Image

രാമായണം ഒരു മന്ത്ര കവിത (രാമായണ ചിന്തകള്‍ 14)

അനില്‍ പെണ്ണുക്കര Published on 01 August, 2018
രാമായണം ഒരു മന്ത്ര കവിത (രാമായണ ചിന്തകള്‍ 14)
ചരിതം രഘുനാഥസ്യ
ശതകോടി പ്രവിസ്തരം
ഏകൈകമക്ഷരം പുംസാ
മഹാപാതക നാശനം..

‘രാമ’ ശബ്ദം! ശരാശരിയിലും താഴെ ജീവിച്ച രത്‌നാകരനെ ആദികവിയും ഇതിഹാസകാരനുമായുയര്‍ത്തിയ അത്ഭുത മന്ത്രം!
ധര്‍മ്മമാണ് ഈ ഭൂമിയെ, ‘ശൂന്യതയില്‍’ നിലനിര്‍ത്തുന്നത്. രാജധര്‍മം, പുത്രധര്‍മം, സഹോദരധര്‍മം, പതിധര്‍മം, പതിവ്രതാ ധര്‍മം, സുഹൃത് ധര്‍മം, യുദ്ധധര്‍മം, സേവ്യസേവക ധര്‍മം ഇവയെല്ലാം ആദി കവി വളരെ സുന്ദരമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു. പല ഭാഷകളിലേക്കും പല ദേശങ്ങളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ട് പ്രചുരപ്രചാരം നേടിയതും മറ്റൊന്നും കൊണ്ടല്ല.

വാല്മീകി വിരചിതമായ മൂലഗ്രന്ഥം സംസ്കൃതത്തിലാണല്ലൊ. ഗായത്രീ രാമായണം, അത്ഭുത രാമായണം, ആനന്ദരാമായണം മുതലായവയും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഹിന്ദിയില്‍ തുളസീദാസ രാമായണവും തമിഴില്‍ കമ്പരാമായണവും മലയാളത്തില്‍ അദ്ധ്യാത്മരാമായണവും പ്രചാരത്തിലുണ്ട്. രാമനെ ഈശ്വരനായി വര്‍ണിച്ചിരിക്കുന്ന അദ്ധ്യാത്മരാമായണത്തിന്റെ മൂലത്തേക്കാള്‍ തുഞ്ചത്ത് ആചാര്യന്റെ കിളിപ്പാട്ട് തര്‍ജ്ജമ പ്രചാരം നേടി.
അദ്ധ്യാത്മ രാമായണം മന്ത്ര കവിതയാണ്.

ശ്രദ്ധയോടുകൂടി അദ്ധ്യാത്മരാമായണം വായിക്കുകയോ ഹൃദയപൂര്വംക ഈ മഹാഗ്രന്ഥം വായിച്ചു കേള്ക്കു കയോ ചെയ്യുന്ന ആളുകള്‍ സ്വാനുഭവത്തെ ശാസ്ത്രീയമായി അപഗ്രഥിച്ചു നോക്കുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമായിക്കൊള്ളും. മറ്റേതൊരു ഭാഷാ കാവ്യം വായിച്ചാലും ലഭിക്കാത്ത അലൗകികമായ സന്തോഷം ഇതിന്റെ പാരായണത്തിലൂടെ സിദ്ധമായിത്തീരുന്നതായാണു ആരുടെയും അനുഭവം.

ജീവിതത്തിലെ ക്ലേശങ്ങള്‍ എന്തുതന്നെയായിക്കൊള്ളട്ടെ മനസ്സിനെ അലട്ടുന്ന ദുഃഖങ്ങള്‍ എന്തുതന്നെ ആയിക്കൊള്ളട്ടെ, അതിനെയെല്ലാം അനായാസമായി ദൂരീകരിക്കാനും സഹൃദയനെ ആനന്ദത്തിലേക്കെത്തിക്കാനും ഈ കാവ്യത്തിനുള്ള സാമര്‍ഥ്യം ഒന്നുവേറെ തന്നെയാണ്. ആയിരത്താണ്ടുകള്‍ പലതു കഴിഞ്ഞിട്ടും പ്രഭ മങ്ങാതെ രാമായണ മഹാഭാരതങ്ങളെ ഇതിഹാസ പദവിയില്‍ നിലനിര്‍ത്തിയിരുന്നത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക