Image

മുംബയില്‍ മകന്റെ അടിയേറ്റ്‌ മലയാളി വീട്ടമ്മ മരിച്ചു

Published on 15 July, 2018
മുംബയില്‍ മകന്റെ അടിയേറ്റ്‌ മലയാളി വീട്ടമ്മ മരിച്ചു

മുംബയ്‌: മുംബയില്‍ മകന്റെ അടിയേറ്റ്‌ മലയാളി വീട്ടമ്മ മരിച്ചു. വസായിയില്‍ താമസിക്കുന്ന അമിത്‌ (24)ആണ്‌ അമ്മ ലതാ നായരെ (64) അടിച്ചു കൊന്നത്‌. മകനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു.

അമിത്‌ അടക്കം നാല്‌ മക്കളാണ്‌ ലതയ്‌ക്കുള്ളത്‌. മൂന്ന്‌ പെണ്‍മക്കള്‍ വിവാഹിതരാണ്‌. ഏറ്റവും ഇളയവനായ അമിത്‌ തൊഴിലൊന്നും ഇല്ലാത്തതിനാല്‍ ലതയ്‌ക്കൊപ്പമാണ്‌ കഴിഞ്ഞുവന്നത്‌. മദ്യപിച്ചെത്തി അമിത്‌ ലതയോട്‌ വഴക്കിടുക പതിവായിരുന്നു.

സംഭവം ദിവസം പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ അമിത്‌ കാളിംഗ്‌ ബെല്‍ അടിച്ചു. എന്നാല്‍ ലത വാതില്‍ തുറന്നില്ല. അമിത്‌ ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ അയല്‍ക്കാര്‍ക്ക്‌ ശല്യമുണ്ടാകാതിരിക്കാന്‍ ലത വാതില്‍ തുറന്നു. വീടിനകത്തേക്ക്‌ കയറിയ അമിത്സ, വാതില്‍ തുറക്കാത്തതിനെ ചൊല്ലി ലതയുമായി വഴക്കിട്ടു. തുടര്‍ന്ന്‌ അമിത്‌ ലതയുടെ തല പിടിച്ച്‌ ചുമരില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. തലയ്‌ക്ക്‌ മാരകമായ ക്ഷതമേറ്റ ലത ബോധരഹിതയായി. അടുത്ത ദിവസം പുലര്‍ച്ചെ 5.30ന്‌ വിവരം അമിത്‌ സഹോദരിമാരെ അറിയിച്ചു. അവരാണ്‌ വിവരം പൊലീസിനെ അറിയിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക