Image

നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

രാജന്‍ വാഴപ്പള്ളില്‍ Published on 16 July, 2018
നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ന്യൂയോര്‍ക്ക്: ജൂലൈ 18 മുതല്‍ 21 വരെ പെന്‍സില്‍വേനിയയിലെ പോക്കണസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി പുറപ്പെടുവിച്ചു. കോണ്‍ഫറന്‍സ് വിജയത്തിനായി ഇവയെല്ലാം കൃത്യമായി പാലിയ്ക്കണമെന്ന് ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് അറിയിച്ചു.

മുതിര്‍ന്നവര്‍ക്കായി റവ.ഡോ.ജേക്കബ് കുര്യന്‍ ക്ലാസ്സുകള്‍ നയിയ്ക്കും. യുവജനങ്ങള്‍ക്കായി ഇംഗ്ലീഷ് ക്ലാസ്സുകള്‍ നയിയ്ക്കുന്നത് ഹൂസ്റ്റന്‍ സെന്റ് സ്റ്റീഫന്‍സ് ഇടവക വികാരി ഫാ.ജേക്ക് കുര്യനാണ്. മറ്റു ക്ലാസ്സുകള്‍ നയിക്കുന്നത് നോര്‍ത്ത് പ്ലെയിന്‍ ഫീല്‍ഡ് അസിസ്റ്റന്റ് വികാരിയും, ഗ്രോ മിനിസ്ട്രിയുടെ സ്പിരിച്ചുവല്‍ അഡൈ്വസറുമായ ഫാ.വിജയ് തോമസാണ്. മിഡില്‍ സ്‌ക്കൂള്‍ വിഭാഗത്തിലുള്ള കുട്ടികള്‍ക്കുള്ള ക്ലാസ്സുകള്‍ എടുക്കുന്നത് അമല്‍ പുന്നൂസാണ്. അദ്ദേഹം സെന്റ് ബ്ലാഡ്മീര്‍ സെമിനാരി മൂന്നാം വര്‍ഷ വൈദീക വിദ്യാര്‍ത്ഥിയാണ്.

കോണ്‍ഫറന്‍സിന് എത്തും മുമ്പേ രജിസ്‌ട്രേഷന്‍ കണ്‍ഫര്‍മേഷന്‍ ഉറപ്പാക്കണമെന്ന് സംഘാടകര്‍ അറിയിയ്ക്കുന്നു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് കോണ്‍ഫറന്‍സില്‍ പ്രവേശനമില്ല.

കോണ്‍ഫറന്‍സില്‍ സന്ദര്‍ശകരെയും അനുവദിയ്ക്കുന്നതല്ല. റവ.ഡോ.വര്‍ഗീസ് എം. ഡാനിയേല്‍, അജിത തമ്പി, നിജി വര്‍ഗീസ്, സുനോജ് തമ്പി എന്നിവര്‍ക്കാണ് രജിസ്‌ട്രേഷന്റെ ചുമതല. ഇവരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ കാര്യം ഉറപ്പാക്കേണ്ടതുണ്ട്. ഫോണിലോ, ഇമെയില്‍ വിലാസത്തിലോ രജിസ്‌ട്രേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.

കോണ്‍ഫറന്‍സിനോടനുബന്ധിച്ചുള്ള എന്റെര്‍ടെയ്ന്‍മെന്റിന്റെ ചുമതല ആശാ  ജോര്‍ജിനാണ്. പരിപാടികള്‍ അവതരിപ്പിയ്ക്കുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍ മുന്‍കൂട്ടി തന്നെ ആശാ ജോര്‍ജുമായി ബന്ധപ്പെടേണ്ടതാണ്. ഓരോ ഇടവകകള്‍ക്കും നിശ്ചയിച്ചിരിയ്ക്കുന്ന സമയം ഏഴു മിനിട്ട്‌സ് ആണ്.

വിശുദ്ധ ബൈബിള്‍, കുര്‍ബ്ബാന ക്രമം എന്നിവ നിര്‍ബന്ധമായും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം നിലയ്ക്ക് കരുതണം. സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസില്‍ പങ്കെടുക്കുന്നവര്‍ അതിനു വേണ്ടതായ സാമഗ്രികള്‍, വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ആവശ്യത്തില്‍ കൊണ്ടു വരണമെന്ന് കമ്മിറ്റി അറിയിച്ചു. ഘോഷയാത്ര, വിശുദ്ധ കുര്‍ബ്ബാന, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവയ്ക്കുവേണ്ടി ഓരോ ഏരിയായിലെ ഇടവകകളില്‍ നിന്നുമുള്ളവര്‍ അതാത് നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കണം.

ജൂലൈ 18ന് 10 മണി മുതല്‍ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തുറക്കും. രജിസ്‌ട്രേഷന്‍ കണ്‍ഫര്‍മേഷന്‍ കത്ത് ഇവിടെ ഈ അവസരത്തില്‍ കാണിയ്ക്കണം. ചെക്ക് ഇന്‍ പായ്ക്കറ്റ് സ്വന്തമാക്കിയതിനുശേഷം അനുവദിയ്ക്കപ്പെട്ട മുറികളിലേക്ക് പോകാവുന്നതാണ്. ചെക്ക് ഇന്‍ പായ്ക്കറ്റ് ലഭിച്ചതിനുശേഷം ലഗേജ് വാഹനങ്ങളില്‍ നിന്നും എടുക്കുന്നത് കൂടുതല്‍ സൗകര്യപ്രദമായിരിക്കും. മുറിയുടെ താക്കോല്‍, നെയിം ബാഡ്ജ് എന്നിവ പായ്ക്കറ്റില്‍ ലഭ്യമാകും. റിസോര്‍ട്ടിലെ കോമണ്‍ പാര്‍ക്കിങ്ങ് ഏരിയായില്‍ നിന്നും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ വാഹനം ഓരോരുത്തര്‍ക്കും അനുവദിച്ച മുറികള്‍ക്ക് സമീപത്തേക്ക് പാര്‍ക്ക് ചെയ്ത് ലഗേജുകള്‍ ഇറക്കാവുന്നതാണ്. റീഫണ്ടുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വ്യാഴാഴ്ച രാവിലെ തന്നെ അത് തിരികെ ഏല്‍പ്പിയ്ക്കുമെന്നും രജിസ്‌ട്രേഷന്‍ കമ്മിറ്റി അറിയിച്ചു.

ലോബിയില്‍ നിന്നും വൈകീട്ട് 7 മണിയ്ക്കാണ് ഘോഷയാത്ര  ആരംഭിയ്ക്കുന്നത്. ഇത് വര്‍ണ്ണാഭവും നിറപ്പകിട്ടാര്‍ന്നതുമായ വിധത്തില്‍ മനോഹരമാക്കാന്‍ ഓരോരുത്തരും ശ്രദ്ധിയ്‌ക്കേണ്ടതാണ്. ഫിലഡല്‍ഫിയ, മേരിലാന്‍ഡ്, വിര്‍ജീനിയ, നോര്‍ത്ത് കരോലിന ഏരിയായില്‍ നിന്നള്ള അംഗങ്ങള്‍ സ്ത്രീകളും പെണ്‍കുട്ടികളും പച്ചസാരി അഥവാ ചുരിദാറോ ധരിയ്‌ക്കേണ്ടതാണ്. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്റ്, വെള്ള ഷര്‍ട്ട്, പച്ച ടൈ ധരിയ്ക്കണം. തൊട്ടുപിന്നാലെ ന്യൂജേഴ്‌സി, സ്റ്റാറ്റന്‍ ഐലന്‍ഡ് എന്നിവടങ്ങളില്‍ നിന്നുള്ള സ്ത്രീകളും, പെണ്‍കുട്ടികളും ചുവപ്പ് സാരി അഥവാ ചുരിദാറോ ധരിയ്ക്കണം. പുരുഷന്മാരും, ആണ്‍കുട്ടികളും കറുത്ത പാന്റും, വെള്ള ഷര്‍ട്ടും ചുവപ്പു ടൈയുമാണ് ധരിയ്‌ക്കേണ്ടത്. ലോംഗ് ഐലന്റ്, ക്വീന്‍സ്, ബ്രൂക്ലിന്‍ ഏരിയായില്‍ നിന്നുമുള്ള സ്ത്രീകളും, പെണ്‍കുട്ടികളും ധരിയ്‌ക്കേണ്ടത് മറൂണ്‍ സാരി അഥവാ ചുരിദാര്‍, പുരുഷന്മാരും ആണ്‍കുട്ടികളും ധരിയ്‌ക്കേണ്ടത് കറുത്ത പാന്റും, വെള്ള ഷര്‍ട്ടും മറൂണ്‍ ടൈയുമാണ്. ബ്രോങ്ക്‌സ്, വെസ്റ്റ്‌ചെസ്റ്റര്‍ ഏരിയായിലുള്ള പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും നിശ്ചയിച്ചിരിയ്ക്കുന്നത് കറുത്ത പാന്റ്, വെള്ള ഷര്‍ട്ട്, മഞ്ഞ ടൈയാണ്. സ്ത്രീകളും, പെണ്‍കുട്ടികളും മഞ്ഞസാരി അഥവാ ചുരിദാര്‍ ധരിയ്ക്കണം.

റോക്ക്‌ലാന്റ്, അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, കണക്ടിക്കട്ട്, കാനഡാ എന്നിവടങ്ങളില്‍ നിന്നുള്ള സ്ത്രീകളും, പെണ്‍കുട്ടികളും, നീല സാരി അഥവാ ചുരിദാറോ ധരിയ്ക്കണം. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്റ്, വെള്ള ഷര്‍ട്ട്, നീല ടൈയാണ് ധരിയ്‌ക്കേണ്ടത് എന്ന് ഘോഷയാത്രയുടെ കോ-ഓര്‍ഡിനേറ്റര്‍മാരായ രാജന്‍ പടിയറയും, ജോണ്‍ വര്‍ഗീസും അറിയിക്കുന്നു. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നിശ്ചയിച്ചിട്ടുള്ള ഡ്രസ് കോഡ് പാലിയ്ക്കപ്പെടുവാന്‍ എല്ലാവരും ശ്രദ്ധിയ്ക്കണം.

ബുധനാഴ്ച അത്താഴത്തോടെയാണ് കോണ്‍ഫറന്‍സിലെ ഭക്ഷണ വിതരണം ആരംഭിയ്ക്കുന്നത്. ഇത് ശനിയാഴ്ച ബ്രാഞ്ചോടുകൂടി അവസാനിയ്ക്കും. ബുധനാഴ്ച അത്താഴം വൈകീട്ട് അഞ്ചിനു തുടങ്ങി ആറിന് അവസാനിയ്ക്കും. വൈകി എത്തുന്നവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ നേരത്തെ അറിയിച്ചാല്‍ അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കുട്ടികള്‍ക്കു വേണ്ടി വിവിധ ആക്ടിവിറ്റികള്‍ കോണ്‍ഫറന്‍സില്‍ ഒരുക്കിയിട്ട് ഉണ്ട്. കുട്ടികളുടെ സുരക്ഷിതത്വത്തിന് കോണ്‍ഫറന്‍സ് ഏറെ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്.

ഫ്രീടൈമില്‍ നീന്താന്‍ പോകുന്ന കുട്ടികളുടെ കാര്യത്തിലും വാട്ടര്‍തീം പാര്‍ക്കില്‍ ഉല്ലസിയ്ക്കാന്‍ പോകുന്നവരുടെ രക്ഷിതാക്കള്‍ വളരെയധികം ശ്രദ്ധിയ്ക്കണമെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.ഡോ.വര്‍ഗീസ് എം. ഡാനിയേല്‍- ഫോണ്‍: 203-508-2690
ജോര്‍ജ് തുമ്പയില്‍, ഫോണ്‍: 973-943-6164
മാത്യു വര്‍ഗീസ്: ഫോണ്‍: 631-891-8184
റിപ്പോര്‍ട്ട്: രാജന്‍ വാഴപ്പള്ളില്‍

നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക