Image

വിയന്നയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമാകാന്‍ അല്‍ഫോന്‍സ മിഷന്റെ വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 26ന്

Published on 29 July, 2018
വിയന്നയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമാകാന്‍ അല്‍ഫോന്‍സ മിഷന്റെ വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 26ന്

വിയന്ന: ഇന്ത്യയിലെ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കി വരുന്ന സഹായസഹകരണങ്ങളുടെ ഭാഗമായി വിശുദ്ധ അല്‍ഫോന്‍സ മിഷന്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മേളനം വിയന്നയിലെ ആസ്‌പേണ്‍ പള്ളിയില്‍ ഒക്ടോബര്‍ 26ന് ആരംഭിക്കും. 

സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോകുന്നവര്‍ക്ക് സഹായമെത്തിക്കുന്ന വിശുദ്ധ അല്‍ഫോന്‍സയുടെ നാമത്തില്‍ ആരംഭിച്ച മിഷന്റെ ഒന്‍പതാമത്തെ വാര്‍ഷികം കൂടിയാണിത്.

ഫാ. തോമസ് വടാതുമുകളേല്‍ ആധ്യാത്മികഗുരുവും ഡയറക്ടറുമായി സംഘടിപ്പിക്കുന്ന വിശുദ്ധ അല്‍ഫോന്‍സ മിഷന്റെ വാര്‍ഷിക സമ്മേനത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് അഗാപെയും ഉണ്ടാകും. 

ഒക്ടോബര്‍ 26ന് രാവിലെ 11ന് വിശുദ്ധ കുര്‍ബാനയോടെ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമാകും. അല്‍ഫോന്‍സ മിഷന്റെ പ്രവര്‍ത്തനങ്ങളെ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടും അനുബന്ധ ചര്‍ച്ചകളും വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കും.

കാന്‍സറിന്റെ പിടിയില്‍ അമരുന്ന നിര്‍ദ്ദനരായ വ്യക്തികളെ സാധിക്കുന്ന വിധത്തില്‍ സഹായിക്കുക എന്നതാണ് 9 വര്‍ഷം മുന്പ് ആരംഭിച്ച ഓസ്ട്രിയന്‍ മലയാളികളുടെ സംഗമമായ അല്‍ഫോന്‍സ മിഷന്റെ ഉദ്ദേശ്യം. മിഷനിലൂടെ പ്രവര്‍ത്തിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും താല്പര്യമുള്ളവര്‍ക്ക് ഈ ഉദ്യമത്തില്‍ പങ്കുചേരാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. തോമസ് വടാതുമുകളേല്‍: 00496297929558, ഫാ. തോമസ് കൊച്ചുചിറ: 06641547654, ഫാ. ഷൈജു പള്ളിചാംകുടിയില്‍: 066488981156, ഡോ. റോസി അബ്രഹാം പുതുപ്പള്ളി: 069914099069, വില്‍സണ്‍ കള്ളിക്കാടന്‍: 069919610276, ജോണി കപ്പാനി: 06507277025, ജെയിംസ് കയ്യാലപറന്പില്‍: 069910708041, ആന്േ!റാ നിലവൂര്‍: 069912407632, ജോര്‍ജ് ഞൊണ്ടിമാക്കല്‍: 069919137578.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക