Image

സമയത്തിന്റെ വില രാമായണം നമ്മെ പഠിപ്പിക്കുന്നു (രാമായണ ചിന്തകള്‍ 6)

അനില്‍ പെണ്ണുക്കര Published on 22 July, 2018
സമയത്തിന്റെ വില രാമായണം നമ്മെ പഠിപ്പിക്കുന്നു (രാമായണ ചിന്തകള്‍ 6)
വ്യഥാ സമയം കളയുന്നവരെ നാം ആക്ഷേപിക്കാറുണ്ട്. സമയത്തിന്റെ വിലയെപ്പറ്റി എല്ലാ ലോക ഗുരുക്കന്മാരും ചിന്തിച്ചിട്ടുണ്ട്.
മഹാഭാരതത്തില്‍ ഏതോ പരാതിയുമായി ചെന്ന പരാതിക്കാരനോട് ധര്‍മ്മപുത്രര്‍ നാളെയാകട്ടെ എന്നു പറയുകയുണ്ടായി. അതു കേട്ടു നിന്ന ഭീമന്‍ പൊട്ടിച്ചിരിച്ചു. ധര്‍മ്മപുത്രര്‍ ആ ചിരിക്കു കാരണമെന്തെന്ന് അന്വേഷിച്ചു. നാളെ ആരൊക്കെ ഉണ്ടാകും എന്ന് ജ്യേഷ്ഠനു നിശ്ചയമുണ്ടോ എന്നും അപ്പോള്‍ നാളെത്തേക്കു മാറ്റി വയ്ക്കുന്നത് ശരിയാണോ എന്നും ഭീമന്‍ ചോദിച്ചു. ധര്‍മ്മപുത്രര്‍ തെറ്റു മനസ്സിലാക്കി തീരുമാനം മാറ്റി പരാതി പരിഹരിച്ചു.
രാമായണത്തില്‍ സമയത്തിന്റെ മഹത്വം വിവരിക്കുന്നുണ്ട്. അമ്മയോട് ഇപ്പോള്‍ ഭുജിക്കാന്‍ സമയമില്ലെന്ന് എന്നു പറയുന്ന രാമന്‍ ,ചെയ്തു തീര്‍ക്കേണ്ട കടമകളെ കുറിച്ചും സമയത്തെകുറിച്ചും ബോധവാനാണ്.

കിംക്ഷണന്‍മാര്‍ക്കു വിദ്യയുമുണ്ടാകയില്ലയല്ലോ
കിങ്കണന്‍മാരായുള്ളോര്‍ക്കര്‍ത്ഥവുമുണ്ടായ് വരാ
കിമൃണന്‍മാര്‍ക്ക് നിത്യ സൗഖ്യവുമുണ്ടായ് വരാ
കിംദേവന്മാര്‍ക്ക് ഗതിയും പുനരതുപോലെ

എന്നും പറയുന്നുണ്ട്. ഇവിടെ സമയത്തിന്റെ ചെറിയ മാത്രയെ കണക്കാക്കാത്തവര്‍ക്ക് വിദ്യായുണ്ടാകില്ലെന്നും പറയുന്നു. സമയത്തിന്റെ വില വിദ്യാര്‍ത്ഥിയും ഉദ്യോഗാര്‍ത്ഥിയും മുതലാളിയും തൊഴിലാളിയും എന്നല്ല എല്ലാവരും അറിയണം. ഭരണാധികാരികള്‍ പ്രത്യേകിച്ചും.
സമയം ധനമാണ് . ഓരേനിമിഷവും വിലയൂറ്റതുമാണ് . രാമായണം പ്രായോഗിക ജീവിതത്തില്‍ എപ്പോഴും പ്രസക്തമാണെന്നു പറയാന്‍ മറ്റൊരു മുഹൂര്‍ത്തം വേണമെന്നു തോന്നുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക