Image

ഷെറിന്‍ മാത്യുസ് കേസില്‍ വെസ്ലി മാത്യുസിനെതിരെ വധശിക്ഷ ആവശ്യപ്പെടില്ല

Published on 01 August, 2018
ഷെറിന്‍ മാത്യുസ് കേസില്‍ വെസ്ലി മാത്യുസിനെതിരെ വധശിക്ഷ ആവശ്യപ്പെടില്ല
ഡാലസ്: വളര്‍ത്തു പുത്രി ഷെറിന്‍ മാത്യൂസിന്റെ (3) മരണത്തില്‍ അറസ്റ്റിലായ വെസ്ലി മാത്യുസിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും ഡിസ്ട്രിക്റ്റ് അറ്റോര്‍ണി വധശിക്ഷ ആവശ്യപ്പെടില്ല. വധശിക്ഷ ആവശ്യപ്പെടാന്‍ നീക്കമില്ലെന്നു ഡി.എ. ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

സംഭവിച്ചതെല്ലാം വിചാരണ വേളയില്‍ വ്യക്തമാക്കുമെന്നു പ്രതിഭാഗം അഭിഭാഷകന്‍റഫേല്‍ ഡി ലാ ഗാര്‍സപറഞ്ഞു. അതിനുള്ള അവ്‌സരം കാത്തിരിക്കുകയാണു മാത്യുസ്.

ഇതേ സമയം മാത്യുസിന്റെ ജാമ്യത്തുക ഡാലസ് കൗണ്ടി ജഡ്ജി അംബര്‍ ഗിവന്‍സ് ഡേവിസ് പാതിയായി കുറച്ചിട്ടുണ്ട്. കൊലപാതകം, കുട്ടിയെ പരുക്കേല്പ്പിക്കല്‍ എന്നീ ചാര്‍ജുകളില്‍ ഓരോ മില്യന്‍ വീതവും തെളിവു നശിപ്പിക്കലിനും മറ്റും അര മില്യനുമായിരുന്നു ജാമ്യത്തുക നിശ്ചയിച്ചിരുന്നത്. അത് 1.35 മില്യനായി കുറച്ചു. അര മില്യനായി കുറച്ചു എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്ത.

ജാമ്യത്തുക കൂടുതലാണെന്നും അതു കുറച്ചാല്‍ മാത്യുസിനു ജയിലില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയുമെന്നും പ്രതിഭാഗം അറ്റോര്‍ണി കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. വെസ്‌ലി സമൂഹത്തിന് ഒരു ഭീഷണിയല്ലെന്നും ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് ഷെറിന്റെ മരണം സംഭവിച്ചതെന്നുംഅറ്റോര്‍ണി

വെസ്ലിയുടെ ഭാര്യ സിനി മാത്യുസും ജയിലിലാണ്. കുട്ടിയെ ഒറ്റക്കാക്കി പോയി എന്ന കുറ്റത്തിനു 250,000 ഡോളര്‍ ജാമ്യത്തുകയാനു കോടതി നിശ്ചയിച്ചത്.

ജാമ്യത്തുക കുറച്ചെങ്കിലും വെസ്ലിക്കു പുറത്തിറങ്ങാനാകുമോ എന്നു സംശയമുണ്ട്.രണ്ടര ലക്ഷം ഡോളര്‍ കെട്ടിവച്ച് ബോണ്ട് എടുക്കുക എളുപ്പമല്ലെന്നു കരുതുന്നു.

വിചാരണ തീയതി തീരുമാനിച്ചിട്ടില്ല. ചിലപ്പോള്‍ അടുത്ത വര്‍ഷത്തേക്കു നീണ്ടു പോയേക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക