Image

പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായം; കോണ്‍ഗ്രസ് രാമായണമാസം ആചരിക്കില്ല

Published on 15 July, 2018
പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായം; കോണ്‍ഗ്രസ് രാമായണമാസം ആചരിക്കില്ല
രാമായണമാസം ആചരിക്കണമെന്ന തീരുമാനത്തില്‍നിന്നു കോണ്‍ഗ്രസ് പിന്‍മാറി. പാര്‍ട്ടിക്കുള്ളിലെ ഭിന്നാഭിപ്രായങ്ങളെ മാനിച്ചാണ് പിന്‍മാറ്റം. രാമായണ മാസാചരണത്തിനെതിരെ കെ മുരളീധരന്‍ എംഎല്‍എയും വിഎം സുധീരനും പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.
രാമായണ പാരായണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ല. രാമനെ ചൂഷണം ചെയ്തത് ബിജെപിക്കാരാണ്. അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും സുധീരന്‍ തുറന്നടിച്ചിരുന്നു. വോട്ടിനായി ദൈവങ്ങളെ ഉപയോഗിക്കരുതെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
കോണ്‍ഗ്രസ് രാമായണമാസം ആചരിക്കുന്നതു ശരിയല്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയകാര്യ സമിതിയിലോ നിര്‍വാഹക സമിതിയിലോ തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അല്ലാത്തവരും പാര്‍ട്ടിയില്‍ ഉണ്ട്. നാലു വോട്ടുകള്‍ കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുത്. ബിജെപിയെ നേരിടാന്‍ ഇതല്ല മാര്‍ഗമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക