Image

മീശ പുരാണം (ജയ്കുമാര്‍ എന്‍ കെ)

Published on 23 July, 2018
മീശ പുരാണം (ജയ്കുമാര്‍ എന്‍ കെ)
എന്റെയച്ഛന്റെ ഇരട്ടപ്പേര് മീശപ്പിള്ളയെന്നായിരുന്നു. അത്യാവശ്യം ഗാംഭീര്യമുള്ള സുന്ദരന്‍ മീശയായിരുന്നു അച്ഛന്റെത്. ഒരിഞ്ച് കനമുള്ള ചകിരിക്കയര്‍ക്കഷണം രണ്ട് വശത്തും പിണിയഴിഞ്ഞ് തെറിച്ച് നില്‍ക്കുന്നത് പോലെയായിരുന്നു അച്ഛന്റെ മീശ. അത്തരമൊന്ന് പിന്നീട് ഞാന്‍ കണ്ടിട്ടില്ല.

ഞാന്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ക്കേ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ കീഴിലായിരുന്നു പഠിച്ചിരുന്നത് കൊണ്ട് യൂറോപ്യന്‍ സ്‌റ്റൈല്‍ മീശകളെപ്പറ്റി മാത്രമേ പിടിപാടുള്ളൂ. പതിമൂന്ന് തരം മീശയാണ് സായിപ്പിന്റെ സ്‌റ്റൈലില്‍ ഉള്ളത്. അവയുടെ പേരും രൂപവും ഇങ്ങനെയാണ്.

1. ഷെവ്‌റോണ്‍ (Chevron) മൂക്കിന്റെ താഴെ നിന്നും ചുണ്ടിന്റെ ഇരുവശത്തേക്കും ക്രമാനുഗതമായി കനം കുറഞ്ഞ് വരുന്ന മീശ .

2. ഡാലി (Dali)
കനം കുറഞ്ഞ മീശ ഒരു പെന്‍സിലിന്റെ വണ്ണത്തില്‍ മുകളിലേക്ക് ചുരുട്ടി കൃതാവിന്റെ അടുത്ത് വരെ നീട്ടത്തില്‍ വയ്ക്കുന്ന മീശ . സാല്‍വദോര്‍ ദാലിയെ ഓര്‍മ്മ കാണുമല്ലോ? പ്രശസ്ത ചിത്രകാരന്‍, ശില്പി ..etc etc

3. ഇംഗ്ലീഷ് (English) കേരളത്തില്‍ ലാലേട്ടന്‍ പല സിനിമയിലും ഈ മീശ വച്ചിട്ടുണ്ട്. പക്ഷേ തുമ്പിന് കുറെക്കൂടി നീളം വേണമായിരുന്നു. ഇതിനെ who are you മീശയെന്നായിരുന്നു ഞങ്ങള്‍ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. ആരടാ നീ എന്ന ചോദ്യം ആ മീശത്തുമ്പത്തുണ്ട്.

4. ഹാന്‍ഡ്ല്‍ ബാര്‍ (Handle Bar ) സൈക്കിളിന്റെ ഹാന്‍ഡില്‍ പോലെ വളഞ്ഞ് വശങ്ങള്‍ നേര്‍ത്ത് പിരിച്ച് വച്ചിരിക്കും.

5. ( ഹോഴ്‌സ് ഷോ) Horse shoe - ഹാന്റില്‍ ബാര്‍ മീശയ്ക്കു നല്ല വീതിയില്‍ താഴേക്ക് എക്‌സ്റ്റെന്‍ഷ്യന്‍ കൊടുത്തലത് ഹോഴ്‌സ് ഷൂ മീശയായിടും. ഇതാണ് മീശ വ്യാകരണ പ്രകാരം ഹോഴ്‌സ് ഷൂവിന്റെ ലക്ഷണം. പഴയ ക്രിക്കറ്റെര്‍ ഡേവിഡ് ബൂണിനെ ഓര്‍ക്കുമല്ലോ

6. ഇംപീരിയല്‍ ( Imperial) നല്ല കട്ടിയുള്ള മീശ രോമങ്ങള്‍ ഇരു വശങ്ങളിലെക്കും നീട്ടി പിരിച്ചു വച്ചിരിക്കും. ഇപ്പോള്‍ ഏവിടെയും കാണുന്നില്ല.

7. ലാംപ്‌ഷേഡ് (Lamp Shade) ചോദിക്കാനില്ല .ചുണ്ടിനോട് ചേര്‍ത്ത് ക്രോപ്പ് ചെയ്ത് ചുണ്ടിന്റെയത്ര തന്നെ നീളത്തില്‍ വെട്ടി നിര്‍ത്തുന്ന സുന്ദരന്‍ മീശ

8. പെയിന്റെഴ്‌സ് ബ്രഷ് (Painters Brush) -മൂക്കില്‍ മുട്ടാതെ ചുണ്ടിനു മുകളില്‍ കൊടി കനത്തില്‍ ട്രിം ചെയ്തു നിര്‍ത്തുന്ന മീശ. എന്നാല്‍ വര്യന്‍ മീശയുടെ മുത്തച്ഛന്‍ ആയി വരുകയും വേണം ഉദാ:ജോളി എല്‍ എല്‍ ബി എന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍ വച്ച മീശ.

9. പെന്‍സില്‍ (Pencil) പറയാനുണ്ടോ , നമ്മുടെ നസീര്‍ സാറിന്റെയും മധുസാറിന്റെയും മീശ .

10. പിരമിഡ് (Pyramid ) അജിത് ഡോവലിന്റെ മീശ. NN പിള്ളയുടെ മീശ. മൂക്കിന്‍ തുമ്പത്ത് നിന്ന് ചുണ്ടിന്റെ ഇരുവശത്തേക്ക് ചെത്തിയിറക്കിയത്.

11. ട്രൂത്ത് ബ്രഷ് ) Tooth Brush
ചാര്‍ലി ചാപ്ലിന്റെ മീശ പണ്ട് കടുവാക്കളം ആന്റണിയും ബഹദൂറുമൊക്കെ ഏറെ സിനിമയില്‍ വച്ചു. പതിനൊന്ന് മീശയെന്നും പേരുണ്ട്.

12. വാല്‍റസ് (Walrus) - നമ്മുടെ നാട്ടില്‍ പണ്ട് കല്ല് കുടിക്കുന്ന ചേട്ടന്മാര്‍ സ്ഥിരം വച്ചിരുന്നു നല്ല കനത്തിലും കട്ടിയിലും ചുണ്ടിലേക്കിറങ്ങി കിടക്കുന്ന കനത്ത മീശ . രോമം ഒരിഞ്ചു നീളത്തിലെങ്കിലും കാണും

13. ഫു മുഞ്ചു (Fu Munchu) സംഭവം ചൈനീസ് ആണ്. മീശയുടെ തുമ്പ് താഴേക്ക് നീട്ടി താടി വരെ എത്തിച്ച മീശ . ഒരു ചൂടില്ലാത്ത മീശ . ഞങ്ങള്‍ ഇതിനെ I am sorry മീശ എന്നായിരുന്നു വിളിച്ചിരുന്നത്. അത് വിധേയത്വത്തിന്റെ അടയാളമാണ്. പേടിയുടെ, അടിമത്വത്തിന്റെ തെളിവാണ്. ഇന്ന് കേരളത്തില്‍ മീശ പല സ്‌റ്റൈലില്‍ വയ്ക്കുന്നുണ്ടെങ്കിലും 95 ശതമാനം പേര്‍ക്കും മനസ്സിലെങ്കിലും ഈ മീശയാണ്, I am sorry മീശ.ധൈര്യം പുറമേ കാണിക്കാന്‍ പോലുമാര്‍ക്കും ധൈര്യമില്ല. അത് Who are you മീശ ആയാല്‍ കേരളം 100 % രക്ഷപെട്ടു എന്നര്‍ത്ഥം.

വാല്‍ : പിന്നെ മേശയില്‍ താജ് മഹല്‍ പണിയാനായി ശ്രമിച്ചു അത് കുത്തബ് മീനാറായി അവസാനം ചെത്തിപ്പറിച്ചു മുറ്റം പോലാക്കി ഇട്ടവരാണ് കൂടുതലും. ആ പോട്ടെ... രോമമല്ലേ ചെത്തിക്കളഞ്ഞാല്‍ വീണ്ടും വരുമല്ലോ.
മീശ പുരാണം (ജയ്കുമാര്‍ എന്‍ കെ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക