Image

മധ്യ അമേരിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം മെക്‌സിക്കോ നഗരത്തില്‍ നിലയ്ക്കുന്നു. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 16 July, 2018
മധ്യ അമേരിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം മെക്‌സിക്കോ നഗരത്തില്‍ നിലയ്ക്കുന്നു. (ഏബ്രഹാം തോമസ്)
മെക്‌സിക്കോ സിറ്റി: യാത്രയുടെ ലക്ഷ്യം യു.എസില്‍ എത്തുകയായിരുന്നു. എന്നാല്‍ മെക്‌സിക്കോ സിറ്റിയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ മുമ്പോട്ട് പോകാനുള്ള ആഗ്രഹം ഇല്ലാതെയായി. തിരിച്ച് സ്വന്തം നാട്ടിലേയ്ക്ക് പോകാനാവില്ല. അവിടെകൊല്ലും കൊലയുമാണ്. ജീവന് എല്ലാ നിമിഷവും ഭീഷണിയാണ്. ഭേദം മെക്‌സിക്കോ നഗരത്തില്‍ യാത്ര അവസാനിപ്പിച്ച് അഭയം തേടുകയാണ്. മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യു.എസില്‍ അഭയം പ്രാപിക്കുവാന്‍ യാത്ര ആരംഭിച്ചവരില്‍ പലരും ഈ തീരുമാനിത്തിലാണ് ഇപ്പോള്‍ ആശ്രയം കണ്ടെത്തുന്നത്.

യുണൈറ്റഡ് നേഷന്‍സ് ഹൈകമ്മീഷ്ണര്‍ ഫോര്‍ റഫ്യൂജീസ് ഈ വസ്തുത ശരി വയ്ക്കുന്നു. ഷെല്‍ട്ടറുകളിലും ഹ്യൂമന്‍ റൈറ്റ്‌സ് സംഘടനകളുടെ ക്യാമ്പുകളിലും കഴിയുന്ന വരുടെ സംഖ്യയും ഇതിന് സാക്ഷ്യം വഹിക്കുന്നു.

യു.എസ്.-മെക്‌സിക്കോ അതിര്‍ത്തിയിലെ ഷെല്‍ട്ടര്‍ കാസാമിനിന് മേല്‍നോട്ടം വഹിക്കുന്ന 59കാരി സിസ്റ്റര്‍ മരിയ സോളി ഡാഡ്‌മെന്‍ഡിസ് റിയോസ് പറയുന്നത് കൂടുതല്‍ സമയം ഷെല്‍ട്ടറില്‍ കഴിയാന്‍ ആവശ്യപ്പെട്ടവരുടെ സംഖ്യ നാള്‍ക്കു നാള്‍ വര്‍ധിച്ചു വരുന്നു എന്നാണ്. ഇപ്പോള്‍ ഇവിടെ കഴിഞ്ഞാലും മതി എന്ന തീരുമാനത്തിലാണ്. പക്ഷെ ഇത് താല്‍ക്കാലികമായേക്കാം. അമേരിക്കന്‍ സ്വപ്‌നത്തോട് വിടപറയാന്‍ ഇവര്‍ അത്ര പെട്ടെന്ന് തയ്യാറാവുകയില്ല.

യു.എസ്. മെക്‌സക്കോ മധ്യ അമേരിക്കന്‍ അധികാരികള്‍ ഈ ഒഴുക്കിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്നാലോചിക്കുകയാണ്. മധ്യ അമേരിക്കന്‍ കുടിയേറ്റക്കാര്‍ മെക്‌സിക്കോ വഴി യു.എസില്‍ എത്തുവാന്‍ ശ്രമിക്കുവാന്‍ കുടിയേറ്റ കോടതികളില്‍ ഇവരുടെ അപേക്ഷകള്‍ കുമിഞ്ഞ് കൂടിയിരിക്കുകയാണ്. എപ്പോള്‍ ഓരോ കേസിലും വിചാരണയും ഉണ്ടാകുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥ. ഷെല്‍ട്ടറുകള്‍ നിറഞ്ഞ് കവിയുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന് ഇതൊരു രാഷ്ട്രീയ പ്രശ്‌നമായി മാറി. ട്രമ്പ് ഭരണകൂടം അതിര്‍ത്തിയില്‍ മാതാപിതാക്കളെയും കുട്ടികളെയും വേര്‍പ്പെടുത്തുവാന്‍ ആരംഭിച്ചപ്പോള്‍ എതിര്‍പ്പും പ്രതിഷേധവും മനുഷ്യാവകാശസംഘടനകളുടെ ഇടപെടലും ആഗോളശ്രദ്ധപിടിച്ചു പറ്റി.

ട്രമ്പ് ഭരണകൂടത്തിലെ അധികാരികള്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോമ്പിയോ, ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കിര്‍സ്റ്റ്ജന്‍ നീല്‍സെന്‍, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുചിന്‍, ട്രമ്പിന്റെ മരുമകനും സീനിയര്‍ അഡ് വൈസറുമായ ജാരെഡ് കുഷ്‌നര്‍ എന്നിവര്‍ മെക്‌സിക്കോ സിറ്റിയില്‍ മെക്‌സിക്കോ അധികാരികളുമായി ചര്‍ച്ച നടത്തി. ജൂലൈ ഒന്നിന് നടന്ന മെക്‌സിക്കന്‍ തിരഞ്ഞെടുപ്പിന് ശേഷം പുതിയ പ്രസിഡന്റായി ആന്‍ഡ്രൂസ് മാനുവല്‍ ലോപ്പസ് ഒബറഡോര്‍ സ്ഥാനമേല്‍ക്കുമ്പോള്‍ സംഭവിക്കുന്ന നയമാറ്റത്തെകുറിച്ചും വാണിജ്യ അതിര്‍ത്തിപ്രശ്‌നങ്ങളെക്കുറിച്ചും രണ്ട് വിഭാഗങ്ങളും ചര്‍ച്ചചെയ്തു.

പുതിയ മെക്‌സിക്കന്‍ പ്രസിഡന്റിന് കുടിയേറ്റ പ്രശ്‌നം വലിയ തലവേദന തന്നെയാണ്. കുടിയേറ്റക്കാരായ 1,05,000 പേരെ 2014 ലും 1,51,000 പേരെ 2016 മെക്‌സിക്കോ നാട് കടത്തി. മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരായിരുന്നു ഇവര്‍. കഴിഞ്ഞ വര്‍ഷം മെക്‌സിക്കോയില്‍ അക്രമങ്ങളും കൊലപാതകങ്ങളും കൂടുതലായിരുന്നു. മയക്കുമരുന്ന് സംഘങ്ങളുടെ അക്രമണത്തില്‍ 30,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
മെക്‌സിക്കോയില്‍ അഭയം തേടുന്നവരുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 15,000 പേര്‍ അപേക്ഷിച്ചു. ഈ വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ 10,000 അപേക്ഷകരുണ്ടായി. വര്‍ഷം അവസാനിക്കുമ്പോള്‍ അപേക്ഷകര്‍ 20,000 ആകുമെന്ന് യു.എന്‍. റെഫ്യൂജി ഏജന്‍സിയുടെ മെക്‌സിക്കോ ഓഫീസിലെ സില്‍വിയാ ഗാര്‍ഡുനോ പറഞ്ഞു.

മിറിയം ലോപ്പസിന് യു.എസില്‍ എത്തുകയായിരുന്നു ലക്ഷ്യം. ഇപ്പോള്‍ മെക്‌സിക്കോ സിറ്റിയിലെ ഷെല്‍ട്ടറിലിരുന്ന് കണ്ണീര്‍ തുടച്ച് തന്റെ രണ്ട് ചെറിയ പെണ്‍കുട്ടികളെ നോക്കി, ഇനിയും വടക്കോട്ട്(യു.എസിലേയ്ക്ക് പോകണമോ എന്നെനിക്ക് അറിയില്ല. വടക്ക് സംഭവിക്കുന്നതായി അറിയുന്നത് തികച്ചും ഇരുള്‍ നിറഞ്ഞ സംഭവങ്ങളാണ്. ഞാന്‍ ഇവിടെ തന്നെ കഴിഞ്ഞോളാം, ഒരു ജോലി കിട്ടിയാല്‍ മതി, ലോപ്പസ് പറഞ്ഞു.
മധ്യ അമേരിക്കയില്‍ നിന്ന് യു.എസിലേയ്ക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതുവരെ മെക്‌സിക്കോ ഇടത്താവളമായിരുന്നു. ഇപ്പോള്‍ യാത്ര ഇവിടെ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.

Join WhatsApp News
Russian agents arrested 2018-07-16 15:05:40

Maria Butina, deputy of Russian Senator Alexander Torshin, and woman who asked Trump question about sanctions in late 2015 has just been arrested and charged with being an agent of Russia. Butina and Torshin were the go betweens for Putin and the NRA

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക