Image

കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കഥ - സുന്ദരിയായ കാന്‍സര്‍ രോഗി

എ.സി. ജോര്‍ജ് Published on 30 July, 2018
 കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കഥ - സുന്ദരിയായ കാന്‍സര്‍ രോഗി
ഹ്യൂസ്റ്റന്‍ : ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ ജൂലൈ മാസ യോഗം ജൂലൈ 22-ാംതീയത് വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ റസ്റ്റോറണ്ട് ഓഡിറ്റോറിയത്തില്‍ കൂടി. പ്രാരംഭ യോഗനടപടിക്രമങ്ങള്‍ക്കു ശേഷം ജോസഫ് പൊന്നോലി എഴുതിയ സുന്ദരിയായ കാന്‍സര്‍ രോഗി എന്ന ചെറുകഥ അദ്ദേഹം തന്നെ പാരായണം ചെയ്തു. കഥയിലെ നായകന്‍ സോഷ്യല്‍ മീഡിയ വഴി ഒരു ചൈനീസ് സുന്ദരിയെ കണ്ടുമുട്ടി അതീവ സൗഹൃദത്തിലാകുന്നു. ഒരു രാജ്യാന്തര ബിസിനസ്സ് ശ്രൃംഖലയുടെ ഉടമയായ ഈ ധനിക സുന്ദരി ഒരു കാന്‍സര്‍ രോഗിയാണെന്ന വിവരം കഥാനായകനെ അറിയിക്കുന്നതോടെ നായകന്റെ മനസ്സലിയുന്നു. സുന്ദരിയുടെ കുമിഞ്ഞുകൂടിയ സമ്പത്തിന്റെ നല്ലൊരംശം ലോകമെങ്ങും ജീവകാരുണ്യ പ്രവര്‍ത്തനത്തിനു കൂടി പങ്കിടുന്നുവെന്നറിഞ്ഞപ്പോള്‍ കഥാനായകന്റെ മനസ്സും ഹൃദയവും ആ സുന്ദരിയില്‍ കൂടുതല്‍ അലിയാന്‍ തുടങ്ങി. ഇന്ത്യയിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ കോടിക്കണക്കിന് തുക കഥാനായകനായ ഇന്ത്യന്‍ സുഹൃത്തിന് ആ ചൈനീസ് ക്യാന്‍സര്‍ സുന്ദരി ബാങ്ക് ട്രാന്‍സ്ഫര്‍ വഴി അയക്കാമെന്ന മെസേജ് വരുന്നു. ആ ബാങ്ക് അക്കൗണ്ട് തുറക്കാനായി പാസ്‌പോര്‍ട്ട്, വിസാ കോപ്പികളും ജനനസര്‍ട്ടിഫിക്കറ്റ് കോപ്പിയും റജിസ്‌ട്രേഷനും അതിനൂ ഫീസുമൊക്കെയായി 700 ഡോളര്‍ കൂടി കഥാനായകന്‍ അയക്കണമെന്ന മറ്റൊരു മേസേജും വരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്ന് സൈബര്‍ കുറ്റകൃത്യത്തിന്റെ അല്ലെങ്കില്‍ സുന്ദര മോഹന വാഗ്ദാനങ്ങളാകുന്ന വഞ്ചനകളിലൂടെ പണം ചോര്‍ത്തിയെടുക്കാനുള്ള ഒരു തന്ത്രമായിരുന്നെന്ന ബോധ്യം വരുന്നു. കഥയുടെ കാതലായ സന്ദേശം സൈബര്‍ കുറ്റകൃത്യങ്ങളും അതിനിരയാകുന്ന സാധാരണക്കാരുമായിരുന്നു. 

തുടര്‍ന്ന് ജോസഫ് തച്ചാറയുടെ ക്രൂരഭയം എന്ന കവിത വേനല്‍കാലത്തെ ഒരു പ്രഭാതത്തില്‍ വീട്ടുവാതില്‍ക്കല്‍ ഫണം വിടര്‍ത്തി നില്‍ക്കുന്ന അതീവ വിഷഹാരിയായ ഒരു പാമ്പിനെ നിഷ്‌കരുണം തല്ലിക്കൊല്ലുന്നതിനെ ആധാരമാക്കിയുള്ളതായിരുന്നു. പിന്നീട് ജോണ്‍ മാത്യുവിന്റെ ലേഖനമായ കഥയുടെ സാമ്രാജ്യത്തില്‍ ഗൃഹാതുരത്വം എന്നത് ലേഖന കര്‍ത്താവു തന്നെ വായിച്ചു. വിദേശത്ത് അധിവസിക്കുന്ന മലയാളികളുടെ അഗാധമായ ഗൃഹാതുര ചിന്തകളെ തട്ടി ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു ആ ലേഖനം.

ചര്‍ച്ചാ സമ്മേളനത്തില്‍ എ.സി.ജോര്‍ജ് മോഡറേറ്ററായിരുന്നു. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളും സാഹിത്യ പ്രതിഭകളും എഴുത്തുകാരുമായ അഡ്വക്കേറ്റ് മാത്യു വൈരമണ്‍, ഫാദര്‍ എ.വി. തോമസ്, മാത്യു നെല്ലിക്കുന്ന്, ദേവരാജ് കുറുപ്പ്, കുര്യന്‍ മ്യാലില്‍, ജോസഫ് പൊന്നോലി, എ.സി.ജോര്‍ജ്, ഗ്രേസി നെല്ലിക്കുന്ന്, ജോസഫ് തച്ചാറ, ജോണ്‍ മാത്യു, നയിനാന്‍ മാത്തുള്ള, ബോബി മാത്യു, തോമസ് തയ്യില്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

 കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കഥ - സുന്ദരിയായ കാന്‍സര്‍ രോഗി
 കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കഥ - സുന്ദരിയായ കാന്‍സര്‍ രോഗി
Join WhatsApp News
ടി. പി. മാത്യു 2018-07-30 03:20:44
ഞാൻ  ഹ്യൂസ്റ്റണിലെ  ഒരു  പുതിയ  കുടിയേറ്റക്കാരനാണ് .  ഇവിടത്തെ  റൈറ്റർ ഫോറം  അതുപോലെ  മലയാളം സോസിയേറ്റി  എല്ലാം കേട്ടിട്ടുണ്ട് . എനിക്ക്  ഇതിൽ  ഒന്നിലെങ്കിലും  ചേരണം . ഏതാ  നല്ലത് . ഈ കോളത്തിൽ  സത്യസന്ധമായി  ആരെങ്കിലും  എഴുതി  അറിയിക്കുക .  എവിടാ   ജനകിയമായി  തുല്യ  നിലയിൽ  അവതരിപ്പിക്കാനും  മറ്റും ആകുക . ഒത്തിരി  ഭാരവാഹികളുടെ  സംസാരവും  ബോസുകളിക്കലുമില്ലത്ത  സങ്കടന  അതാണ്‌  ഞാൻ  നോക്കുന്നത് .  എലെക്ഷൻ ഒക്കെ  യുള്ള  നല്ല ഡെമോക്രസി  ഏതു  സങ്കടന  യാനുള്ളത് . സ്ഥിരം ചിലർ  കുത്തിയിരുന്ന് ആളാകുന്ന  പ്രസ്ഥാനത്തിലേക്ക്  ഞാൻ വരുന്നില്ല . പല  അർത്ഥത്തിൽ  അനുഭവത്തിൽ നിന്ന്  ഒന്ന്  കുറിച്ച്  ഈ  കോളത്തിൽ  ഒന്ന്  എഴുതി  അറിയിക്കുക .
സാഹിത്യ എകോപകൻ 2018-07-30 12:22:11
പ്രിയ മാത്യു ചേട്ടന് 

അങ്ങയുടെ 'സങ്കടം' വായിച്ചു . എന്നാൽ ഹ്യുസ്റ്റണിലെ റൈറ്റേഴ്‌സ് ഫോറവും , മലയാളം സൊസൈറ്റിയും സാഹിത്യ 'സംഘട'നകളാണ് 'സങ്കട'നയല്ല  . അങ്ങയുടെ 'സങ്കടം' പറയുവാൻ എവിടെയെങ്കിലും പോയി 'കുമ്പസാരി'ച്ചാൽ പോരെ? കുമ്പസാരിക്കാൻ പോകുമ്പോൾ അങ്ങ് പ്രത്യകം സൂക്ഷിക്കണം . ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും കുമ്പസാരിക്കാൻ വയ്യാത്ത കാലമാണിത്.  നമ്മളുടെ വീട്ടിൽ ജാനാതിപത്യം ഇല്ലല്ലോ . മിക്കവാറും ഒരാളുതന്നെയല്ലേ മരണംവരെ ഭരിക്കുന്നത് ?  അതുപോലെ സാഹിത്യ സംഘടനകളും ഭരിക്കപ്പെടട്ടെ.   പിന്നെ 'സങ്കട'നയും 'സംഘട'നയും  തമ്മിലുള്ള വ്യത്യാസം മനസിലാകാതെ സാഹിത്യ സംഘടനകളിൽ ചേർന്നിട്ട് എന്ത് കാര്യം?  ഇപ്പോൾ അങ്ങ് ചോദിക്കും അങ്ങനെയുള്ളവർ കഥകളും നോവലും എഴുതുന്നില്ലേ എന്ന് ?  അത് ഒരു ന്യായമായ ചോദ്യമാണ് .  എന്ത് ചെയ്യാം മലയാളഭാഷയുടെ ദുർവിധി!  പത്ര റിപോർട്ടറുമാരുടെ ഭാഷ മലയാള ഭാഷയെ അപകടത്തിലേക്ക് വലിച്ചിഴക്കുന്നു എന്ന് ശശിധരൻ സാബ് പറഞ്ഞത് എത്ര സത്യം .  നിങ്ങളുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായ ഒരു മറുപടി തന്നു എന്ന വിശ്വാസത്തോടെ 

സാഹിത്യ എകോപകൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക