Image

ബി ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡ് 'ഓണപൂത്താലം' സെപ്റ്റംബര്‍ ഒന്നിന്

Published on 21 July, 2018
ബി ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡ് 'ഓണപൂത്താലം' സെപ്റ്റംബര്‍ ഒന്നിന്

സൂറിച്ച്: സ്വിസ് മലയാളി മനസുകളെ എന്നും ആവേശത്തില്‍ ആറാടിക്കുകയും കുളിരണിയിക്കുകയും ചെയ്യുന്ന ബി ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡ് 'ഓണപൂത്താലം' എന്ന പേരില്‍ വിപുലമായ കലാപരിപാടികളുമായി തിരുവോണം ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ ഒന്നിനാണ് (ശനി) ആഘോഷ പരിപാടികള്‍. 

പിന്നണി ഗായകനും അഭിനേതാവും യുവജനങ്ങളുടെ ഹരവുമായ സിദ്ധാര്‍ത്ഥ മേനോന്‍, ഫ്‌ളവേഴ്‌സ് ടീവിയിലൂടെ ജനലക്ഷങ്ങളുടെ ആരാധനാപാത്രവും വിവിധ സ്വരങ്ങളിലൂടെ സ്‌റ്റേജ് ഷോകളിലെ നിറസാന്നിധ്യവും നല്ലൊരു വയലിനിസ്റ്റുമായ ലക്ഷ്മി ജയന്‍, കലാഭവന്‍ മണിയുടെ തുടര്‍ച്ചക്കാരിയും ചാലക്കുടി സ്വദേശിനിയുമായ പ്രസീത, വാദ്യോപകരണങ്ങളിലൂടെ ഇന്ദ്രജാലം തീര്‍ക്കുന്ന മനോജ് എന്നിവരോടൊപ്പം നൃത്തത്തിന്റെ വിസ്മയ കാഴ്ചകള്‍ തീര്‍ക്കാന്‍ നൂറ്റിമുപ്പത്തിലധികം കലാ പ്രതിഭകളെ അണിനിരത്തി സൂര്യ & ശില്പ തളിയത്തിന്റെ നേതൃത്വത്തില്‍ നൃത്ത വിരുന്ന്, ജോസ് പല്ലിശേരിയുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ഇത്തവണത്തെ ആഘോഷത്തിന്റെ ഭാഗമാണ്.

സമത്വത്തിന്റെ സന്ദേശം വിളിച്ചോതി, നിറപറയും നിലവിളക്കും തുന്പപൂക്കളും മധുരമൂറുന്ന ഓര്‍മകളും മനസില്‍ നിറച്ചു ഒരിക്കല്‍ക്കൂടി ബി ഫ്രണ്ട്‌സ് ഒരുക്കുന്ന ഓണപൂത്താലത്തിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി ടോമി വിരുത്തിയേല്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 0041 78 838 30 35.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക