Image

ആടുകള്‍ കരയുന്നു.. (ഷേബാലി)

Published on 14 July, 2018
ആടുകള്‍ കരയുന്നു.. (ഷേബാലി)
പറയാനെനിക്കു വാക്കുകളില്ലപക്ഷേ,
പറയാതെ വയ്യ
അപമാന ഭാരത്താലെന്‍ ശിരസുകുനിഞ്ഞു
താഴെ മണ്ണില്‍ മുഖമൊളിപ്പിച്ചൊ
രൊട്ടക പക്ഷിയായെങ്കില്‍, ഞാനാശിച്ചു..

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെക്കുറിച്ചെന്‍
നാഥന്‍ മൊഴിഞ്ഞതോര്‍ത്തു പോയ് ഞാന്‍
പക്ഷേ, ഓര്‍ത്തില്ല ഞാന്‍, ഇടയന്റെ തോല്‍ ധരിച്ച
ചെന്നായ്ക്കളൊരുനാള്‍ ആടിനെ തെളിക്കാനെത്തുമെന്ന്..

ആരാണിടയന്‍, ആരാണു ചെന്നായ്ക്കളുടെ
തോലണിഞ്ഞെത്തിയോരിടന്‍? അറിയില്ലെനിക്ക്..
തെളിനീര്‍ തടത്തിലേക്കാനയക്കാനെത്തിടും
ഇടയനെ കാത്തിരിപ്പോരാടുകള്‍ അറിയുമോ
തണ്ണീര്‍ കയത്തിന്റെ ചുഴിയിലേക്കാണീ യാത്രയെന്ന്?
ആരാണിടയന്‍, ആരാണു ചെന്നായ്ക്കളുടെ
തോലണിഞ്ഞെത്തിയോരിടന്‍? അറിയില്ലെനിക്ക്

നിത്യ ജീവന്റെ വഴികള്‍ തേടിയെത്തിയൊരെന്‍
വഴിയില്‍ മരണത്തിന്റെ മണം മാത്രമിപ്പോള്‍..
ആരാണിടയന്‍, ആരാണു ചെന്നായ്ക്കളുടെ
തോലണിഞ്ഞെത്തിയോരിടന്‍? അറിയില്ലെനിക്ക്..

ആടുകള്‍ കരയുന്നു, തണ്ണീര്‍ക്കയത്തെ ഓരത്തിരുന്ന്
നാഥന്റെ മുഖമുള്ളോരിടയനെക്കാത്ത്..

ഷേബാലി
Join WhatsApp News
നാരദന്‍ വിശ്വാസി 2018-07-15 05:58:21
എന്തിനാണ് നീ മേ മേ എന്ന് കീറ്റി
മുട്ടാടിന്‍  മുന്നില്‍  ഓടി എത്തുന്നത്‌ 
ഉപദേശം ചോദിക്കാന്‍ , കുംബസാരിക്കാന്‍ 
എല്ലാം സോള്ളളില്‍  എന്നും എത്തിയില്ലേ 
നിങ്ങള്‍ കൊടുത്ത കൊഴുത്ത  ഭക്ഷണം 
അവനെ മേദസ്സ് മുറ്റി  മുട്ടാടക്കി 
നിന്‍റെ വീട്ടിലെ കാര്യം നോക്കി 
വീട്ടില്‍ നിന്നാല്‍ , ഒരു മുട്ടാടും  വരില്ല 
ben 2018-07-15 12:45:20
ഇടയർ...  രാക്ഷസ്സർ 
ഒളികണ്ണിട്ടവളിൽ...
കാനാംദേശത്തെ വീഞ്ഞിൽ 
മേച്ചിൽപ്പുറം തീർക്കുന്ന 
ഇടയർ...  രാക്ഷസ്സർ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക