Image

മഴക്കെടുതി: സംസ്ഥാനത്ത്‌ എട്ട്‌ കോടിയുടെ നാശനഷ്ടം ഉണ്ടായെന്ന്‌ റവന്യൂമന്ത്രി

Published on 16 July, 2018
മഴക്കെടുതി: സംസ്ഥാനത്ത്‌ എട്ട്‌ കോടിയുടെ നാശനഷ്ടം ഉണ്ടായെന്ന്‌ റവന്യൂമന്ത്രി

തിരുവനന്തപുരം: മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ആരംഭിച്ചുവെന്ന്‌ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കനത്ത മഴയില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ എട്ട്‌ കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നും 11 പേര്‍ മരിച്ചുവെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്‌ ശേഷമാണ്‌ റവന്യൂ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.

തിരുവന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട്‌ ജില്ലകളില്‍ ദിവങ്ങളായി കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്‌. ചീഫ്‌ സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി വീഡിയോ കോണ്‍ഫറന്‍സ്‌ വഴി നിലവിലെ സാഹചര്യം മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. വ്യാഴാഴ്‌ച വരെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ്‌ പരിഗണിച്ച്‌ അടിയന്തരമായി സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ചും യോഗം തീരുമാനമെടുത്തു. മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ നഷ്ടപരിഹാരത്തുക ഉടന്‍ അനുവദിക്കുമെന്ന്‌ യോഗത്തിന്‌ ശേഷം റവന്യൂ മന്ത്രി പറഞ്ഞു.

മഴ നാശം വിതച്ച ജില്ലകളില്‍ പത്തനംതിട്ട മാത്രമാണ്‌ സാമ്‌ബത്തിക സഹായം ആവശ്യമാണെന്ന്‌ അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക