Image

മന്ത്രി കെ കെ ശൈലജ ടീച്ചറിനു ന്യൂ യോര്‍ക്കില്‍ ഹൃദ്യമായ സ്വീകരണം നല്‍കി

Published on 14 July, 2018
മന്ത്രി കെ കെ ശൈലജ ടീച്ചറിനു ന്യൂ യോര്‍ക്കില്‍ ഹൃദ്യമായ സ്വീകരണം നല്‍കി
ന്യൂ യോര്‍ക്ക്: നിപ്പ വൈറസ് തടയുന്നതിനു സ്വന്തം സുരക്ഷ പോലും മറന്നു പ്രവര്‍ത്തിച്ച് വിജയശ്രീലാളിതയായ ആരൊഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കു വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി.

ക്വീന്‍സിലെ രാജധാനി റെസ്റ്റാറ്റാന്റില്‍ കൂടിയ യോഗത്തില്‍ ഫോമാ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ തോമസ്  റ്റി ഉമ്മന്‍ അധ്യക്ഷത വഹിച്ചു .

അമേരിക്കന്‍ മലയാളി സമൂഹം ഏറ്റവും ആദരവോടു കൂടിയാണ് ടീച്ചറെ സ്വീകരിക്കുന്നതെന്നും, ശൈലജ ടീച്ചര്‍കേരളത്തിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനു തന്നെഅഭിമാനമാണെന്നും തോമസ് റ്റി ഉമ്മന്‍ പറഞ്ഞു.

മാലിന്യ നിര്‍മാര്‍ജനം കേരളത്തില്‍വളരെ ഗൗരവമായ പ്രശ്‌നമാണെന്നുംമാലിന്യ സംസ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സത്വര നടപടികള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ച വ്യാധികളുടെ വ്യാപനം തടയുവാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നു. ജനങ്ങളുടെ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്.

പ്രൈമറി ആരോഗ്യ കേന്ദ്രങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി അത്യാധുനിക സൗകര്യങ്ങളും വൈകിട്ട് വരെ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കുന്ന ഗവര്‍മെന്റിന്റെ പദ്ധതിയില്‍ അമേരിക്കന്‍ മലയാളികളുടെ സഹകരണം മന്ത്രി ആവശ്യപ്പെട്ടു. ഈ കേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാമെന്ന് പലരും വാഗ് ദാനം നല്‍കിയിട്ടുണ്ടെന്ന്മന്ത്രി വെളിപ്പെടുത്തി. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 170 പഞ്ചായത്തുകളില്‍ ഈ സ്‌കീം നടപ്പാക്കുവാനാണ് ഉദ്ദേശിക്കുന്നത്.

ഫോമാ പങ്കാളിയായ ആര്‍ സി സിയൂണിറ്റ് അമേരിക്കന്‍ ആസ്പത്രികളെപ്പോലെ തന്നെ മനോഹരമാണെന്നു മന്ത്രി പറഞ്ഞു. പുനലൂര്‍ താലൂക് ഹോസ്പിറ്റലും മാതൃകാ ആസ്പത്രിയാണ്. താലൂക് ആസ്പത്രികള്‍ സ്‌പെഷ്യാലിറ്റി ആസ്പത്രികളും ജില്ലാ ആസ്പത്രികള്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആസ്പത്രികളുമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഫോമാ നേതാക്കളെ കാണുമ്പോള്‍ ഫോമാ സമ്മേളനത്തിലും പങ്കെടുത്ത പ്രതീതിയാണെന്നു ടീച്ചര്‍ അഭിപ്രായപ്പെട്ടു.

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പീഡന പരാതികളെപ്പറ്റിയും, പരാതികളില്‍ വേണ്ട അന്വേഷണങ്ങളും തുടര്‍ നടപടികളും സംബന്ധിച്ച് ദീര്‍ഘമായി സംസാരിച്ചു. നോര്‍ക്ക വൈസ് ചെയര്‍മാന് എ. വരദരാജന്‍ പ്രവാസികളുടെ പുനരധിവാസ പദ്ധതികളെക്കുറിച്ചും , കേരള ലോകസഭാ ക്രമീകരണങ്ങളെക്കുറിച്ചും വിശദീകരിച്ചു. വിദേശ മലയാളികളെ കേരളവുമായി ബന്ധിപ്പിക്കുവാനുള്ള ഈ സംരംഭത്തിനു വേണ്ട സഹായ സഹകരണം അഭ്യര്‍ത്ഥിച്ചു.

സക്കറിയാ കരുവേലി എം സി യായിരുന്നു. ആര്‍ട്‌സ് ലവേര്‍സ് ഓഫ് അമേരിക്ക പ്രസിഡന്റ് ഡോ . ജേക്കബ് തോമസ് സ്വാഗതവും ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് കുഞ്ഞു മാലിയില്‍ കൃതജ്ഞതയും പറഞ്ഞു.

ഫോമാ സെക്രട്ടറി ജോസ് എബ്രഹാം, കേരള ലോക് സഭ അംഗം ഡോ.  ജോസ് കാനാട്ടു, ഫോമാ നാഷണല്‍ കമ്മിറ്റിയംഗം ചാക്കോ കോയിക്കലേത്ത് , ബെഞ്ചമിന്‍ ജോര്‍ജ്ജ് , സജി എബ്രഹാം, ഡബ്ലിയു എം സി ചെയര്‍ കോശി ഉമ്മന്‍, ജോര്‍ജി ഇടയോടി, ലാലി കളപ്പുരക്കല്‍, മാത്യു തോമസ്, ബേബി ജോസ്, പൊന്നച്ചന്‍ ചാക്കോ, ജെയ്‌സണ്‍ ജോസഫ്, തുടങ്ങിയവര്‍ സംസാരിച്ചു. തോമസ് പായിക്കാട് ഗാനം ആലപിച്ചു .

ഡോ. ജേക്കബ് തോമസ്, തോമസ് റ്റി ഉമ്മന്‍, കുഞ്ഞു മാലിയില്‍, സക്കറിയാ കരുവേലി, എന്നിവര്‍ ചടങ്ങിന് നേതൃത്വംനല്‍കി. 
മന്ത്രി കെ കെ ശൈലജ ടീച്ചറിനു ന്യൂ യോര്‍ക്കില്‍ ഹൃദ്യമായ സ്വീകരണം നല്‍കി മന്ത്രി കെ കെ ശൈലജ ടീച്ചറിനു ന്യൂ യോര്‍ക്കില്‍ ഹൃദ്യമായ സ്വീകരണം നല്‍കി മന്ത്രി കെ കെ ശൈലജ ടീച്ചറിനു ന്യൂ യോര്‍ക്കില്‍ ഹൃദ്യമായ സ്വീകരണം നല്‍കി മന്ത്രി കെ കെ ശൈലജ ടീച്ചറിനു ന്യൂ യോര്‍ക്കില്‍ ഹൃദ്യമായ സ്വീകരണം നല്‍കി മന്ത്രി കെ കെ ശൈലജ ടീച്ചറിനു ന്യൂ യോര്‍ക്കില്‍ ഹൃദ്യമായ സ്വീകരണം നല്‍കി മന്ത്രി കെ കെ ശൈലജ ടീച്ചറിനു ന്യൂ യോര്‍ക്കില്‍ ഹൃദ്യമായ സ്വീകരണം നല്‍കി മന്ത്രി കെ കെ ശൈലജ ടീച്ചറിനു ന്യൂ യോര്‍ക്കില്‍ ഹൃദ്യമായ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക