Image

തിരഞ്ഞെടുപ്പില്‍ വീണ്ടും റഷ്യന്‍ ഇടപെടല്‍ ശ്രമം പരാജയപ്പെടുത്തിയതായി ഫെയ്‌സ്ബുക്ക് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 02 August, 2018
തിരഞ്ഞെടുപ്പില്‍ വീണ്ടും റഷ്യന്‍ ഇടപെടല്‍ ശ്രമം പരാജയപ്പെടുത്തിയതായി ഫെയ്‌സ്ബുക്ക്  (ഏബ്രഹാം തോമസ്)
വാഷിങ്ടന്‍: 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ റഷ്യന്‍ ഇടപെടലുണ്ടായി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം നടക്കുകയാണ്. ഈ  നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ റഷ്യന്‍ ഇടപെടലിന് ശ്രമം ഉണ്ടായെന്നും ഇതു തങ്ങള്‍ പരാജയപ്പെടുത്തി എന്നും ഫെയ്‌സ്ബുക്ക് അവകാശപ്പെട്ടു.

രാഷ്ട്രീയമായി സമ്മര്‍ദം ചെലുത്തുവാന്‍ ലക്ഷ്യമിട്ട് നടത്തിയ പ്രചരണം ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ആയിരുന്നു എന്ന് ഫെയ്‌സ് ബുക്ക് പറഞ്ഞു. 32 പേജുകളിലെ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യുവാന്‍ കാരണം അവ സാമൂഹ്യ പ്രശ്‌നങ്ങളില്‍ വിഭാഗീയ ചിന്ത വളര്‍ത്താന്‍ ശ്രമിച്ചതാണ്.

ഈ പ്രചാരണത്തെ വ്യക്തമായി റഷ്യയുമായി ബന്ധിപ്പിക്കുവാന്‍ ഫെയ്‌സ്ബുക്ക് തുനിഞ്ഞില്ല. ഈ അക്കൗണ്ടുകളില്‍ ഉപയോഗിച്ച ഉപകരണങ്ങളും സാങ്കേതികതയും  ക്രെംലിനുമായി ബന്ധമുള്ള ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി 2016 ലെ തിരഞ്ഞെടുപ്പില്‍ ഇടപെടുവാന്‍ പ്രയോഗിച്ച  തന്ത്രങ്ങളോടു സാമ്യം ഉള്ളവയാണ്.

കഴിഞ്ഞ വര്‍ഷം  സവര്‍ണ മേധാവിത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച യുണൈറ്റ് ദ റൈറ്റ് റാലി വെര്‍ജിനിയയിലെ ഷാര്‍ലെറ്റ്‌സ് വില്ലില്‍ നടന്നിരുന്നു. ഒരു ഇടതുപക്ഷ പ്രസ്ഥാനമായ അബോളിഷ് ഐസ്, സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രചരണത്തില്‍ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസ്) നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

അന്വേഷണത്തിന്റെ  ഈ ഘട്ടത്തില്‍ ആരാണ് ഇതിനു പിന്നില്‍ എന്നു വ്യക്തമായി പറയുവാനുള്ള സാങ്കേതിക  തെളിവുകള്‍ ഇല്ല. ഫെയ്‌സ് ബുക്കിന്റെ സൈബര്‍ സെക്യൂരിറ്റി തലവന്‍ നഥാനിയേല്‍ ഗ്ലീഷര്‍ പറഞ്ഞു. ഇറ (ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി) അക്കൗണ്ടുകളുടെ പ്രവര്‍ത്തനങ്ങളുമായി വളരെ സാമ്യമുള്ള പ്രവര്‍ത്തനങ്ങളാണ്  ഈ അക്കൗണ്ടുകള്‍ നടത്തിയതെന്ന് ഗ്ലീഷര്‍ തുടര്‍ന്ന് പറഞ്ഞു.

മറ്റു ചില ഇടപെടലുകളെക്കുറിച്ച്, അടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്ററും വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുന്ന മിസ്സൗറിയില്‍ നിന്നുള്ള ക്ലെയര്‍ മക്കാസ് കിലിന്റെ ഓഫീസില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ വിവരം ചോരണത്തിന് ശ്രമിച്ചു പരാജയപ്പെട്ടതായി ഡെയിലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റൊരു ഡെമോക്രാറ്റിക് സെനറ്ററെയും ഹാക്കര്‍മാര്‍ ലക്ഷ്യം വച്ചതായി യുഎസ് അധികാരികള്‍ വെളിപ്പെടുത്തി.

കലിഫോര്‍ണിയയിലെ സിലിക്കോണ്‍വാലി ആസ്ഥാനമാക്കിയ ഫെയ്‌സ്ബുക്കിന്റെ അധികാരികള്‍ എഫ്ബിഐയും മറ്റ് അധികാരികളുമായി തങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ പങ്കു വച്ചതായി പറഞ്ഞു.

വൈറ്റ് ഹൗസ് വക്താവായ ഹോഗന്‍ ഗിഡ് ലി നമ്മുടെ ഇലക്ടറല്‍ പ്രവര്‍ത്തനങ്ങളില്‍ വിദേശ ഇടപെടല്‍ ഉണ്ടാവാന്‍ അനുവദിക്കുകയില്ല എന്നതാണ് തന്റെ ഭരണകൂടത്തിന്റെ നിലപാട് എന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും വ്യക്തമാക്കിയെന്നു പറഞ്ഞു.

എന്നാല്‍ ട്രംപ് ട്വിറ്ററില്‍ കുറിച്ചത് തന്റെ പ്രചാരണ സംഘവും റഷ്യന്‍ നേതാക്കളുമായി പരവഞ്ചനയ്ക്ക്  ഗൂഢാലോചന നടത്തിയിട്ടില്ല എന്നാണ്. സംഗതി എന്തായാലും പരവഞ്ചനയ്ക്കുള്ള ഗൂഡാലോചന ഒരു കുറ്റമല്ല എന്നും കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്കില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം 2016 ലെ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടാന്‍ ശ്രമിച്ചത് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. മറ്റു രാഷ്ട്രങ്ങള്‍ക്കും ഇതിനു കഴിവുണ്ടായിരുന്നു . എന്നാല്‍ റഷ്യ 2016 ലെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ ഗവണ്‍മെന്റ് സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പെന്‍സ് പറഞ്ഞു. സൈബര്‍ സെക്യൂരിറ്റിയെക്കുറിച്ച്  ആദ്യമായി മനസ് തുറന്ന പെന്‍സ് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ റഷ്യ ശ്രമിക്കുന്നു എന്ന ആരോപണത്തെ നിഷേധിക്കുന്ന ട്രംപിന്റെ നിലപാടിനോട് താന്‍ യോജിക്കുന്നില്ല എന്ന വ്യക്തമായ സൂചനയാണ് നല്‍കിയത്.

പെന്‍സിന് മുന്‍പ് സംസാരിച്ച് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റ് ജെന്‍ നീല്‍സണ്‍ അമേരിക്കന്‍ ജനാധിപത്യത്തെ തുരങ്കം വെയ്ക്കാനും. 2016 തിരഞ്ഞെടുപ്പില്‍ ഇടപെടാനും റഷ്യ നടത്തിയ ശ്രമങ്ങളെ കുറിച്ച് പറഞ്ഞു. നമ്മുടെ രഹസ്യാന്വേഷണ വിഭാഗം ശരിയായ കണ്ടെത്തല്‍ നടത്തി. അതു റഷ്യക്കാര്‍ തന്നെയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞത്. - നീല്‍സണ്‍ ആരോപിച്ചു.
Join WhatsApp News
true News 2018-08-07 06:39:10
Rick Gates, the key prosecution witness in the tax & fraud trial of former Trump campaign chairman Paul Manafort, testified Monday he'd committed crimes alongside and at the direction of his former partner— and had also stolen from Manafort himself.
ആണ്ട് വരുന്നു കോടാലി 2018-08-07 17:03:43
After the Trump Regime committed atrocities against illegal immigrants by kidnapping their children White Supremacist Stephen Miller has a plan to go after legal immigrants. This regime will not stop and if you think you are safe you are not!
നിയമ വിരുദ്ദ കുടിയേറ്റക്കാരുടെ മക്കളെ രിപപ്ലിക്ക്ന്‍ ഉടമസ്ഥതയിലുള്ള ജയിലില്‍ അടച്ചു . ഇത് അന്താരാഷ്ട്രതലത്തില്‍ കുറ്റം ആണ്. വെള്ളക്കാരുടെ മേല്കോയിമ വാദി , നിയമ പരമായി കുടിയേറിയവരെ ജയിലില്‍ അടക്കാന്‍ നോക്കുന്നു . വെല്‍ ഫെയര്‍ , വീട്ടു വാടക എന്നിങ്ങനെ ഏതെങ്കിലും ഗവേര്‍ന്മേന്റ്റ് ആനുകൂല്യം പറ്റിയവരെ ആണ് നോട്ടം ഇട്ടിരിക്കുന്നത്. ഇതില്‍ അനേകം മലയാളികളും ഉള്‍പെടും .
കടക്കു പുറത്ത് 2018-08-07 17:18:55

A man who killed an immigrant from India in a Kansas bar after shouting "Get out of my country" has been sentenced to life in prison cbsn

എന്‍റെ രാജ്യത്തുനിന്ന് പുറത്തു പോകു എന്നലറി ഇന്ത്യക്കാരനെ കൊന്ന വെളുത്ത വര്‍ഗ വാദിയെ ജീവപര്യന്ത തടവിനു വിദിച്ചു. ഇതൊക്കെ ദിവസേന കേട്ടിട്ടും വെളുത്ത വര്‍ഗ വാദികളെ പുകഴ്ത്തി നടക്കുന്ന കുറെ മലയാളികള്‍ വിഡ്ഢികളോ അതോ ....

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക