പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെ. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ജൂലൈ 14 ന് തിയേറ്ററുകളില്‍ എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാത്ത ചിത്രമായിരുന്നു കൂടെ.ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസിം തിരിച്ചെത്തിയ സിനിമയായിരുന്നു കൂടെ. താരത്തിന്റെ രണ്ടാം വരവ് ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന് നിരവധി പേരാണ് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
കൂടെയിലെ താരങ്ങളേയും അണിയറപ്രവര്‍ത്തകരേയും അഭിനന്ദിച്ച് ദുല്‍ഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. ചിത്രം കാണാന്‍ ഞാന്‍ അക്ഷമനാണ്. കുഞ്ഞിമ നിനക്ക് ഒരുപാട് സ്നേഹം. പൃഥ്വി, പാറു ലിറ്റി നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, പ്രിയപ്പെട്ട അഞ്ജലി ഇനിയും ഉയരെ പറക്കുക. ദുല്‍ഖര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.