ജിദ്ദ: യാന്പു പുഷ്പമേളയയോടനുന്ധിച്ചു കരകൗശല വസ്തുക്കളുടെ പ്രദര്‍ശന മല്‍സരത്തില്‍ പാഴ് വസ്തുക്കളില്‍ നിന്നും ഉണ്ടാക്കിയ നിമയുടെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും നടന്നിരുന്നു. ഈ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മൂന്നാംസ്ഥാനം നിമ കരസ്ഥമാക്കി സൗദി യാന്പു റോയല്‍ കമ്മീഷന്റെ പ്രശംസയും അവാര്‍ഡും നേടുകയുണ്ടായി.
ജിദ്ദ നവോദയ കുടുംബവേദി പ്രവര്‍ത്തകയായ ഇവര്‍ അല്‍മനാര്‍ സ്കൂള്‍ ക്രാഫ്റ്റ് അധ്യാപികയും കൂടിയാണ്. ജിദ്ദ നവോദയ യാന്പു ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ നിമ കിരണിനെ കുടുംബവേദി വനിതാ കണ്‍വീനര്‍ സിനി വിനോദ് പൊന്നാടയും ഏരിയാ പ്രസിഡന്റ് രാജന് നന്പ്യാര് മൊമൊന്റോയും നല്കി ആദരിച്ചു. ഏരിയാ സെക്രട്ടറി കരുണാകരന്, സെട്രല്‍ കമ്മറ്റി അംഗങ്ങളായ ഗോപി മന്ത്രവാദി, ഗഫൂര്‍, കുടുബ വേദി കണ്‍വീനര്‍ ബൈജു, ഏരിയാ ട്രഷറര്‍ യൂസഫ്, വനിതാവേദി കണ്‍വീനര്‍ സിനി വിനോദ്, കുടുംബവേദി ജോ: കണ്‍വീനര്‍ എബ്രാഹാം, രാജേഷ് പിള്ള, മുകുന്ദന് നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍