Image

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കുടുംബസംഗമം സെപ്റ്റംബര്‍ 28 ,29 ,30 തീയതികളില്‍

Published on 16 July, 2018
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കുടുംബസംഗമം സെപ്റ്റംബര്‍ 28 ,29 ,30 തീയതികളില്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഫാമിലി കോണ്‍ഫറന്‍സ് ഡബ്ലിനിലെ സെന്റ് വിന്‍സെന്റ്‌സ് കാസില്‍നോക്ക് കോജ് കാമ്പസില്‍ സെപ്റ്റംബര്‍ 28 ,29 ,30 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. 

28 ന് വൈകിട്ട് 5 .00ന് കൊടിയേറ്റിനും 5 . 30 ന് സന്ധ്യാനമസ്‌കാരത്തിനും ശേഷം ഉദ്ഘാടനസമ്മേളനത്തോടെ ആരംഭിച്ച് സെപ്റ്റംബര്‍ 30 ഞായറാഴ്ച രാവിലെ 9. 30 ന് അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനാനന്തരം റാലിയോടും സമാപനസമ്മേളനത്തോടും കൂടി പര്യവസാനിക്കത്തക്ക വിധത്തിലാണ് ക്രമീകരണങ്ങള്‍ ചെയ്തുവരുന്നത് .

ഈ കൂടിവരവിന്റെ മുഖ്യ ചിന്താ വിഷയം 'ക്രിസ്തുവില്‍ മാതൃകയായിരിക്കുക' ( 1 ഠശാീവ്യേ4:12)എന്നതാണ് . ഇടവക മെത്രാപോലീത്ത .ഡോ.മാത്യൂസ് മോര്‍ അന്തിമോസിന്റെ സാന്നിധ്യവും ഭദ്രാസനത്തിലെ വൈദികരുടെ നേതൃത്വവും എബി വര്‍ക്കി അച്ചനും(ഇന്ത്യ ) എല്‍ദോസ് വട്ടപ്പറമ്പില്‍ അച്ചനും (ഡെന്‍മാര്‍ക്ക് ).യുകെ ഭദ്രാസനത്തില്‍നിന്നും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. 

വെള്ളി ,ശനി ദിവസങ്ങളിലായി മുതിര്‍ന്നവര്‍ക്കും,യുവജനങ്ങള്‍ക്കും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും പ്രത്യേകം ക്ലാസുകള്‍,ബൈബിള്‍ ക്വിസ് ,ബൈബിള്‍ റഫറന്‍സ് മത്സരങ്ങള്‍,ചിന്താ വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദങ്ങള്‍ ,സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ക്രിസ്തീയ ഗാനമേളയും വാദ്യോപകരണമേളയും , വിവിധയിനം കലാപരിപാടികള്‍ എന്നിവയാണ് മുഖ്യ പരിപാടികള്‍ .

ഭദ്രാസന തലത്തിലും ഇടവകതലത്തിലും വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് ഫാമിലി കോണ്‍ഫറന്‍സ് അനുഗ്രഹകരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി സെക്രട്ടറി ഫാ. ജിനോ ജോസഫ് അറിയിച്ചു . 

റിപ്പോര്‍ട്ട് : പോള്‍ പീറ്റര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക