Image

പീറ്റര്‍ ഹെയിനൊപ്പം മമ്മൂട്ടി ആരാധകര്‍ക്ക് ആവേശം, ട്രോളന്‍മാര്‍ക്ക് ചാകര

Published on 30 July, 2018
പീറ്റര്‍ ഹെയിനൊപ്പം മമ്മൂട്ടി ആരാധകര്‍ക്ക് ആവേശം, ട്രോളന്‍മാര്‍ക്ക് ചാകര
മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രങ്ങളിലൊന്നാണ് പോക്കിരി രാജയിലെ രാജ. ഏറെക്കാലമായി പോക്കിരി രാജയിലെ രാജ എന്ന കഥാപാത്രവുമായി മമ്മൂട്ടി വീണ്ടുമെത്തുമെന്ന് ഏറെക്കാലമായി കേട്ടു തുടങ്ങിയ വാര്‍ത്തയായിരുന്നു. എന്നിലിപ്പോള്‍ ഈ പ്രോജക്ട് ഉറപ്പാക്കിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. പുലിമുരുകനു ശേഷം വൈശാഖ് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും മധുരരാജക്കുണ്ട്. 
വൈശാഖ്, ഉദയകൃഷ്ണ, പീറ്റര്‍ ഹെയിന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും രാജാ വിനുണ്ട്. ചിത്രം പ്രഖ്യാപിച്ചതോടെ മമ്മൂട്ടിയുടെ ആരാധകര്‍ ആവേശത്തിലാണ്. ഏബ്രാഹാമിന്‍റെ സന്തതികളുടെ വന്‍ വിജയത്തിനു ശേഷം മമ്മൂട്ടി മലയാളത്തിലേക്ക് ശക്തമായ മടങ്ങിവരവാണ് നടത്തിയിരിക്കുന്നത്.
എന്നാല്‍ പീറ്റര്‍ ഹെയിനൊപ്പം സംഘടനം ചെയ്യാന്‍ പോകുന്ന മമ്മൂട്ടിക്കെതിരെ ട്രോളും ആരംഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ സ്ഥിരം ഡ്യൂപ്പായ ടിനി ടോമിന് ഇനി വലിയ ജോലിയായി എന്ന മട്ടിലാണ് ട്രോളുകളുടെ പെരുമഴ ആരംഭിച്ചിരിക്കുന്നത്. പിറ്റര്‍ ഹെയിനേ ഇത് ലാലേട്ടനല്ല മമ്മൂക്കയാണ് എന്ന കളിയാക്കലുകളും വന്നു തുടങ്ങിയിട്ടുണ്ട്. 
മാമാങ്കം എന്ന സിനിമയില്‍ സൂപ്പര്‍ ആക്ഷന്‍ ഡയറക്ടറായ കെച്ചയായിരുന്നു മമ്മൂട്ടിക്കായി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. എന്നാല്‍ പീറ്റര്‍ ഹെയിനും മമ്മൂട്ടിയും ആദ്യമായിട്ടാണ് ഒന്നിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക