Image

ലണ്ടന്‍ കോയ്‌ഡോണ്‍ നൈറ്റ് വിജിലിന്റെ രണ്ടാം വാര്‍ഷികം ജൂലൈ 27 ശനിയാഴ്ച

Published on 15 July, 2018
ലണ്ടന്‍ കോയ്‌ഡോണ്‍ നൈറ്റ് വിജിലിന്റെ രണ്ടാം വാര്‍ഷികം ജൂലൈ 27 ശനിയാഴ്ച
ലണ്ടന്‍: മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ലണ്ടന്‍ കോയ്‌ഡോണ്‍ നൈറ്റ് വിജിലിന്റെ രണ്ടാം വാര്‍ഷികം ജൂലൈ 27നു നടത്തപ്പെടുന്നു.

പ്രശസ്ത വചന പ്രഘോഷകനും മരിയന്‍ മിനിസ്ട്രി യുകെയുടെ സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ.ടോമി ഏടാട്ട് വചനപ്രഘോഷണം നടത്തുന്നു. മരിയന്‍ മിനിസ്ട്രി മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജ്, മരിയന്‍ മിനിസ്ട്രി യുകെ. ഡയറക്ടര്‍ ബ്ര. ചെറിയാന്‍ സാമുവല്‍, അനുഗ്രഹീത ഗായകനും മരിയന്‍ മിനിസ്ട്രി യുകെ മ്യൂസിക് മിനിസ്ട്രി കോഓര്‍ഡിനേറ്ററുമായ ബ്രദര്‍ ഡാനി ഇന്നസെന്റ്, ആന്റണി ജോര്‍ജ്ജ് എന്നിവര്‍ ശുശ്രൂഷകള്‍ നയിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. യേശുനാമത്തില്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. 

വിശദ വിവരങ്ങള്‍ക്ക് :
റവ. സിമി ജോര്‍ജ്  07435654094
ഡാനി ഇനസെന്റ് 07852897570 


റിപ്പോര്‍ട്ട്: ജെഗി ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക