Image

ജാര്‍ഖണ്ഡില്‍ ആറംഗ കുടുംബം ആത്മഹത്യ ചെയ്‌ത നിലയില്‍

Published on 15 July, 2018
ജാര്‍ഖണ്ഡില്‍ ആറംഗ കുടുംബം ആത്മഹത്യ ചെയ്‌ത നിലയില്‍

ഹസാരിബാഗ്‌: ഡല്‍ഹിയിലെ ഒരു കുടുംബത്തിലെ പതിനൊന്ന്‌ പേരുടെ മരണത്തിന്റെ ദുരൂഹത ഒഴിയുന്നതിന്‌ മുന്‌പ്‌ ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ ആറു പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഹസാരിബാഗ്‌ നഗരത്തിലാണ്‌ നാടിനെ നടുക്കിയ സംഭവം നടന്നത്‌. മഹാവീര്‍ മഹേശ്വരി (70) ഭാര്യ കിരണ്‍ മഹേശ്വരി (65)മകന്‍ നരേഷ്‌ അഗര്‍വാള്‍ (40)ഭാര്യ പ്രീതി അഗര്‍വാള്‍,ഇവരുടെ മക്കളായ അമന്‍ (8)അഞ്‌ജലി (6) എന്നിവരെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. നരേഷിനെ വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും ചാടി മരിച്ച നിലയിലും മാതാപിതാക്കളെയും ഭാര്യയേയും ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമാണ്‌ കണ്ടെത്തിയത്‌. മക്കളുടെ കഴുത്തറുത്ത നിലയിലായിരുന്നു.

വീട്ടില്‍ നിന്ന്‌ ആത്മഹത്യാ കുറിപ്പ്‌ കണ്ടെടുത്തിട്ടുണ്ട്‌. കടബാദ്ധ്യതയും വ്യാപാര സ്ഥാപനം പൂട്ടേണ്ടി വന്നതുമാണ്‌ ആത്മഹത്യയ്‌ക്ക്‌ കാരണമെന്ന്‌ കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.

പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന കടയാണ്‌ നരേഷ്‌ അഗര്‍വാള്‍ നടത്തിവന്നത്‌. അസുഖത്തെ തുടര്‍ന്ന്‌ വ്യാപാരം തുടരാനാകാതെ വന്നതോടെ നരേഷിന്‌ കട പൂട്ടേണ്ടിവന്നതിലൂടെയുണ്ടായ വന്‍ സാന്‌പത്തിക പ്രതിസന്ധിയാണ്‌ ആത്മഹത്യയ്‌ക്ക്‌ കാരണമെന്ന്‌ പൊലീസ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക