Image

പങ്കുവയ്പ്പിന്റെ ആനന്ദവും സ്വച്ഛതയും (രാമായണ ചിന്തകള്‍ -8- അനില്‍ പെണ്ണുക്കര

Published on 24 July, 2018
പങ്കുവയ്പ്പിന്റെ ആനന്ദവും സ്വച്ഛതയും  (രാമായണ ചിന്തകള്‍ -8- അനില്‍ പെണ്ണുക്കര
സ്വാദുള്ള വസ്തുക്കള്‍ താനേ കഴിക്കരുത്. പങ്കുവയ്പ്പിന്റെ ആനന്ദവും സ്വച്ഛതയും കാണമെങ്കില്‍ രാമായണം വായിക്കണം. എന്റേത് ഞാനാര്‍ക്കും കൊടുക്കില്ല, മറ്റാരും വരുത് പങ്കിടരുത്, എല്ലാം എനിക്കാണ്, എനിക്കു മാത്രമാണ് എന്നുള്ള വിചാരം ഭരിക്കുന്ന ലോകത്തിനു ഒരുഅതിവിശിഷ്ട മാതൃകയാണ് രാമായണത്തിലെ ഒരു പങ്കവയ്പ്പു രംഗം.

ജേഷ്ഠാനുജന്മാരുടെ ഭാര്യമാര്‍ തമ്മില്‍ പോരും കലഹവും അസൂയയും കാട്ടുന്ന കുടുംബചിത്രങ്ങള്‍ നമുക്ക് പരിചിതമാണ്. ജ്യേഷ്ഠാനുജന്മാരും ജ്യേഷ്ഠത്തിയും അനുജത്തിയും തമ്മില്‍ എനിക്ക് എനിക്ക് എന്നു മത്സരിക്കുന്ന കാഴ്ചകളും അനുഭവങ്ങളും നമുക്കറിയാം. ഇത് മൃഗവാസനയാണ്. സ്വന്തം കാര്യം സിന്താബാദ് എന്നതാണ് ആധുനിക മനുഷ്യന്റെ മുദ്രാവാക്യം.

ഇതിനെല്ലാം അപവാദവും നമുക്കുള്ളചുട്ട മറുപടിയുമാണ് രാമായണത്തിലെ കൗസല്യകൈകേയി സുമിത്രമാരുടെ പായസം പങ്കീടല്‍! പുത്രകാമേഷ്ടിയാഗത്തില്‍ ഹോമാഗ്‌നയില്‍ നിന്നും ഉയര്‍ന്നുവന്ന പായസം തുല്യമായി മൂവരും എടുത്തു. എന്നാല്‍ കൈകേയിയും കൗസല്യയും വിശിഷ്ടമായ ആ പായസം അതിന്റെ മൂല്യം അറിഞ്ഞു കൊണ്ടുതന്നെ സുമിത്രയ്ക്കുവീതിച്ചു നല്കുന്നു. ഈയൊരു ദൃശ്യം നമ്മേ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

പങ്കുവച്ച് ജീവിക്കുന്നതിന്റെ സുഖവും തൃപ്തിയും അനിര്‍വചനീയമാണ്. കൊടുക്കവാങ്ങല്‍ പോരായ്മയോ പരാജയമോ അല്ല. അത് മനസ്സുകള്‍ തമ്മിലുള്ള അകലവും കലമ്പലും ഇല്ലാതാക്കും. പരസ്പരം പങ്കുവച്ച് ജീവിക്കാം. പ്രത്യേകിച്ച് വിശിഷ്ടവും സ്വാദേറിയതുമായ ഒന്നുംതന്നെ തനിച്ചു കഴിച്ചുകൂടാ. രാമായണംനല്കുന്ന സന്ദേശം സാര്‍വകാലികവും സാര്‍വദേശീയവും സാര്‍വജനീയവുമാണ്.
പങ്കുവയ്പ്പിന്റെ ആനന്ദവും സ്വച്ഛതയും  (രാമായണ ചിന്തകള്‍ -8- അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക