Image

ടൗണ്‍വില്ലില്‍ സംയുക്ത തിരുനാളാഘോഷം 27, 28, 29 തീയതികളില്‍

Published on 21 July, 2018
ടൗണ്‍വില്ലില്‍ സംയുക്ത തിരുനാളാഘോഷം 27, 28, 29 തീയതികളില്‍

ടൗണ്‍വില്‍: ഓസ്‌ട്രേലിയയിലെ ടൗണ്‍സ് വില്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ മിഷന്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളാഘോഷം ജൂലൈ 27, 28 29 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. 

27ന് തിരുനാളിനു തുടക്കം കുറിച്ച് ഫാ. ജോസ് കോയിക്കല്‍ കൊടിയേറ്റും തുടര്‍ന്നു ദിവ്യബലി, നൊവേന എന്നിവ നടക്കും. 7.45 മുതല്‍ ആരാധന, കുന്പസാരം, നേര്‍ച്ചവിതരണം എന്നിവയോടെ ആദ്യ ദിവസത്തെ പരിപാടികള്‍ അവസാനിക്കും. 

28ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനത്തില്‍ വൈകുന്നേരം 7.15ന് വേസ്പര, രൂപം എഴുന്നള്ളിക്കല്‍, 7.30ന് ഇംഗ്ലീഷില്‍ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനക്ക് ഫാ. സിബി കൈപ്പന്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു പാച്ചോര്‍ നേര്‍ച്ച.

സമാപനദിവസമായ 29ന് വൈകുന്നേരം 5ന് മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂരിന് സ്വീകരണം. തുടര്‍ന്നു ലദീഞ്ഞ്, നൊവേന, 5.30ന് മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന. ഫാ. തോമസ് മടാനു, ഫാ. ഏബ്രഹാം ചേരിപുറം എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു സ്‌നേഹവിരുന്ന്, വെടിക്കെട്ട്, ഗാനമേള എന്നിവ നടക്കുമെന്ന് ചാപ്ലിന്‍ ഫാ. മാത്യു അരീപ്ലാക്കല്‍ അറിയിച്ചു. 

ആഘോഷ പരിപാടികളുടെ വിജയത്തിനായി സ്റ്റീഫന്‍ പള്ളിപ്പുറത്തുമാലില്‍, ജിജി നേനാച്ചേരില്‍, ഷിജോ മുണ്ടന്‍മാക്കല്‍, ജെറീഷ് തെയ്യപതിക്കല്‍, ആന്റണി കുന്നുംപുറത്ത് എന്നിവരുടെ നേതൃത്വത്തില്‍ 30 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. 

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക