Image

പൊന്‍കുന്നം വര്‍ക്കിയെ അനുസ്മരിച്ചു ജ്വാല ഇ മാഗസിന്‍ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചു

Published on 27 July, 2018
പൊന്‍കുന്നം വര്‍ക്കിയെ അനുസ്മരിച്ചു ജ്വാല ഇ മാഗസിന്‍ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചു

ലണ്ടന്‍: പ്രവാസി മലയാളികളുടെ പ്രിയ ഓണ്‍ലൈന്‍ സാഹിത്യ മാസിക യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചു. കേരളത്തിലെ ആദിമനിവാസികളെ പരിചയപ്പെടുത്തുന്ന മഹേഷ് വി. എസ് എഴുതിയ ആരാണ് കേരളത്തിലെ ആദിമ നിവാസികള്‍ എന്ന ലേഖനം കേരളത്തിലെ ആദിമനിവാസികളെ കുറിച്ചുള്ള പ്രൗഢമായ ഒരു രചനയാണ്.

ആനുകാലിക വിഷയത്തെ നര്‍മത്തിന്റെ മേന്‌പൊടി ചേര്‍ത്ത് രചിച്ച ശ്രീജീഷ് ചെമ്മരത്തിന്റെ വിജയ് മല്യ ബസ്റ്റാന്റില്‍ എന്ന കവിതയും അനഘ രാജിന്റെ ശവനോവ്, എംപി എഴുതിയ ശേഷക്രിയ എന്നീ കവിതകളും ഇ ലക്കത്തിലെ മനോഹരമായ രചനകളാണ്.

ജോര്‍ജ് അറങ്ങാശേരിയുടെ പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ തന്റെ കോഴിക്കോടന്‍ ജീവിതാനുഭവങ്ങളിലെ ഹൃദയസ്പര്‍ശിയായ ഒരു അനുഭവവും വിവരിക്കുന്നു. എബിന്‍ മാത്യുവിന്റെ ഒരു ആത്മഹത്യക്ക് മുന്‍പുള്ള കുറെ ചിന്തകള്‍, ബിന്ദു എം.വി രചിച്ച വഴി പിരിയുന്നതിനു മുന്‍പ് എന്നീ കഥകളും ജ്വാലയുടെ ഈ ലക്കത്തെ സമ്പന്നമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക