തമായ സാമ്പത്തികാവസ്ഥയില്‍ സന്തോഷിക്കുകയായിരുന്നു. ട്രംപ് നടത്തുന്ന വാണിജ്യ യുദ്ധം അവരെ നേരിട്ട് ബാധിച്ചിരുന്നില്ല. ഇതിന് സംഭവിക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പുതിയ തീരുവകളെകുറിച്ച് പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടുന്നവര്‍ കടുത്ത ആശങ്കയിലാണ്.

ലോകത്തിലെ വലിയ രണ്ട് സാമ്പത്തിക സംവിധാനങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന് എന്ന് അവസാനമുണ്ടാകും എന്നാണു സാമ്പത്തിക വിദഗ്ധര്‍ കൂടി ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഉന്നത തല കൂടിയാലോചനകള്‍ നടന്നിട്ടില്ല. ഉന്നത തല ചര്‍ച്ചയ്ക്ക് ഒരു തീയതിയും ഇതുവരെ നിശ്ചയിച്ചിട്ടില്ല.
Join WhatsApp News
എവിടെ ചെന്നാലും വേതാളം 2018-07-13 11:32:34

 Scottish newspaper calls on its readers to 'remember what kind of man Trump really is.'Trump’s latest trip abroad has been unfolded exactly as one might have predicted based upon his prior travels: humiliating himself and the United States, angering our allies, pleasing our enemies, and garnering plenty of protest.

That protest includes a scathing editorial from The Scotsman, arguing in great detail that Trump “is a racist, a serial liar, and either a sex abuser or someone who falsely brags about being one in the apparent belief that this will impress other men in a metaphorical ‘locker room.'” The editorial recounts Trump’s racist attacks on NFL athletes who silently protest police violence and his suggestion that they should not even “be in the country.” It notes Trump’s defense of the white supremacists and neo-Nazis who rioted in Charlottesville, Virginia, last summer as “very fine people.”

And it reminds readers of his despicable “birther” campaign against President Obama to undermine the legitimacy of the first black president. Even as Trump is smearing reports of his obnoxious behavior abroad as “fake news,” the editorial points out that Trump is a perpetual liar, citing the Washington Post’s count that Trump “lies an average of 6.5 times a day.”The editorial concludes by calling on readers to “remember what kind of man Trump really is.” And in case that isn’t clear enough, the big red text above the article itself declares: “The 45th US president is an appalling human being.”

ലണ്ടനില്‍ ഇങ്ങനെ എങ്കില്‍ 2018-07-13 14:33:38

Trump kept his distance from the city of London because the 'Trump Baby' blimp — and the thousands of protesters — made him feel 'unwelcome.'

Trump has now admitted that the “Trump Baby” blimp floating above London to protest his brief stay there prompted him to avoid the city.

നാരദന്‍ -from Houston 2018-07-13 15:53:30
നമ്മുടെ മലയാളി അച്ചായന്മാര്‍ വളരെ കൂടുതല്‍ തിങ്ങിനിറഞ്ഞ ഒരു സ്ഥലം ആണെല്ലോ ഹൂസ്ടന്‍. ഇവിടെ എല്ലാം കിട്ടും. പല വലിയ മഹാന്മാര്‍ ഇവിടെ ഉണ്ട് അതിനാല്‍ 3 സാഹിത്യ സംഗടനകള്‍ തന്നെ ഉണ്ട്.
നമ്മുടെ ഗവര്‍ണര്‍ സ്ഥാനാര്‍ഥി പറയുന്നു 
Republican candidate for TX Governor, Greg Abbott, says Houston is home to more brothels than Starbucks stores. This is MOSTLY TRUE. via
അസോസിയേഷന്‍,ഗ്രോസറി കട. പള്ളി കമ്മറ്റി, സാഹിത്യ മീറ്റിംഗ്......പട്ടിയെ തീറ്റാന്‍ എന്നൊക്കെ പറഞ്ഞു നമ്മുടെ ഇ അച്ചാന്മാര്‍ സ്റ്റാര്‍ ബക്സില്‍ കാപ്പി കുടിക്കാന്‍ പോകുകയാണ് എന്ന് കരുതാം.
ദുര്‍ മന്ത്ര വാദിനികള്‍ 2018-07-13 15:59:28
Trump calls Mueller investigation "witch hunt" Before today's indictments, the Mueller probe: -identified 20 people now facing 79 charges -5 guilty pleas entered -1 person sentenced. Now: -12 Russian milit. officers charged w/ election interference That's a lot of witches.....
where is our malayalee trump supporters?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക